/indian-express-malayalam/media/media_files/ZX5LX959SAubgO8JYUdX.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൽ മുത്തമിട്ട് കണ്ണൂർ. 23 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കണ്ണൂർ ജില്ലയുടെ 4-ാം കലോത്സവ വിജയം. 952 പോയിന്റുമായി കണ്ണൂർ ഒന്നാമതെത്തിയപ്പോൾ, 949 പോയിന്റുമായി കോഴിക്കോടാണ് രണ്ടാം സ്ഥാനത്തെത്തിയത്. സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായെത്തിയത് മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയാണ്.
"ഒരു യൂണിവേഴ്സിറ്റി യൂത്ത്ഫെസ്റ്റിവലിൽപ്പോലും പങ്കെടുക്കാത്തയാളാണ് ഞാൻ, ആ എനിക്ക് നിങ്ങളുടെ മുൻമ്പിൽ സംസാരിക്കാൻ അർഹത യുണ്ടായെങ്കിൽ ഈ കലാപാരിപാടിയിൽ പങ്കെടുത്ത പരാജയപ്പെട്ടവർക്കും വിജയിച്ചവർക്കും ഒരുപോലെ അവസരങ്ങൾ ലഭിക്കും," മമ്മൂട്ടി പറഞ്ഞു.
കൊല്ലത്ത് ഇത്രയും വലിയ പരിപടി സംഘടിപ്പിക്കാൻ സാധിച്ച സംഘാടകരോടും, മത്സരങ്ങളെ പ്രോത്സാഹിപ്പിച്ച ഇവിടുത്തെ ജനങ്ങളോടും നന്ദി പറയുന്നു. കൊല്ലംകാർക്കല്ല സമ്മാനം കിട്ടിയത്. കണ്ണൂർ സ്ക്വാഡിനാണ്. കൊല്ലംകാരെ പ്രോത്സാഹിപ്പിച്ച് നന്നാക്കാം എന്ന് ആരും കരുതിയത് പോലുമില്ല, അത് കൊല്ലംകാരുടെ മഹത്വമാണ്. ഇതാണ് നമ്മൾ മലയാളികൾ, കേരളീയർ അങ്ങോളം പുലർത്തുമെന്ന് എനിക്ക് വിശ്വാസമുണ്ട്. എല്ലാവർക്കും ആശംസകൾ നേരുന്നു, മമ്മൂട്ടി കൂട്ടിച്ചേർത്തു.
938 പോയന്റോടെ പാലക്കാട് മൂന്നാം സ്ഥാനത്തും 925 പോയന്റോടെ തൃശ്ശൂര്‍ നാലാം സ്ഥാനത്തുമെത്തി. ആദ്യത്തെ നാല് ദിവസങ്ങളിലും കണ്ണൂരാണ് മുന്നിട്ടു നിന്നതെങ്കിലും അവസാന ദിവസം രാവിലെ മുതൽ കോഴിക്കോടാണ് ലീഡ് നേടിയിരുന്നത്. സമാപന ദിവസം പത്ത് മത്സരങ്ങൾ അവസാനിച്ചപ്പോൾ കണ്ണൂർ ലീഡ് തിരിച്ച് പിടിക്കുകയായിരുന്നു.
തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ഒന്നാമത്തെ വേദിയിൽ നടന്ന സമാപനച്ചടങ്ങുകൾ, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു.
Read More
- മോദി ലക്ഷദ്വീപിലെത്തുമ്പോൾ ബിജെപി ലക്ഷ്യം വെക്കുന്നത് 32 സ്ക്വയർ കിലോമീറ്ററിലും വലുതാണ്?
- 'ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' : പൊതുജനങ്ങൾക്കും നിർദ്ദേശങ്ങൾ സമർപ്പിക്കാം
- ഹിൻഡൻബർഗ് കേസിൽ അദാനിക്ക് ആശ്വാസം; സെബിക്ക് അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി
- ഗോൾഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്രം
- ആളുമാറിയുള്ള ശിക്ഷയെന്ന നിഖിൽ ഗുപ്തയുടെ വാദം തള്ളി ചെക്ക് കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us