scorecardresearch

Public Holidays: 2026ലെ പൊതുഅവധികൾ പ്രഖ്യാപിച്ചു; ഇത്തവണ പെസഹാവ്യാഴം ബാങ്ക് അവധി

നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളുടെ പട്ടികയിലാണ് പെസഹാ വ്യാഴവും ഉൾപ്പെടുത്തിയിരിക്കുന്നത്

നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളുടെ പട്ടികയിലാണ് പെസഹാ വ്യാഴവും ഉൾപ്പെടുത്തിയിരിക്കുന്നത്

author-image
WebDesk
New Update
Holiday

Public Holidays 2026 Updates

Public Holidays 2026 Updates: തിരുവനന്തപുരം: 2026-ലെ പൊതു അവധിദിനങ്ങൾ മന്ത്രിസഭ അംഗീകരിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളുടെ പട്ടികയിൽ പെസഹാ വ്യാഴവും ഉൾപ്പെടുത്തി. ഈ ദിവസം ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും അവധിയായിരിക്കും.

Advertisment

Also Read:മോൻതയുടെ ശക്തി കുറയുന്നു; സംസ്ഥാനത്ത് മഴ തുടരും

മറ്റ് അവധി ദിനങ്ങൾ (തീയതിഅവധി)

  • ജനുവരി 02 മന്നം ജയന്തി
  • ജനുവരി 26 റിപ്ലബ്ലിക് ദിനം
  • മാർച്ച് 20 റംസാൻ
  • ഏപ്രിൽ 02 പെസഹാ വ്യാഴം
  • ഏപ്രിൽ 03 ദുഃഖ വെള്ളി
  • ഏപ്രിൽ 14 അംബേദ്കർ ജയന്തി
  • ഏപ്രിൽ 15 വിഷു
  • മേയ് 01 മേയ്ദിനം
  • മേയ് 27 ബക്രീദ്
  • ജൂൺ 25 മുഹറം
  • ഓഗസ്റ്റ് 12 കർക്കടകവാവ്
  • ഓഗസ്റ്റ്15 സ്വാതന്ത്ര്യദിനം
  • ഓഗസ്റ്റ് 25 ഒന്നാം ഓണം
  • ഓഗസ്റ്റ് 26 തിരുവോണം
  • ഓഗസ്റ്റ് 27 മൂന്നാം ഓണം
  • ഓഗസ്റ്റ് 28 നാലാം ഓണം, ശ്രീനാരായണ ഗുരുജയന്തി, അയ്യങ്കാളി ജയന്തി
  • സെപ്റ്റംബർ 04 ശ്രീകൃഷ്ണജയന്തി
  • സെപ്റ്റംബർ 21 ശ്രീനാരായണഗുരു സമാധി
  • ഒക്ടോബർ 02 ഗാന്ധിജയന്തി
  • ഒക്ടോബർ 20 മഹാനവമി
  • ഒക്ടോബർ 21 വിജയദശമി
  • ഡിസംബർ 25 ക്രിസ്മസ്

ഞായറാഴ്ചകളിലെ അവധി ദിനങ്ങൾ

Also Read:വർധനവ് തുച്ഛമാണ്; സമരം തുടരും, നിലപാട് വ്യക്തമാക്കി ആശമാർ

മഹാശിവരാത്രി(ഫെബ്രുവരി 15), ഈസ്റ്റർ(ഏപ്രിൽ 5), ദീപാവലി (നവംബർ 8) 

നിയന്ത്രിത അവധി

മാർച്ച് നാല് അയ്യാവൈകുണ്ഠ സ്വാമി ജയന്തി, ഓഗസ്റ്റ് 28 ആവണി അവിട്ടം, സെപ്റ്റംബർ 17 വിശ്വകർമദിനം.തൊഴിൽനിയമം, ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്‌സ് ആക്ട്സ്, കേരള ഷോപ്പ്സ് ആൻഡ് കൊമേഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയിൽവരുന്ന സ്ഥാപനങ്ങൾക്ക് കേരള ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്മെന്റ്(നാഷണൽ ആൻഡ് ഫെസ്റ്റിവൽ ഹോളിഡേയ്സ്) നിയമത്തിന്റെ കീഴിൽവരുന്ന അവധികൾ മാത്രമേ ബാധകമായിരിക്കുകയുള്ളൂ.

Also Read:മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു; സംഭവം തിരുവനന്തപുരത്ത്

2026 മാർച്ച് നാലിന് ഹോളിദിനത്തിൽ ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് പ്രാദേശിക അവധി അനുവദിക്കും.

Advertisment

Read More:സിപിഐയുടെ എതിർപ്പ് ഫലം കണ്ടു; പിഎം ശ്രീ പദ്ധതി തത്കാലം നടപ്പാക്കില്ല, പുനഃപരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി

Public Holidays

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: