/indian-express-malayalam/media/media_files/2025/06/25/bharatamba-picture-controversy-2025-06-25-19-08-14.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ വീണ്ടും കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം. സെനറ്റ് ഹാളിൽ നടക്കുന്ന പരിപാടിയിൽ ഭാരതാംബ ചിത്രം വെച്ചതോടെ എസ്എഫ്‌ഐ, കെഎസ്‌യു പ്രവർത്തകർ പ്രതിഷേധിച്ചു. ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. സ്ഥലത്ത് സംഘർഷാവസ്ഥയാണ്.
അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തോട് അനുബന്ധിച്ച് ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പങ്കെടുത്ത പരിപാടിയിലാണ് വിവാദ ഭാരതാംബ ചിത്രം വച്ചത്. മത ചിഹ്നമാണിതെന്ന് ചൂണ്ടിക്കാട്ടി കേരള സർവകലാശാല രജിസ്ട്രാർ പരിപാടിക്ക് അനുമതി നിഷേധിച്ചിരുന്നു.
Also Read: ഹേമ കമ്മിറ്റിക്കു മൊഴി നല്‍കിയവര്‍ സഹകരിച്ചില്ല; എല്ലാ കേസുകളിലും അന്വേഷണം അവസാനിപ്പിച്ച് എസ്ഐടി
സെനറ്റ് ഹാളിനു പുറത്തും അകത്തും സംഘര്‍ഷമുണ്ടായി. ഇതോടെ പരിപാടി റദ്ദാക്കുന്നതായി രജിസ്ട്രാര്‍ അറിയിച്ചെങ്കിലും പ്രതിഷേധം വകവെക്കാതെ ഗവർണർ പരിപാടിക്കെത്തി. സെനറ്റ് ഹാളിന് പുറത്ത് പൊലീസുമായി എസ്എഫ്ഐ പ്രവർത്തകർ സംഘർഷമുണ്ടാവുകയും പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
Read More:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us