scorecardresearch

ജെഎസ്കെ വിവാദം: ദൈവങ്ങളുടെ പേര് സിനിമയ്ക്ക് കൊടുക്കരുതെന്നു പറയാൻ ഭരിക്കുന്നത് താലിബാൻ അല്ലെന്ന് സംവിധായകൻ

ദൈവത്തിന്റെ പേര് സിനിമയിൽ ഉപയോഗിക്കരുതെന്ന് പറയുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ ഫാസിസ്റ്റ് നിലപാടാണെന്ന് പ്രവീൺ നാരായണൻ

ദൈവത്തിന്റെ പേര് സിനിമയിൽ ഉപയോഗിക്കരുതെന്ന് പറയുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ ഫാസിസ്റ്റ് നിലപാടാണെന്ന് പ്രവീൺ നാരായണൻ

author-image
Entertainment Desk
New Update
JSK Suresh Gopi

സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന 'ജെ എസ് കെ - ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിന്റെ പ്രദർശനാനുമതി തടഞ്ഞ സെൻസർ ബോർഡ് നടപടിയിൽ വിമർശനവുമായി ചിത്രത്തിന്റെ സംവിധായകൻ പ്രവീൺ നാരായണൻ. സിനിമ കണ്ട് വെള്ളിയാഴ്ച തന്നെ റിവൈസിങ് കമ്മിറ്റി മറുപടി നൽകണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശത്തിനു പിന്നാലെയാണ് പ്രവീൺ സോഷ്യൽ മീഡിയിയലൂടെ പ്രതികരണവുമായെത്തിയത്.

Advertisment

ദൈവങ്ങളുടെ പേര് സിനിമയ്ക്ക് കൊടുക്കരുത് എന്നു പറയാൻ ഇവിടം ഭരിക്കുന്നത് താലിബാൻ അല്ലെന്നും ദൈവങ്ങളുടെ പേര് ഒഴിവാക്കിയാൽ ഹിന്ദുവിന് പിന്നെ എന്ത് പേരാണ് ഉള്ളതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പ്രവീൺ പറഞ്ഞു. ദൈവത്തിന്റെ പേര് മനുഷ്യൻ ഉപയോഗിക്കരുത്, സിനിമയിൽ ഉപയോഗിക്കരുത് എന്നൊക്കെ പറയുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ ഫാസിസ്റ്റ് നിലപാടാണെന്നും, 'ജാനകി' എന്ന പേര് ഉപയോഗിച്ചതു വഴി ആരെയെങ്കിലും അപമാനിക്കുക എന്ന ലക്ഷ്യം കഥയിലോ, തിരക്കഥയിലോ ഉണ്ടെങ്കിൽ മനസിലാക്കാമായിരുന്നു എന്നും പ്രവീൺ പറഞ്ഞു.

Also Read:  'അതിക്രമത്തിന് ഇരയാകുന്ന പെൺകുട്ടിയ്ക്ക് സീതാ ദേവിയുടെ പേരിടരുത്;' സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ ബി.​ ഉണ്ണികൃഷ്ണൻ

കുറിപ്പിന്റെ പൂർണരൂപം
"നാളെ മുംബൈയിൽ സിബിഎഫ്‌സി റിവൈസ് കമ്മിറ്റി സിനിമ കണ്ട് വെള്ളിയാഴ്ച തന്നെ മറുപടി നൽകണം- കേരള ഹൈക്കോടതി.

Advertisment

ദൈവങ്ങളുടെ പേര് സിനിമയ്ക്ക് കൊടുക്കരുത് എന്ന് പറയാൻ ഇവിടം ഭരിക്കുന്നത് താലിബാൻ അല്ല, ദൈവങ്ങളുടെ പേര് ഒഴിവാക്കിയാൽ ഹിന്ദുവിന് പിന്നെ എന്ത് പേരാണ് ഉള്ളത്? മുപ്പത്തിമുക്കോടി ദൈവങ്ങളുള്ള ഹിന്ദു വിശ്വാസത്തിൽ ദൈവത്തിന്റെ പേര് മനുഷ്യൻ ഉപയോഗിക്കരുത്, സിനിമയിൽ ഉപയോഗിക്കരുത് എന്നൊക്കെ പറയുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ ഫാസിസ്റ്റ് നിലപാടാണ്.

Also Read: ബോബി നമ്മളുദ്ദേശിച്ച ആളല്ല; വിവേക് ഒബ്റോയിയുടെ ആസ്തി എത്രയെന്നു കേട്ടാൽ ആരുമൊന്ന് അമ്പരക്കും

ജാനകി എന്ന പേര് ഉപയോഗിച്ചത് വഴി ആരെയെങ്കിലും  അപമാനിക്കുക എന്ന ലക്ഷ്യം കഥയിലോ, തിരക്കഥയിലോ ഉണ്ട് എങ്കിൽ മനസിലാക്കാമായിരുന്നു. ഈ സിനിമ പുരാണ കഥയോ, ചരിത്ര കഥയോ ഒന്നുമല്ലെന്നും, ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ച യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി, ബലാത്സംഘത്തിന് ഇരയാകുന്ന ഒരു സ്ത്രീയുടെ അതിജീവിനത്തിന്റെ പോരാട്ടം പറയുന്ന സിനിമയാണ് എന്നും, സിനിമ കാണുന്ന റിവൈസ് കമ്മിറ്റി മനസിലാക്കുമെന്ന്, ഉറച്ചു വിശ്വസിക്കുന്നു.

Also Read: ഇത്ര പെർഫെക്റ്റായി ചെയ്യുന്ന നിങ്ങൾക്ക് അഹങ്കാരമൊക്കെയാവാം മനുഷ്യാ; കോട്ടയം നസീറിന് കയ്യടിച്ച് സോഷ്യൽ മീഡിയ

ഈ ഒരു വിഷയം ഉണ്ടായ ആ നിമിഷം മുതൽ, കൂടെ നിന്ന് ധൈര്യം തരികയും എല്ലാ കാര്യങ്ങളിലും ആത്മാർത്ഥമായി ഇടപെടുന്ന  ബി ഉണ്ണികൃഷ്ണന്‍ സാറിനും, ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, മാധ്യമ സുഹൃത്തുക്കൾ എല്ലാവരോടും സ്നേഹത്തിന്റെ ഭാഷയിൽ  ഒരു പാട് നന്ദി," പ്രവീൺ നാരായണൻ കുറിച്ചു.

Read More: ഇതെന്റെ ചെക്ക് ലിസ്റ്റിലുള്ള കഥാപാത്രമായിരുന്നു: അർജുൻ രാധാകൃഷ്ണൻ

Anupama Parameswaran Suresh Gopi Censor Board

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: