scorecardresearch

Drishyam 3: ജോർജുകുട്ടിയുടെ മൂന്നാം വരവ്; 'ദൃശ്യം 3' അപ്‌ഡേറ്റുമായി മോഹൻലാൽ

2013 ലാണ് ദൃശ്യം ആദ്യഭാഗം തിയേറ്ററുകളിൽ എത്തിയത്. സൂപ്പർഹിറ്റായി മാറിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ദൃശ്യം- ദി റിസംഷന്‍ എന്ന പേരിൽ 2021 ൽ ഒടിടിയിൽ റിലീസായി

2013 ലാണ് ദൃശ്യം ആദ്യഭാഗം തിയേറ്ററുകളിൽ എത്തിയത്. സൂപ്പർഹിറ്റായി മാറിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ദൃശ്യം- ദി റിസംഷന്‍ എന്ന പേരിൽ 2021 ൽ ഒടിടിയിൽ റിലീസായി

author-image
Entertainment Desk
New Update
Drishyam 3 Shooting Date

ചിത്രം: ഫേസ്ബുക്ക്

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്നു 'ദൃശ്യം.' മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ത്രില്ലർ ചിത്രമായി കണക്കാക്കാവുന്ന ദൃശ്യത്തിന്റെ രണ്ടാം ഭാഗവും വലിയ വിജയം നേടിയിരുന്നു. കോവിഡ് കാലത്ത് ഒടിടിയിലാണ് ദൃശ്യം 2 പ്രദർശനത്തിനെത്തിയത്.

Advertisment

അടുത്തിടെ ദൃശ്യം ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രമായി 'ദൃശ്യം 3' എത്തുമെന്ന് മോഹൻലാൽ പ്രഖ്യാപിച്ചിരുന്നു. ജീത്തു ജോസഫിനും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനുമൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു മോഹൻലാൽ മൂന്നാം ഭാഗം പ്രഖ്യാപിച്ചത്. 

Also Read:സുരേഷ് ഗോപിയെ കാണാൻ 'ഹരിഹർ നഗറി'ലെത്തിയ ഈ പയ്യനെ മനസ്സിലായോ?

ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ് ഈ വർഷം തുടങ്ങുമെന്ന് ആരാധകരെ അറിയിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ ആശിര്‍വാദ് സിനിമാസ്. മോഹൻലാലും ജിത്തു ജോസഫും അപ്ഡേറ്റ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. 'ക്യാമറ വീണ്ടും ജോർജുകുട്ടിയിലേക്ക് തിരിയുന്നു. ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല,' എന്ന ക്യാപ്ഷനും പോസ്റ്റിലുണ്ട്.

Advertisment

2013-ലാണ് ദൃശ്യത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. തിയേറ്ററുകളിൽ സൂപ്പർഹിറ്റായി മാറിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ദൃശ്യം - ദി റിസംഷന്‍ എന്ന പേരിൽ 2021 ലാണ് എത്തിയത്. മോഹന്‍ലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ, സിദ്ദിഖ്, ആശ ശരത് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. 

Also Read: ഓടുന്നത് ഒരാളാണെങ്കിലും ഓരോ ഓട്ടവും വ്യത്യസ്തം; സിനിമയിലെ ഫഹദ് ഓട്ടങ്ങളെ കുറിച്ച് ഇർഷാദ്

ദൃശ്യത്തിന്റെ പല ഭാഷകളിലെ റീമേക്കുകളും ബോക്സ് ഓഫീസിൽ ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ ചിത്രത്തിന്റെ കൊറിയൻ റീമേക്കും പുറത്തുവന്നിരുന്നു. കൊറിയന്‍ നിര്‍മ്മാണ കമ്പനിയായ ആന്തോളജി സ്റ്റുഡിയോസും ഹിന്ദി നിര്‍മ്മാണ കമ്പനിയായ പനോരമ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

Read More: മലയാളത്തിനു മുന്നേ ദൃശ്യം 3 ഹിന്ദിയിൽ? 'കോഴി ആദ്യം മുട്ട ഇടട്ടെ, എന്നിട്ട് വിരിയിക്കാം' എന്ന് കമന്റ്

Drishyam Movie Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: