/indian-express-malayalam/media/media_files/2025/05/28/vMlLhOYT3ZZcQAglJxlL.jpg)
ഫയൽ ഫൊട്ടോ
കൊച്ചി: കേരള തീരത്തുണ്ടായ എംഎസ്‌സി എല്‍സ-3 കപ്പൽ അപകടത്തിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. വിഴിഞ്ഞത്ത് എത്തിയ മെഡിറ്ററേനിയൻ കമ്പനിയുടെ കപ്പല്‍ തടഞ്ഞുവയ്ക്കാന്‍ കോടതി നിര്‍ദേശം നൽകി. സര്‍ക്കാര്‍ സമര്‍പ്പിച്ച അഡ്മിറാലിറ്റി സ്യൂട്ട് പരിഗണിച്ചാണ് ഉത്തരവ്.
9531 കോടിയാണ് സർക്കാർ നഷ്ടപരിഹാരമായി ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. കപ്പല്‍ കമ്പനിക്ക് തുക കെട്ടിവെയ്ക്കാന്‍ 10-ാം തീയതി വരെ കോടതി സമയം അനുവദിച്ചു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. എംഎസ്‌സിയുടെ അകിറ്റെറ്റ-2 തടഞ്ഞുവയ്ക്കാനാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. കപ്പൽ വിഴിഞ്ഞം തുറമുഖം വിടരുതെന്നും കോടതി വ്യക്തമാക്കി.
Also Read: ഹിറ്റാച്ചിക്കു മുകളിൽ പാറ ഇടിഞ്ഞുവീണ് അപകടം; ഒരാളുടെ മൃതദേഹം കണ്ടെത്തി
എംഎസ്‌സി എൽസ 3 എന്ന ചരക്കുകപ്പലായിരുന്നു കൊച്ചി പുറംകടലിൽ മുങ്ങി അപകടമുണ്ടായത്. വിഴിഞ്ഞത്ത് നിന്നും പുറപ്പെട്ട ചരക്കുകപ്പൽ മെയ് 25 നാണ് മുങ്ങിയത്. കടലിലേക്ക് വീണ കപ്പലിലെ കണ്ടെയ്നറുകൾ കൊല്ലം, ആലപ്പുഴ, തിരുവന്തപുരം ജില്ലകളിലെ തീരപ്രദേശങ്ങളിലാണ് അടിഞ്ഞത്. സംഭവത്തിൽ അപകട വസ്തുക്കളടങ്ങിയ നിരവധി കണ്ടെയ്നറുകൾ കടലിൽ ഒഴുകിപ്പോയിരുന്നു.
Also Read:ഭാരതാംബ ചിത്ര വിവാദം; സ്ഥാനത്തു നിന്ന് നീക്കിയതിനെതിരെ സമർപ്പിച്ച ഹർജി പിൻവലിച്ച് രജിസ്ട്രാർ
അപകടത്തെ സംസ്ഥാനം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. കപ്പൽ അപകടം ഗുരുതരമായ പാരിസ്ഥിതിക സാമൂഹിക പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന് കണക്കിലെടുത്താണ് ദുരന്തനിവാരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.
Read More:സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.