/indian-express-malayalam/media/media_files/2025/07/05/muhammed-2025-07-05-11-24-20.jpg)
മുഹമ്മദ്
കോഴിക്കോട്:വർഷങ്ങൾക്ക് മുൻപ് നടന്ന ഒരുകൊലപാതകത്തിൻറെ പിന്നാലെ പായുന്ന 'രേഖാചിത്രം'മെന്ന് സിനിമയെ വെല്ലുന്ന ട്വസ്റ്റാണ് കഴിഞ്ഞ ദിവസങ്ങളിൽ മലപ്പുറം വേങ്ങര പോലീസ് സ്റ്റേഷനിൽ അരങ്ങേറിയത്. വർഷങ്ങൾക്ക് മുൻപ്, കൃത്യമായി പറഞ്ഞാൽ 1986-ൽ താനൊരാളെ കൊലപ്പെടുത്തിയെന്നായിരുന്നു പോലീസ് സ്റ്റേഷനിലെത്തിയ വേങ്ങര സ്വദേശി മുഹമ്മദിൻറെ വെളിപ്പെടുത്തൽ. ഇതിനുപിന്നാലെ 1989-ലും താനൊരാളെ കൊന്നിട്ടുണ്ടെന്ന് മുഹമ്മദിൻറെ വെളിപ്പെടുത്തൽ കൂടി കേട്ടതോടെ അക്ഷരാർത്ഥത്തിൽ പോലീസ് ഞെട്ടിത്തരിച്ചിരിക്കുകയാണ്.
ആദ്യ കൊലപാതകം 15 വയസ്സുള്ളപ്പോഴെന്ന് വെളിപ്പെടുത്തൽ
1986 ൽ തനിക്ക് 15 വയസ്സ് ഉള്ളപ്പോൾ ഒരാളെ തോട്ടിൽ തള്ളിയിട്ടു കൊലപ്പെടുത്തി എന്ന് ഇപ്പോൾ 54 വയസ്സുള്ള മുഹമ്മദ് തുറന്നു പറഞ്ഞതോടെയാണ് കേസും അന്വേഷണവും തുടങ്ങിയത്. എന്നാൽ കൊല്ലപ്പെട്ട വ്യക്തിയെക്കുറിച്ച് ഒരു സൂചന പോലും നൽകാൻ മുഹമ്മദിന് കഴിഞ്ഞിട്ടുമില്ല.
Also Read:ശക്തമായ മഴ തുടരും; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
മലപ്പുറം വേങ്ങര പോലീസ് സ്റ്റേഷനിൽ ജൂൺമാസം അഞ്ചാം തീയതി നേരിട്ട് എത്തി മുഹമ്മദ് എന്ന 54കാരൻ നടത്തിയ ഒരു വെളിപ്പെടുത്തലാണ് കോഴിക്കോട് തിരുവമ്പാടി പോലീസിന് മുന്നിൽ വെല്ലുവിളിയായി നിൽക്കുന്നത്.മുഹമ്മദ് കൊലപാതകം നടത്തിയെന്ന് പറയുന്ന സ്ഥലം കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി പോലീസ് സ്റ്റേഷൻ പരിധിയിലാണ്. 39 വർഷങ്ങൾക്കു മുൻപ് തന്നെ ഉപദ്രവിച്ച ഒരാളെ താൻ കൊലപ്പെടുത്തി എന്നും എന്നാൽ താൻ കൊലപ്പെടുത്തിയത് ആര് എന്ന് അറിയില്ലെന്നുമായിരുന്നു മുഹമ്മദിന്റെ വെളിപ്പെടുത്തൽ.
Also Read:മെഡിക്കൽ കോളേജ് അപകടം; ആരോഗ്യ മന്ത്രി ഇന്ന് ബിന്ദുവിന്റെ വീട് സന്ദർശിക്കും
1986 ൽ കൂടരഞ്ഞിയിൽ താമസിക്കവേ തന്നെ ലൈംഗികമായി ഉപദ്രവിച്ച ഒരു യുവാവിനെ തൊട്ടടുത്ത ദിവസം തോട്ടിൽ തള്ളിയിട്ടു കൊന്നു എന്നാണ് മുഹമ്മദ് തുറന്നു പറഞ്ഞത്. സംഭവം നടക്കുമ്പോൾ തനിക്ക് 15 വയസ്സ് മാത്രമായിരുന്നു പ്രായമെന്നും കൊന്നത് ആരെയെന്നോ ഏത് ദേശക്കാരനെന്നോ തനിക്ക് അറിയില്ലെന്നും കുറ്റബോധം കൊണ്ടാണ് ഇക്കാര്യങ്ങൾ തുറന്നു പറയുന്നതൊന്നും മുഹമ്മദ് പോലീസിനോട് പറഞ്ഞു. വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ വേങ്ങര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് തിരുവമ്പാടി പോലീസിന് കൈമാറി.
വീണ്ടും കൊലപാതകം
1989ൽ കോഴിക്കോട് വെള്ളയിൽ ബീച്ചിൽവെച്ചാണ് രണ്ടാമത്തെ കൊലപാതകം നടത്തിയതെന്നാണ് മുഹമ്മദാലി പൊലീസിനോട് വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തൽ ശരിവെക്കുന്നത് സംബന്ധിച്ച പഴയകാല വാർത്തകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, അതേ വർഷം നടക്കാവ് പൊലീസ് സ്റ്റേഷനിൽ ബീച്ചിലെ കൊലപാതകത്തിൽ ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തി. കൃത്യത്തിൽ ഒരാൾ കൂടി ഉണ്ടായിരുന്നുവെന്നും എന്നാൽ അയാളെ പിന്നീട് അയാളെ കണ്ടില്ലെന്നും മുഹമ്മദാലി പൊലീസിനോട് പറഞ്ഞു.
Also Read: മെഡിക്കൽ കോളേജ് അപകടം; ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം
കോഴിക്കോട് നഗരത്തിൽ നിന്ന് തന്റെ പണം ഒരാൾ മോഷ്ടിച്ചുവെന്നും അയാളെ ബീച്ചിൽ വെച്ച് കണ്ടപ്പോൾ 'കഞ്ചാവ് ബാബു' എന്നയാളുമൊത്ത് കൊലപ്പെടുത്തി എന്നുമാണ് മൊഴി. 'കഞ്ചാവ് ബാബു'വിനെ പിന്നീട് കണ്ടില്ലെന്നും മുഹമ്മദാലി പറയുന്നു.
അന്വേഷണം തുടങ്ങി
ജുഡീഷ്യൽ കസ്റ്റഡിയിൽ ആയിരുന്നു മുഹമ്മദിനെ രണ്ടുദിവസം പോലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തിട്ടും കൊലപാതകത്തിന്റെ എന്തെങ്കിലും തെളിവോ കൊല്ലപ്പെട്ട ആളുടെ എന്തെങ്കിലും വിവരമോ കണ്ടെത്താൻ തിരുവമ്പാടി പോലീസിന് ആയിട്ടില്ല. അതേസമയം മുഹമ്മദ് പറയുന്ന സമയം ഈ പ്രദേശത്ത് ഒരു അസ്വാഭാവികം മരണം നടന്നതായി സ്ഥിരീകരിക്കാൻ പോലീസിന് കഴിഞ്ഞിട്ടുണ്ട്. ഈ സംഭവം നാട്ടുകാർക്കും ഓർമ്മയുണ്ട്.
മുഹമ്മദിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ, 1986 രജിസ്റ്റർ ചെയ്ത അസ്വാഭാവിക മരണത്തിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും മറ്റു വിവരങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്. മുഹമ്മദ് പറയുന്ന സമയം തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണകാരണം ലെങ്സിൽ വെള്ളം കയറിയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.
സംഭവം നടക്കുമ്പോൾ ആൻറണി എന്നായിരുന്നു തന്റെ പേര് എന്നും പിന്നീട് മതം മാറി മുഹമ്മദ് എന്ന പേര് സ്വീകരിക്കുകയായിരുന്നു എന്നും ഇയാൾ വെളിപ്പെടുത്തി. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ കൂടരഞ്ഞിയിലെ ബന്ധുക്കളിൽ നിന്നും പോലീസ് വിവരം ശേഖരിച്ചിട്ടുണ്ട്.
Read More
വീണ്ടും നിപ ഭീതിയിൽ കേരളം; മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.