scorecardresearch

Kottayam Medical College Accident: ആരോഗ്യമന്ത്രിയുടെ രാജി; പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം; പ്രതിരോധവുമായി സിപിഎം

പത്തനംതിട്ടയിലെ വീണ ജോർജിന്റെ വീടും , തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയും, ഓഫീസും കേന്ദ്രീകരിച്ചാണ് പ്രതിഷേധങ്ങൾ നടക്കുന്നത്. സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖല തകർച്ചയിലെന്നാരോപിച്ചാണ് പ്രതിഷേധം

പത്തനംതിട്ടയിലെ വീണ ജോർജിന്റെ വീടും , തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയും, ഓഫീസും കേന്ദ്രീകരിച്ചാണ് പ്രതിഷേധങ്ങൾ നടക്കുന്നത്. സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖല തകർച്ചയിലെന്നാരോപിച്ചാണ് പ്രതിഷേധം

author-image
WebDesk
New Update
protest veena

ആരോഗ്യമന്ത്രിയുടെ രാജി; പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം

Kottayam Medical College Accident Updates: കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നുള്ള അപകടത്തിൽ ആരോഗ്യവകുപ്പിനെതിരെയും മന്ത്രി വീണാ ജോർജിനെതിരെയും പ്രതിഷേധം തുടരാൻ പ്രതിപക്ഷ സംഘടനകൾ. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും.

Advertisment

Also Read:മെഡിക്കൽ കോളേജ് അപകടം; വീണാ ജോർജിന് പിന്തുണയുമായി പി.പി.ദിവ്യ

പത്തനംതിട്ടയിലെ വീണ ജോർജിന്റെ വീടും , തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയും, ഓഫീസും കേന്ദ്രീകരിച്ചാണ് പ്രതിഷേധങ്ങൾ നടക്കുന്നത്. സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖല തകർച്ചയിലെന്നാരോപിച്ചാണ് പ്രതിഷേധം.

Also Read:ആരോ​ഗ്യമന്ത്രി ബിന്ദുവിന്റെ വീട്ടിൽ; സർക്കാർ കുടുംബത്തിനൊപ്പം, വേണ്ടതെല്ലാം ചെയ്യുമെന്ന് വീണ ജോർജ്

Advertisment

തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തലുകൾ, കോഴിക്കോട് മെഡിക്കൽ കോളേജിൽ തീപിടിച്ച അത്യാഹിത വിഭാഗം ഇതുവരെ പ്രവർത്തനസജ്ജമാക്കാത്തത് തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നുണ്ട്. ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെക്കും വരെ പ്രതിഷേധം തുടരാനാണ് ആഹ്വാനം. മണ്ഡലം തലത്തിലും പഞ്ചായത്ത് തലത്തിലും സമരം തുടരാനും കെപിസിസി നിർദ്ദേശമുണ്ട്. കഴിഞ്ഞ ദിവസവും തലസ്ഥാന അടക്കം വിവിധ ജില്ലകളിൽ മന്ത്രിക്കെതിരെ പ്രതിഷേധം ഉണ്ടായിരുന്നു.

Also Read:വീണാ ജോർജിന്റെ രാജി; കടുപ്പിച്ച് പ്രതിപക്ഷം, രാജിയില്ലെന്ന് സി.പി.എം

അപകടത്തിൽ മന്ത്രിമാരും സർക്കാരും കാണിച്ചത് നിരുത്തരവാദപരമായ സമീപനമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. രക്ഷാപ്രവർത്തനം നടത്തേണ്ട സ്ഥലത്ത് അതുചെയ്യാതെ, അവിടെ നിന്ന് ആരോഗ്യവകുപ്പിന്റെ നേട്ടങ്ങളെക്കുറിച്ച് പ്രസംഗിക്കുകയാണ് ആരോഗ്യമന്ത്രി ചെയ്ത്. മന്ത്രി വീണാ ജോർജ് വന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പറഞ്ഞതാണ് രക്ഷാപ്രവർത്തനം വൈകാൻ കാരണം. ആരോഗ്യമന്ത്രിയുടെ രാജിയ്ക്കായി പ്രക്ഷോഭം ശക്തമാക്കുമെന്നും വി.ഡി.സതീശൻ പറഞ്ഞു. 

വിശദീകരണ യോഗങ്ങളുമായി സിപിഎം

ആരോഗ്യമന്ത്രിയ്‌ക്കെതിരായ പ്രചാരണങ്ങളെല്ലാം പ്രതിരോധിക്കാനാണ് സർക്കാരിന്റെയും പാർട്ടിയുടെയും തീരുമാനം.വ്യാഴാഴ്ച ആറന്മുള നിയോജകമണ്ഡലത്തിൽ വിശദീകരണ യോഗം നടത്താൻ സിപിഎം ജില്ലാ നേതൃത്വം തീരുമാനിച്ചു.അതോടൊപ്പം വിവിധ പഞ്ചായത്തുകളിലായി റാലികളും പൊതുയോഗങ്ങളും സംഘടിപ്പിക്കും.

വീണാ ജോർജിനെ വിമർശിച്ച നേതാക്കൾക്കെതിരെ പാർട്ടി തലത്തിൽ നടപടിയെടുക്കാനും തീരുമാനിച്ചു.സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടവർക്കെതിരെയാകും പാർട്ടി നടപടി. മൂന്നു ദിവസത്തിനകം നടപടി സ്വീകരിച്ച്, വിശദമായ റിപ്പോർട്ട് ജില്ലാ സെക്രട്ടറിയേറ്റിന് സമർപ്പിക്കാൻ നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.

Read More

മെഡിക്കല്‍ കോളജ് അപകടം; അന്വേഷണം ശരിയായ ദിശയില്‍ നടക്കണമെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍

Kottayam Medical College

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: