scorecardresearch

ഭാരതാംബ ചിത്ര വിവാദം; സ്ഥാനത്തു നിന്ന് നീക്കിയതിനെതിരെ സമർപ്പിച്ച ഹർജി പിൻവലിച്ച് രജിസ്ട്രാർ

സ്‌പെന്‍ഷന്‍ റദ്ദാക്കിയെന്നും തിരിച്ചെടുത്തെന്നും രജിസ്ട്രാർ കെ.എസ് അനിൽകുമാർ കോടതിയെ അറിയിച്ചു

സ്‌പെന്‍ഷന്‍ റദ്ദാക്കിയെന്നും തിരിച്ചെടുത്തെന്നും രജിസ്ട്രാർ കെ.എസ് അനിൽകുമാർ കോടതിയെ അറിയിച്ചു

author-image
WebDesk
New Update
High Court , Kerala High Court

ഫയൽ ഫൊട്ടോ

കൊച്ചി: കേരള സർവകലാശാലാ രജിസ്ട്രാർ സ്ഥാനത്തു നിന്ന് നീക്കിയതിനെതിരെ രജിസ്ട്രാർ സമർപ്പിച്ച ഹർജി പിൻവലിച്ചു. തൻ്റെ സ്‌പെന്‍ഷന്‍ സിൻഡിക്കേറ്റ് റദ്ദാക്കിയെന്നും സിന്‍ഡിക്കേറ്റ് തന്നെ തിരിച്ചെടുത്തെന്നും രജിസ്ട്രാർ കെ.എസ് അനിൽകുമാർ കോടതിയെ അറിയിച്ചു. ഹര്‍ജി പിന്‍വലിച്ചാല്‍ മതിയെന്നും കൂടുതല്‍ വാദത്തിനില്ലെന്നും രജിസ്ട്രാര്‍ വ്യക്തമാക്കി. 

Advertisment

ഹർജി പിൻവലിക്കാൻ ഇതോടെ രജിസ്ട്രാർക്ക് കോടതി അനുമതി നൽകി. സിൻഡിക്കേറ്റ് തീരുമാനത്തിൽ കോടതി ഇടപെട്ടില്ല. നടപടിക്രമം പാലിച്ചാണോ സിൻഡിക്കേറ്റ് സസ്പെൻഷൻ റദ്ദാക്കിയതെന്ന് കോടതി ആരാഞ്ഞു. സിൻഡിക്കേറ്റ് തീരുമാനത്തിൽ എതിർപ്പുണ്ടെങ്കിൽ വി.സിക്ക് ചാൻസിലറെ സമീപിക്കാം. സിൻഡിക്കേറ്റ് തീരുമാനം സാധുവാണോ എന്ന് ചാൻസിലർക്ക് പരിശോധിക്കാം. പിൻവലിച്ചതോടെ രജിസ്ട്രാറുടെ ഹർജി കോടതി തള്ളി.

Also Read: കേരള സർവകലാശാലയിൽ കലാപം തുടരുന്നു; ജോയിന്റ് രജിസ്ട്രാറെ നീക്കി

അതേസമയം, ഭാരതാംബ ചിത്ര വിവാദത്തിന് പിന്നാലെ കേരള സർവകലാശാലയിൽ നടപടികൾ തുടരുകയാണ്. അവധിയിൽ പ്രവേശിച്ച ജോയിന്റ് രജിസ്ട്രാർ പി. ഹരികുമാറിനെ തൽസ്ഥാനത്തു നിന്നും മാറ്റി. പകരം ഹേമ ആനന്ദിനെ ജോയിന്റ് രജിസ്ട്രാറായി വിസി നിയമിച്ചു. ഭരണവിഭാഗത്തിൽ നിന്നും ഹരികുമാറിനെ അക്കാദമിക് വിഭാഗത്തിലേക്ക് വൈസ് ചാൻസലർ മാറ്റുകയും ചെയ്തിട്ടുണ്ട്.

Also Read:കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദാക്കി

സർവകലാശാല രജിസ്ട്രാറുടെ ചുമത പ്ലാനിങ് ഡയറക്ടർ ഡോ. മിനി കാപ്പന് നൽകി വിസി ഉത്തരവ് പുറപ്പെടുവിച്ചു. രജിസ്ട്രാർ ഡോ. കെ.എസ് അനിൽകുമാർ ഇന്നലെ ഓഫീസിലെത്തി ചുമതലയേറ്റ പശ്ചാത്തലത്തിലാണ് വിസിയുടെ നടപടി. എന്നാൽ ചുമതല ഒഴിയാൻ ഡോ. കെ.എസ് അനിൽകുമാർ തയ്യാറായിട്ടില്ല. ഭാരതാംബ ചിത്ര വിവാദത്തിനു പിന്നാലെയാണ് രജിസ്ട്രാർ അനിൽകുമാറിനെ വിസി സസ്പെൻഡ് ചെയ്തത്. എന്നാൽ ഞായറാഴ്ച ചേർന്ന അടിയന്തര സിൻഡിക്കേറ്റ് യോഗം രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കുകയായിരുന്നു.

Also Read:ഭാരതാംബ ചിത്ര വിവാദം; കേരള സർവകലാശാലാ രജിസ്ട്രാർക്ക് സസ്പെൻഷൻ; രാജ്ഭവനു മുന്നിൽ സംഘർഷം

ഇന്നലെ നടന്ന സിൻഡിക്കേറ്റ് യോഗം ബഹളത്തെത്തുടർന്ന് താൽക്കാലിക വൈസ് ചാൻസലർ ഡോ സിസ തോമസ് പിരിച്ചുവിട്ടിരുന്നു. എന്നാൽ അതിനുശേഷവും യോഗം തുടരുകയും, ജോയിന്റ് രജിസ്ട്രാർ യോഗത്തിൽ സംബന്ധിച്ചതിലുമാണ് വിസി റിപ്പോർട്ട് തേടിയത്. ഇന്നു രാവിലെ 9 മണിയ്ക്കകം റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം. എന്നാൽ വിസിക്ക് മറുപടി നൽകാതെ ജോയിന്റ് രജിസ്ട്രാർ ഹരികുമാർ രണ്ടാഴ്ചത്തെ അവധിയിൽ പ്രവേശിക്കുകയായിരുന്നു.

Read More

ആരോഗ്യമന്ത്രിയുടെ രാജി; പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം; പ്രതിരോധവുമായി സിപിഎം

High Court Kerala University

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: