/indian-express-malayalam/media/media_files/2025/07/05/veena-bindu-2025-07-05-09-21-32.jpg)
വീണാ ജോർജ്, മരിച്ച ബിന്ദു
Kottayam Medical College Accident: കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് വീണ് മരിച്ച ബിന്ദുവിന്റെ വീട് ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്ന് സന്ദർശിക്കും. നേരത്തെ ബിന്ദുവിൻറെ മരണം ഏറെ വേദനിപ്പിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി സാമൂഹിക മാധ്യമത്തിൽ കുറിച്ചിരുന്നു. കുടുംബത്തിന്റെ ദുഖത്തിൽ പങ്ക് ചേരുന്നതായും സർക്കാർ ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകുമെന്നും കുറിപ്പിൽ പറയുന്നു.
Also Read:മെഡിക്കൽ കോളേജ് അപകടം; ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം
നേരത്തെ, ഇന്നലെ മന്ത്രി വി.എൻ വാസവൻ ബിന്ദുവിൻറെ വീട് സന്ദർശിച്ചിരുന്നു. ബിന്ദുവിൻ്റെ കുടുംബാംഗങ്ങൾക്ക് ഉചിതമായ സഹായം നൽകുമെന്നും അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ വ്യക്തമാക്കിയിരുന്നു.സമാന അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലും സർക്കാർ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read:മെഡിക്കൽ കോളേജ് അപകടം; ബിന്ദുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകും: വി.എൻ.വാസവൻ
അതേസമയം, ബിന്ദുവിൻറെ കുടുംബത്തിന് ധനസഹായം നൽകുന്നത് സംബന്ധിച്ച റിപ്പോർട്ട് ജില്ലാ കലക്ടർ ഇന്ന സംസ്ഥാന സർക്കാരിന് കൈമാറും. ജില്ലാ കലക്ടർ ജോൺ വി സാമുവൽ തയ്യാറാക്കിയ റിപ്പോർട്ടാവും സമർപ്പിക്കുക. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ധനസഹായം പ്രഖ്യാപിക്കുക. അടുത്ത വെള്ളിയാഴ്ച ചേരുന്ന യോഗത്തിലാകും ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുക.
Also Read:രക്തസമ്മർദം കൂടി; മന്ത്രി വീണാ ജോർജ് ആശുപത്രിയിൽ
അതേസമയം, സംഭവത്തിൽ ഇന്നും സംസ്ഥാന വ്യാപകമായി പ്രതിപക്ഷ സംഘടനകൾ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസും യുവമോർച്ചയും ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാർച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാൽ മന്ത്രിയുടെ രാജി ആവശ്യം സിപിഎം തള്ളി. മന്ത്രി രാജിവയ്ക്കുംവരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ആരോഗ്യ മന്ത്രിയുടെ സുരക്ഷ പോലീസ് വർധിപ്പിച്ചിട്ടുണ്ട്.
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണാണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിൻറെ ദാരൂണാന്ത്യം സംഭവിച്ചത്. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്. കെട്ടിടാവിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപോയ ബിന്ദുവിനെ മണിക്കൂറുകൾക്ക് ശേഷമാണ് പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Also Read:തോരാക്കണ്ണീരിൽ , നെഞ്ചുലഞ്ഞ് ബിന്ദുവിന് വിട നൽകി നാട്
ബിന്ദുവിന്റെ മകൾ നവമിയെ (20) ശസ്ത്രക്രിയക്കായി ന്യൂറോ സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. മൂന്നാഴ്ച ആശുപത്രിയിൽ അഡ്മിറ്റായി ചികിത്സ നൽകിയശേഷം ശസ്ത്രക്രിയ നടത്തുവാനാണ് തീരുമാനിച്ചിരുന്നത്. ഇതിനായി കഴിഞ്ഞ ജൂലൈ ഒന്നിനാണ് വിശ്രുതനും, ബിന്ദുവും മകൾ നവമിയുമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്.
അന്വേഷണം ശരിയായ ദിശയിൽ നടക്കണം
മെഡിക്കല്‍ കോളജ് അപകടത്തില്‍ അന്വേഷണം ശരിയായ ദിശയില്‍ നടക്കണമെന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍ പറഞ്ഞു. സര്‍ക്കാര്‍ ഉറപ്പുനല്‍കിയ കാര്യങ്ങളല്ലാം നടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്നും വിശ്രുതന്‍ പറഞ്ഞു.
മന്ത്രിയുടെ ഭാഗത്ത് നിന്ന് നല്ലരീതിയിലുള്ള പിന്തുണയാണ് കുടുംബത്തിനുള്ളത്. കുടുംബത്തെ സഹായിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. മന്ത്രി ഇവിടെ വരും. അപ്പോള്‍ നമ്മുടെ കാര്യവും പറയും. മന്ത്രി വാസവനും മെഡിക്കല്‍ കോളജ് സൂപ്രണ്ടും കളക്ടറും വന്നിരുന്നു. അവരെല്ലാം പറഞ്ഞ കാര്യങ്ങള്‍ വിശ്വാസത്തിലെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം ശരിയായ ദിശയില്‍ നടക്കണമെന്നും ഇനി ആര്‍ക്കും ഇത് സംഭവിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മകന് മെഡിക്കല്‍ കോളജില്‍ ജോലി നല്‍കുമെന്ന് പറഞ്ഞു. മകളുടെ ചികിത്സയും സര്‍ക്കാര്‍ ഏറ്റെടുത്തു. പറഞ്ഞ കാര്യങ്ങള്‍ എല്ലാം ചെയ്യുമെന്നാണ് പ്രതീക്ഷ. രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും കുടുംബത്തെ ചേര്‍ത്ത് പിടിച്ചു – അദ്ദേഹം പറഞ്ഞു.
Read More
മുഖ്യമന്ത്രി കോട്ടയം മെഡിക്കൽ കോളേജ് സന്ദർശിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us