/indian-express-malayalam/media/media_files/2025/07/08/private-bus-strike-2025-07-08-08-02-52.jpg)
സ്വകാര്യ ബസ് സമരം
തിരുവനന്തപുരം: സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്ക് തുടങ്ങി. കഴിഞ്ഞ ദിവസം ഗതാഗത കമ്മിഷണറുമായി ബസുടമകൾ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ന് സൂചനാ പണിമുടക്ക് നടത്തുമെന്ന് സംയുക്ത ബസുടമ സമിതി ജനറൽ കൺവീനർ ടി.ഗോപിനാഥൻ അറിയിച്ചിരുന്നു. ഈ മാസം 15 നകം ബസുടമ പ്രതിനിധികളുമായി വീണ്ടും ചർച്ച നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ പരിഹാരമുണ്ടായില്ലെങ്കിൽ, 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് ബസുടമകളുടെ തീരുമാനം.
Also Read: ഹിറ്റാച്ചിക്കു മുകളിൽ പാറ ഇടിഞ്ഞുവീണ് അപകടം; ഒരാളുടെ മൃതദേഹം കണ്ടെത്തി; രക്ഷാദൗത്യം നാളെ തുടരും
വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക, ഇ- ചെല്ലാൻ വഴിയുള്ള അന്യായമായ പിഴ ചുമത്തൽ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.
Also Read: എംഎസ്‌സി എല്‍സ-3 അപകടം; 9531 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ
സ്വകാര്യ ബസ് സമരത്തിൽ ജനങ്ങൾ വലഞ്ഞിട്ടുണ്ട്. സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന നിരവധി യാത്രക്കാരുടെ ജീവിതത്തെ സമരം സാരമായി ബാധിച്ചിട്ടുണ്ട്. സമരത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.
Also Read: കെട്ടിക്കിടക്കുന്ന കേസുകൾക്ക് അതിവേഗം പരിഹാരം; മധ്യസ്ഥതാ കാമ്പയിൻ കേരളത്തിൽ വിജയകരമായി മുന്നേറുന്നു
അതിനിടെ, പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് രാത്രി 12ന് ആരംഭിക്കും. കേന്ദ്ര സർക്കാർ തൊഴിലാളിവിരുദ്ധ നയങ്ങൾ സ്വീകരിക്കുന്നുവെന്നാരോപിച്ചാണ് പണിമുടക്ക്.
Read More: ഭാരതാംബ ചിത്ര വിവാദം; സ്ഥാനത്തു നിന്ന് നീക്കിയതിനെതിരെ സമർപ്പിച്ച ഹർജി പിൻവലിച്ച് രജിസ്ട്രാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us