scorecardresearch

Kottayam Medical College Accident: തോരാക്കണ്ണീരിൽ , നെഞ്ചുലഞ്ഞ് ബിന്ദുവിന് വിട നൽകി നാട്

മകളുടെ ചികിത്സാർത്ഥം ആശുപത്രിയിൽ കഴിഞ്ഞിരുന്ന ബിന്ദു വ്യാഴാഴ്ച രാവിലെ കുളിക്കുന്നതിനായിയാണ് തകർന്ന് വീണ പതിനാലാം വാർഡിന്റെ മൂന്നാം നിലയിലേക്ക് എത്തിയത്

മകളുടെ ചികിത്സാർത്ഥം ആശുപത്രിയിൽ കഴിഞ്ഞിരുന്ന ബിന്ദു വ്യാഴാഴ്ച രാവിലെ കുളിക്കുന്നതിനായിയാണ് തകർന്ന് വീണ പതിനാലാം വാർഡിന്റെ മൂന്നാം നിലയിലേക്ക് എത്തിയത്

author-image
WebDesk
New Update
Kottayam Medical College Accident 01

ബിന്ദുവിന്റെ മൃതദേഹം വീട്ടിൽ എത്തിച്ചപ്പോഴുള്ള ദൃശ്യം

Kottayam Medical College Accident: കോട്ടയം:തോരാക്കണ്ണീരിൽ ബിന്ദുവിന് വിടനൽകി നാട്. നാടിനെ ഒന്നാകെ ദുഖത്തിലാഴ്ത്തി ബിന്ദുവിൻറെ സംസ്കാരം ഉച്ചയ്ക്ക് ഒരുമണിയോടെ നടത്തി. സഹോദരിയുടെ വീടിനോട് ചേർന്ന് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് മകൻ നവനീത് ബിന്ദുവിൻറെ ചിതയ്ക്ക് തീകൊളുത്തി. 

Advertisment

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണാണ് തലയോലപ്പറമ്പ്‌ സ്വദേശി ബിന്ദുവിൻറെ ദാരൂണാന്ത്യം സംഭവിച്ചത്. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്. കെട്ടിടാവിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപോയ ബിന്ദുവിനെ മണിക്കൂറുകൾക്ക് ശേഷമാണ് പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

വ്യാഴാഴ്ച തന്നെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇന്നലെ മുട്ടുച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. നാടിന്റെ നൊമ്പരമായി മാറിയ ബിന്ദുവിനെ അവസാനമായി കാണാൻ നൂറുക്കണക്കിനാളുകളാണ് രാവിലെ മുതൽ തലയോലപ്പറമ്പിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്.

Also Read:മെഡിക്കൽ കോളേജ് അപകടം; ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം

Advertisment

മകൻ നവനീതിൻറെയും ഭർത്താവ് വിശ്രുതൻറെയും കരച്ചിൽ കണ്ടുനിന്നവരുടെയെല്ലാം കണ്ണുകൾ ഈറനണിഞ്ഞു. ചികിത്സയിലുള്ള മകൾ കഴുത്തിൽ കോളർ ധരിച്ചാണ് അമ്മയെ അവസാനമായി കാണാൻ എത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ്, സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എം.എൽ.എമാരായ ചാണ്ടി ഉമ്മൻ, സി.കെ.ആശ തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.

അതേസമയം, സംസ്ഥാന മന്ത്രിസഭയിൽ നിന്നാരും കൊല്ലപ്പെട്ട് ബിന്ദുവിൻറെ വീട്ടിൽ എത്തിയില്ല. വൈകീട്ട് മന്ത്രി വി.എൻ.വാസവൻ വീട്ടിലെത്തുമെന്നാണ് വിവരം. സർക്കാരിനെ പ്രതിനിധീകരിച്ച് കോട്ടയം ജില്ലാ കളക്ചർ ജോൺ വി.ശാമുവേൽ അന്തിമോപചാരം അർപ്പിച്ചു.

ബിന്ദുവിന്റെ മകൾ നവമിയെ (20) ശസ്ത്രക്രിയക്കായി ന്യൂറോ സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. മൂന്നാഴ്ച ആശുപത്രിയിൽ അഡ്മിറ്റായി ചികിത്സ നൽകിയശേഷം ശസ്ത്രക്രിയ നടത്തുവാനാണ് തീരുമാനിച്ചിരുന്നത്. ഇതിനായി കഴിഞ്ഞ ജൂലൈ ഒന്നിനാണ് വിശ്രുതനും, ബിന്ദുവും മകൾ നവമിയുമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. 

Also Read:മുഖ്യമന്ത്രി കോട്ടയം മെഡിക്കൽ കോളേജ് സന്ദർശിച്ചു; ബിന്ദുവിന്റെ സംസ്‌കാരം നാളെ

ട്രോമ കെയർ വിഭാഗത്തിലാണ് നവമിയെ പ്രവേശിപ്പിച്ചിരുന്നത്. മകളുടെ ചികിത്സാർത്ഥം ആശുപത്രിയിൽ കഴിഞ്ഞിരുന്ന ബിന്ദു വ്യാഴാഴ്ച രാവിലെ കുളിക്കുന്നതിനായിയാണ് തകർന്ന് വീണ പതിനാലാം വാർഡിന്റെ മൂന്നാം നിലയിലേക്ക് എത്തിയത്. ഈ സമയത്താണ് കെട്ടിടം തകർന്നുവൂണ് അപകടമുണ്ടായത്.

Kottayam Medical College Accident 02

Also Read:കോട്ടയം മെഡിക്കൽ കോളേജ് അപകടം; ദൗത്യം വൈകിപ്പിച്ച് മന്ത്രിമാരുടെ പ്രസ്താവന

അതേസമയം, കോട്ടയം മെഡിക്കൽ കോളേജിൽ അപകടമുണ്ടായ കെട്ടിടത്തിന് പഞ്ചായത്തിൻറെ ഫിറ്റ്‌നസ് ഇല്ലായിരുന്നെന്ന് ആർപ്പൂക്കര പഞ്ചായത്ത് വൈസ് പ്രസിഡൻറ് അരുൺ കെ. ഫിലിപ്പിനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ്് റിപ്പോർട്ട് ചെയ്യുന്നു. കാലാകലങ്ങളായി മെഡിക്കൽ കോളേജ് സംബന്ധിച്ച കാര്യങ്ങളിൽ അധികൃതർ പഞ്ചായത്തുമായി സഹകരിക്കുന്നില്ലെന്നാണ് ആക്ഷേപം.

മെഡിക്കൽ കോളേജിലെ കാര്യങ്ങളൊന്നും പഞ്ചായത്തിനെ അറിയിക്കാറില്ല. പല കെട്ടിടങ്ങളും കെട്ടിട നിർമ്മാണ ചട്ടത്തിന് വിരുദ്ധമാണെന്ന് വൈസ് പ്രസിഡൻറ് അരുൺ കെ ഫിലിപ്പ് വിമർശിച്ചു. നിയമങ്ങളെ വളച്ചൊടിക്കുന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നത്. പുതിയ കെട്ടിടങ്ങൾക്ക് പോലും അപകടമുണ്ടായാൽ രക്ഷപ്രവർത്തനത്തിന് സൗകര്യമില്ല. അധികൃതരോട് ചോദിച്ചാൽ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന് അരുൺ കെ ഫിലിപ്പ് പറഞ്ഞു. 

Also Read:കോട്ടയം മെഡിക്കൽ കോളേജ് അപകടം; രക്ഷാപ്രവർത്തനം വൈകിയെന്ന് ആരോപണം

അതേസമയം, അപകടത്തിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും. അപകടം നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തും. അതിവേഗത്തിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് സർക്കാർ കളക്ടർക്ക് നൽകിയ നിർദേശം. രക്ഷപ്രവർത്തനത്തിലുണ്ടായ കാലതാമസം അടക്കം കളക്ടറുടെ സംഘം അന്വേഷിക്കും.

Read More

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം പൊളിഞ്ഞു വീണ് അപകടം; ഒരു സ്ത്രീ മരിച്ചു

Kottayam Medical College

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: