/indian-express-malayalam/media/media_files/2025/06/22/jsk-release-b-unnikrishnan-2025-06-22-13-31-17.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന 'ജെ എസ് കെ - ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിന്റെ പ്രദർശനാനുമതി തടഞ്ഞ സെൻസർ ബോർഡ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍.
സിനിമയുടെ ടൈറ്റിലിൽ നിന്നും കഥാപാത്രത്തിന്റെ പേരിൽ നിന്നും 'ജാനകി' ഒഴിവാക്കാൻ സെൻസർ ബോർഡ് നിർദ്ദേശിച്ചിട്ടുണ്ടെന്ന് ബി. ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. 'അതിക്രമത്തിന് ഇരയാകുന്ന ഒരു പെൺകുട്ടി സംസ്ഥാനത്തിന് എതിരെ നടത്തുന്ന പോരാട്ടമാണ് സിനിമയടെ ഇതിവൃത്തം. അത്തരത്തിൽ ഒരു അതിക്രമത്തിന് ഇരയാകുന്ന പെൺകുട്ടിയ്ക്ക് സിതാ ദേവിയുടെ പേര് ഇടാൻ പാടില്ലാ എന്നാണ് പറയുന്നത്.'
Also Read: നശിക്കാൻ കാത്തു നിൽക്കുന്നവരുടെ മുന്നിൽ ഫിനിക്സ് പക്ഷിയായി മാറുന്ന 'അമ്മ': സീമ ജി. നായർ
'വളരെ വിചിത്രമായ കാര്യമാണ് ഇതെന്നത് എല്ലാവർക്കും അറിയാം. പത്മകുമാർ എന്ന നടൻ സംവിധാനം ചെയ്ത സിനിമയും മുൻപ് സമാനമായ പ്രശനം നേരിട്ടു. ജാനകി എന്ന കഥാപാത്രത്തിന്റെ പേര് ജയന്തി എന്നാക്കിയ ശേഷമാണ് പ്രദർശനാനുമതി നൽകിയത്. എങ്ങോട്ടാണ് നമ്മൾ പോകുന്നത്. നമുക്ക് പേരിടാൻ പറ്റില്ല. നമ്മുടെ കഥാപാത്രങ്ങൾ ഹിന്ദു ആണെങ്കിൽ ആ പേരുകൾ ദേവന്റെയോ ദേവിയുടെയോ ആകാം,' ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സെൻസർ ബോർഡ് നടപടിക്കെതിരെ പ്രത്യക്ഷ സമരത്തിനു മടിക്കില്ലെന്നും ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.
ജൂൺ 27 നായിരുന്നു ജെഎസ്കെയുടെ ആഗോള റിലീസ് നിശ്ചയിച്ചിരുന്നത്. സെൻസർബോർഡ് ചിത്രത്തിന്റെ റിലീസ് തടഞ്ഞു വെച്ചിരിക്കുന്നതെന്ന് ഇന്നയെലാണ് അണിയറക്കാർ വെളിപ്പെടുത്തിയത്. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവ് ജെ. ഫനീന്ദ്ര കുമാർ, സഹ നിർമ്മാതാവ് സേതുരാമൻ നായർ കങ്കോൽ എന്നിവരാണ്. നീണ്ട ഇടവേളക്ക് ശേഷം അനുപമ പരമേശ്വരൻ മലയാളത്തിലേക്ക് തിരിച്ചു വരുന്ന സിനിമ എന്ന പ്രത്യേകതകൂടി ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരളക്കുണ്ട്.
Read More: ജോർജുകുട്ടിയുടെ മൂന്നാം വരവ്; 'ദൃശ്യം 3' അപ്‌ഡേറ്റുമായി മോഹൻലാൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.