/indian-express-malayalam/media/media_files/2025/07/02/kerala-university-registrar-2025-07-02-18-32-14.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
തിരുവനന്തപുരം: സെനറ്റ് ഹാളിലെ ഭാരതാംബ ചിത്ര വിവാദത്തിൽ കേരള സർവകലാശാലാ രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് എസ്എഫ്ഐയും ഡിവൈഎഫ്ഐയും രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാർച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞതോടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിന്മാറാൻ തയ്യാറായില്ല. സ്ഥലത്ത് സംഘർഷം തുടരുകയാണ്.
സെനറ്റ് ഹാളില്‍ നടത്താനിരുന്ന പരിപാടിയിൽ വിവാദ ഭാരതാംബ ചിത്രം വച്ചതുമായി ബന്ധപ്പെട്ട് പരിപാടി റദ്ദാക്കിയതിലാണ് രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത്. രജിസ്ട്രാർ കെ.എസ് അനിൽകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. കേരള സര്‍വകലാശാലാ വൈസ് ചാന്‍സലർ ഡോ. മോഹനൻ കുന്നുമ്മേൽ ആണ് രജിസ്ട്രാർക്കെതിരെ നടപടി സ്വീകരിച്ചത്. ഭാരതാംബ വിവാദത്തിൽ വൈസ് ചാന്‍സലറോട് രാജ്ഭവന്‍ വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. നിയമപരമായി നടപടിയെ നേരിടുമെന്ന് രജിസ്ട്രാർ കെ.എസ് അനിൽകുമാര്‍ പറഞ്ഞു.
Also Read: വീണ്ടും ഭാരതാംബ ചിത്ര വിവാദം; കേരള സർവകലാശാലയിൽ ഗവർണർ പങ്കെടുത്ത പരിപാടിയിൽ പ്രതിഷേധം
ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പങ്കെടുത്ത സെനറ്റ് ഹാളിലെ പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തോട് അനുബന്ധിച്ച് ആർഎസ്എസ് അനുകൂല സംഘടനയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
Also Read: ആലപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ
മത ചിഹ്നമാണിതെന്നും നിബന്ധനകളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് രജിസ്ട്രാർ പരിപാടിക്ക് അനുമതി നിഷേധിച്ചത്. പരിപാടി റദ്ദാക്കുന്നതായി രജിസ്ട്രാര്‍ അറിയിച്ചെങ്കിലും പ്രതിഷേധം വകവെക്കാതെ ഗവർണർ പരിപാടിക്കെത്തിയിരുന്നു.
Also Read: ജെഎസ്കെ വിവാദം: ശനിയാഴ്ച്ച സിനിമ കാണുമെന്ന് ഹൈക്കോടതി
അതേസമയം, ഏതു മതചിഹ്നമാണ് പരിപാടിക്ക് ഉപയോഗിച്ചതെന്ന് രജിസ്ട്രാർ വിശദീകരിക്കണമെന്ന് വൈസ് ചാന്‍സലർ നിർദേശിച്ചിരുന്നു. വിസിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചുകൊണ്ടാണ് അന്വേഷണ വിധേയമായി രജിസ്ട്രാറെ സസ്പെൻഡു ചെയ്തു വിസി ഉത്തരവിട്ടിരിക്കുന്നത്.
Read More: ഡാര്‍ക്ക് വെബ് വഴി ലഹരി കച്ചവടം: രാജ്യത്തെ ഏറ്റവും വലിയ ശൃംഖല തകര്‍ത്ത് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.