/indian-express-malayalam/media/media_files/2025/06/30/jsk-controversy-high-court-2025-06-30-15-23-40.jpg)
കൊച്ചി: സുരേഷ് ഗോപി നായകനായ 'ജെ എസ് കെ - ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' എന്ന സിനിമയുടെ പേര് മാറ്റണമെന്ന ഹർജിയിൽ ഒടുവിൽ സിനിമ കാണാൻ തീരുമാനിച്ച് ഹൈക്കോടതി. സിനിമ കാണേണ്ടതില്ലെന്ന മുൻ തീരുമാനം ഇന്ന് കേസ് പരിഗണിച്ചപ്പോൾ ജസ്റ്റീസ് എൻ. നഗരേഷ് മാറ്റി. സിനിമ കണ്ടിട്ട് ഉത്തരവ് പറയാമെന്ന് കോടതി വ്യക്തമാക്കി.
ശനിയാഴ്ച രാവിലെ 10ന് പാലാരിവട്ടത്തെ ലാൽ മീഡിയയിൽ ജഡ്‌ജി സിനിമ കാണും. നിർമ്മാതാക്കളുടെ ആവശ്യം പരിഗണിച്ചാണ് പുതിയ തീരുമാനം. സിനിമ കാണണമെന്ന് ജഡ്ജിയോട് നിർമ്മാതാക്കൾ നേരത്തെ ആവശ്യപ്പെട്ടെങ്കിലും, കാണേണ്ടതില്ലെന്നാണ് കോടതി കഴിഞ്ഞ ദിവസം പറഞ്ഞത്. കേസ് ബുധനാഴ്ച്ച പരിഗണിക്കാന്‍ മാറ്റിയിരിക്കുകയാണ്.
Also Read: ജാനകി എന്ന പേര് ആരെയാണ് വേദനിപ്പിക്കുന്നത്? ജെഎസ്കെ വിവാദത്തിൽ ചോദ്യങ്ങളുമായി ഹൈക്കോടതി
സിനിമ കോടതിയില്‍ കാണാമെന്ന് ജഡ്ജി നിര്‍ദേശിച്ചെങ്കിലും കോടതിയില്‍ സാങ്കേതിക സൗകര്യം ഇല്ലെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ വക്കീലും സിനിമ കാണും. സ്ത്രീക്കെതിരായ അതിക്രമമാണ് സിനിമയുടെ പ്രമേയം. സിനിമയുടെ പേരിലും സംഭാഷണങ്ങളിലും അതിജീവിതയുടെ പേര് പറയുന്നുണ്ടെന്നും ഇത് മാർഗനിർദേശങ്ങളുടെ ലംഘനമാണെന്നുമാണ് സെൻസർ ബോർഡിൻ്റെ വാദം.
സിനിമയക്ക് അനുമതി നിഷേധിച്ച സാഹചര്യത്തില്‍ നിര്‍മാതാവ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. ജാനകി എന്ന പേര് എന്തിന് മാറ്റണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി സെൻസർ ബോർഡിനോട് ചോദിച്ചിരുന്നു. ആ പേരിന് എന്താണ് കുഴപ്പമെന്ന് സെന്‍സര്‍ ബോര്‍ഡ് മറുപടി പറയണമെന്നും കോടതി വ്യക്തമാക്കി.
Also Read: ജെഎസ്കെ വിവാദം; 'ജാനകി' എന്ന പേരിന് എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി
ജാനകി എന്ന പേര് മതപരമായോ വര്‍ഗപരമായോ ആരെയാണ് വേദനിപ്പിക്കുന്നതെന്ന് കോടതി ആരാഞ്ഞു. സിനിമയ്ക്ക് എന്തു പേരിടണമെന്ന് സെന്‍സര്‍ ബോര്‍ഡ് കലാകാരന്‍മാരോട് കല്‍പ്പിക്കുകയാണോ എന്നും സര്‍ക്കാരാണോ ഇതൊക്കെ തീരുമാനിക്കുന്നതെന്നും കോടതി ചോദിച്ചിരുന്നു.
Read More: ജെഎസ്കെ വിവാദം: ദൈവങ്ങളുടെ പേര് സിനിമയ്ക്ക് കൊടുക്കരുതെന്നു പറയാൻ ഭരിക്കുന്നത് താലിബാൻ അല്ലെന്ന് സംവിധായകൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.