scorecardresearch

Kottayam Medical College Accident: മുഖ്യമന്ത്രി കോട്ടയം മെഡിക്കൽ കോളേജ് സന്ദർശിച്ചു; ബിന്ദുവിന്റെ സംസ്‌കാരം നാളെ

പറയാൻ ഒന്നുമില്ലെന്നും എല്ലാം മന്ത്രിമാർ പറഞ്ഞെന്നുമായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടുള്ള മുഖ്യമന്ത്രിയുടെ മറുപടി. അപകടം ഉണ്ടായ സ്ഥലത്തേക്കും മുഖ്യമന്ത്രി പോയില്ല

പറയാൻ ഒന്നുമില്ലെന്നും എല്ലാം മന്ത്രിമാർ പറഞ്ഞെന്നുമായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടുള്ള മുഖ്യമന്ത്രിയുടെ മറുപടി. അപകടം ഉണ്ടായ സ്ഥലത്തേക്കും മുഖ്യമന്ത്രി പോയില്ല

author-image
WebDesk
New Update
CM Pinarayi Vijayan, Ship Accident

: മുഖ്യമന്ത്രി കോട്ടയം മെഡിക്കൽ കോളേജ് സന്ദർശിച്ചു

Kottayam Medical College Accident:കോട്ടയം: കെട്ടിടം തകർന്നുവീണ് അപകടം ഉണ്ടായ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശനം നടത്തി. മിനിറ്റുകൾ മാത്രം നീണ്ടുനിന്നതായിരുന്നു മുഖ്യമന്ത്രിയുടെ സന്ദർശനം. അപകടം ഉണ്ടായ സ്ഥലത്തേക്ക് പോയില്ല. മാധ്യമങ്ങളോട് പ്രതികരിച്ചില്ല. പറയാൻ ഒന്നുമില്ലെന്നും എല്ലാം മന്ത്രിമാർ പറഞ്ഞെന്നുമായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടുള്ള മുഖ്യമന്ത്രിയുടെ മറുപടി. 

Advertisment

Also Read:കോട്ടയം മെഡിക്കൽ കോളേജ് അപകടം; രക്ഷാപ്രവർത്തനം വൈകിയെന്ന് ആരോപണം

അതേസമയം, സംഭവത്തിൽ വീഴ്ച പറ്റിയെന്ന് സമ്മതിക്കാതെയാണ് ആരോഗ്യമന്ത്രി വീണ ജോർജ് പ്രതികരിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയെന്നും വീണ ജോർജ് അറിയിച്ചു. ദൗർഭാഗ്യകരമായ സംഭവമാണ് നടന്നത്. രക്ഷാപ്രവർത്തനത്തിൽ വീഴ്ച വന്നിട്ടില്ലെന്നും സാധ്യമായതെല്ലാം എത്രയും വേഗം ചെയ്തുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also Read:കോട്ടയം മെഡിക്കൽ കോളേജ് അപകടം; ദൗത്യം വൈകിപ്പിച്ച് മന്ത്രിമാരുടെ പ്രസ്താവന

Advertisment

തകർന്ന കെട്ടിടം മെഡിക്കൽ കോളേജിൻറെ പഴയ ബ്ലോക്കാണ്. ജെസിബി അപകട സ്ഥലത്തേക്ക് എത്തിക്കാൻ പ്രയാസമുണ്ടായിരുന്നു. ആദ്യം രണ്ട് പേർക്ക് പരിക്കേറ്റു എന്നായിരുന്നു വിവരം. പിന്നീട് ഒരു സ്ത്രീയെ കാണാനില്ലെന്ന് പരാതി വന്നതിന് പിന്നാലെ ഉടൻ തിരച്ചിൽ തുടങ്ങിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കാലപ്പഴക്കം കൊണ്ട് കെട്ടിടം ഉപയോഗിക്കാൻ കഴിയില്ലെന്ന് നേരെത്തെ തന്നെ റിപ്പോർട്ട് ഉണ്ടായിരുന്നു. അന്നൊന്നും അതിന് കാര്യമായ ഫണ്ട് വെച്ചിരുന്നില്ല. അടച്ച ബ്ലോക്ക് തന്നെയായിരുന്നു തകർന്നത്. ഏത് സാഹചര്യത്തിൽ ആണ് ഈ കെട്ടിടം ഉപയോഗിക്കാൻ തുടങ്ങിയതെന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

Also Read:കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം പൊളിഞ്ഞു വീണ് അപകടം; ഒരു സ്ത്രീ മരിച്ചു

അതേസമയം, അപകടത്തിൽ കൊല്ലപ്പെട്ട ബിന്ദുവിന്റെ സംസ്‌കാരം വെള്ളിയാഴ്ച നടക്കും. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. മകളുടെ ചികിത്സയ്ക്കായാണ് ബിന്ദു മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. 

Read More

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

Kottayam Medical College

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: