/indian-express-malayalam/media/media_files/2025/07/03/kottayam-medical-college-building-collapse-2025-07-03-14-08-12.jpg)
ചിത്രം: ജോമോൻ ജോർജ്
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൂന്നു നില കെട്ടിടം പൊളിഞ്ഞു വീണ് അപകടം. അപകടത്തിൽ ഒരാൾക്ക് ജീവൻ നഷ്ടപ്പെടുകയും മൂന്നു പേർക്ക് പരുക്കേൽക്കുകയും ചെയ്തതായാണ് വിവരം. കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിയ സ്ത്രീയാണ് കൊല്ലപ്പെട്ടത്. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ബിന്ദുവിനെ പുറത്തെടുത്തത്.
അപകടത്തിൽ പരുക്കേറ്റ മറ്റുള്ളവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. ആരോഗ്യമന്ത്രി വീണ ജോർജും, ദേവസ്വം മന്ത്രി വി.എൻ വാസവനും സ്ഥലത്ത് എത്തിയിരുന്നു. ആശുപത്രിയിലെ ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞു വീണതെന്ന് മന്ത്രിമാർ പറഞ്ഞു. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുകയാണ്.
പൊളിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നായിരുന്നു പ്രാഥമിക നിഗമനം. പിന്നീട് നടത്തിയ പരിശോധനയിലാണ് ഒരാൾ കെട്ടിടത്തിനടിയിൽ കുടുങ്ങിയതായി കണ്ടെത്തിയത്. രക്ഷാപ്രവർത്തനത്തിലെ അനാസ്ഥയെ പഴിച്ച് രോഗികൾ അടക്കം രംഗത്തെത്തിയിട്ടുണ്ട്.
Also Read:മെഡിക്കൽ കോളേജിലെ ഉപകരണ ക്ഷാമം: ഡോ. ഹാരിസിനെതിരെ നടപടി വേണ്ട; ആരോപണങ്ങൾ തള്ളാതെ വിദഗ്ധ സമിതി
ആശുപത്രിയിലെ പതിനാലാം വാർഡ് ആണ് പൊളിഞ്ഞു വീണത്. മുൻപ് ഓർത്തോ പീഡിക്സ് സർജറി വിഭാഗം പ്രവർത്തിച്ചുകൊണ്ടിരുന്ന കെട്ടടമാണിതെന്നാണ് റിപ്പോർട്ട്. ശുചി മുറിയുടെ ഭാഗമാണ് പൊളിഞ്ഞു വീണത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.