scorecardresearch

Kottayam Medical College Accident: ആരോ​ഗ്യമന്ത്രി ബിന്ദുവിന്റെ വീട്ടിൽ; സർക്കാർ കുടുംബത്തിനൊപ്പം, വേണ്ടതെല്ലാം ചെയ്യുമെന്ന് വീണ ജോർജ്

ബിന്ദുവിന്റെ ഭർത്താവിനോടും മക്കളോടും സംസാരിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തശേഷമാണ് മന്ത്രി മടങ്ങിയത്

ബിന്ദുവിന്റെ ഭർത്താവിനോടും മക്കളോടും സംസാരിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തശേഷമാണ് മന്ത്രി മടങ്ങിയത്

author-image
WebDesk
New Update
Veena George Bindhu Home

വീണ ജോർജ് ബിന്ദുവിന്റെ വീട്ടിൽ എത്തിയപ്പോഴുള്ള ദൃശ്യം

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ വീട്ടിൽ ആരോഗ്യമന്ത്രി എത്തി. രാവിലെ 7.30 ഓടെയാണ് മന്ത്രി വീണ ജോർജ് തലയോലപ്പറമ്പിലെ ബിന്ദുവിന്റെ വീട്ടിൽ എത്തിയത്. ബിന്ദുവിന്റെ ഭർത്താവിനോടും മക്കളോടും സംസാരിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തശേഷമാണ് മന്ത്രി മടങ്ങിയത്. കുടുംബത്തിനു വേണ്ട സഹായമെല്ലാം ചെയ്യുമെന്ന് മന്ത്രി ഉറപ്പു നൽകുകയും ചെയ്തു.

Advertisment

Also Read: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ 425 പേര്‍; കൂടുതലും മലപ്പുറത്ത്

ആരോഗ്യമന്ത്രി ബിന്ദുവിന്റെ വീട് സന്ദർശിച്ചില്ലെന്ന വ്യാപക വിമർശനങ്ങൾക്കിടെയായിരുന്നു മന്ത്രിയുടെ സന്ദർശനം. പ്രാദേശിക സിപിഎം നേതാക്കൾക്കൊപ്പമാണ് മന്ത്രി എത്തിയത്. അത്യന്തം ദുഃഖകരമായ സംഭവമാണെന്നും ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖം തന്റേതു കൂടിയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി തന്നെ സഹായത്തെ കുറിച്ച് പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. ബിന്ദുവിന്റെ മകളുടെ തുടര്‍ചികിത്സ കുടുംബം എവിടെയാണോ ആവശ്യപ്പെടുന്നത് അവിടെ ചെയ്യാന്‍ വേണ്ട ഏര്‍പ്പാടുകളെല്ലാം ചെയ്യുമെന്നും മന്ത്രി ഉറപ്പുനല്‍കി.

Also Read: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ; കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ കടലാക്രമണ സാധ്യത

Advertisment

മന്ത്രി വീട്ടിൽ എത്തിയതിൽ സന്തോഷമുണ്ടെന്ന് ബിന്ദുവിന്റെ ഭർത്താവ് പ്രതികരിച്ചു. മകന് സ്ഥിരജോലി നൽകാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഭർത്താവ് വിശ്രുതൻ മാധ്യമങ്ങളോട് വ്യക്തമാക്കി. മുഖ്യമന്ത്രി ബന്ധപ്പെട്ടിരുന്നുവെന്നും സര്‍ക്കാര്‍ കൂടെനില്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും വിശ്രുതന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മന്ത്രി വി.എൻ.വാസവൻ ബിന്ദുവിന്റെ വീട് സന്ദർശിച്ചിരുന്നു. ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം നൽകുന്നത് സംബന്ധിച്ച റിപ്പോർട്ട് ജില്ലാ കലക്ടർ സംസ്ഥാന സർക്കാരിന് കൈമാറിയിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ധനസഹായം പ്രഖ്യാപിക്കുക. അടുത്ത വെള്ളിയാഴ്ച ചേരുന്ന യോഗത്തിലാകും ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുക.

Also Read:മെഡിക്കല്‍ കോളജ് അപകടം; അന്വേഷണം ശരിയായ ദിശയില്‍ നടക്കണമെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണാണ് തലയോലപ്പറമ്പ്‌ സ്വദേശി ബിന്ദുവിന്റെ (54) ജീവൻ നഷ്ടമായത്. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്. കെട്ടിടാവിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയ ബിന്ദുവിനെ മണിക്കൂറുകൾക്ക് ശേഷമാണ് പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

Read More: 39 വർഷങ്ങൾക്ക് മുൻപ് രണ്ടുപേരെ കൊന്നു; മുഹമ്മദിൻറെ വെളിപ്പെടുത്തലിൽ ഞെട്ടി പോലീസ്

Kottayam Medical College

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: