/indian-express-malayalam/media/media_files/2025/05/31/5U7Qoh0hVFfxXWb3jOaE.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്നു 'ദൃശ്യം.' മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ത്രില്ലർ ചിത്രങ്ങളിൽ ഒന്നായ ദൃശ്യത്തിന്റെ രണ്ടാം ഭാഗവും ഗംഭീര വിജയം നേടിയിരുന്നു. കോവിഡ് കാലത്ത് ഒടിടിയിലാണ് ദൃശ്യം 2 പ്രദർശനത്തിനെത്തിയത്.
ദൃശ്യം ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രമായ 'ദൃശ്യം 3' ഉണ്ടാകുമെന്ന് മോഹൻലാൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജീത്തു ജോസഫിനും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനുമൊപ്പമുള്ള ഫൊട്ടോ പങ്കുവച്ചായിരുന്നു മോഹൻലാൽ ചിത്രത്തിന്റെ അപ്ഡേറ്റ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.
Also Read: മാനേജരെ മർദിച്ചെന്ന കേസ്; നടൻ ഉണ്ണി മുകുന്ദന് മൂൻകൂർ ജാമ്യം
വിവിധ ഭാഷകളിലായി പുറത്തിറങ്ങിയ ദൃശ്യം 1, 2 ഭാഗങ്ങളുടെ റീമേക്കുകളും ശ്രദ്ധനേടിയിരുന്നു. അടുത്തിടെ ചിത്രത്തിന്റെ കൊറിയൻ റീമേക്കും പുറത്തുവന്നിരുന്നു. ബോളിവുഡ് താരം അജയ് ദേവ്ഗൺ ആണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പുകളിൽ നായകനായത്. ഹിന്ദിയിലും മികച്ച വിജയമായിരുന്നു ചിത്രം നേടിയത്.
ഇപ്പോഴിതാ, മലയാളത്തിനു മുന്നേ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഉണ്ടാകുമെന്നത് സംബന്ധിച്ച അപ്ഡേറ്റുകളാണ് പുറത്തുവരുന്നത്. ഹിന്ദിയിൽ ദൃശ്യം 3 നിർമിക്കുന്നതിനായി പനോരമ, ഡിജിറ്റൽ 18 മീഡിയ പ്രൈവറ്റ് ലിമിറ്റഡുമായി നിർമാണ കരാറിലെത്തിയതുമായി ബന്ധപ്പെട്ട ഔദ്യോഗിക കത്ത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്ത അഭിഷേക് പഥക് തന്നെയാകും മൂന്നാം ഭാഗവും ഒരുക്കുകയെന്ന് പനോരമ സ്റ്റുഡിയോസ് ഇന്റർനാഷണൽ ലിമിറ്റഡ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചുമായി പങ്കിട്ട ഔദ്യോഗിക കത്തിൽ പറയുന്നു.
Also Read: ഞാൻ മരിച്ചുപോയാൽ എന്നെ ഓർക്കുമോ,' നാരായണിയായി കെപിഎസി ലളിത; വീഡിയോ
അതേസമയം, ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന പോസ്റ്റുകളിൽ നിരവധി മലയാളികളാണ് കമന്റുമായെത്തുന്നത്. "കോഴി ആദ്യം മുട്ട ഇടട്ടെ... എന്നിട്ട് വിരിയുന്നതിനെ പറ്റി ആലോചിക്കാം" എന്നാണ് "filmy enthusiast" ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ ഒരാൾ കുറിച്ചത്.
Read More: രേണു സുധി ബിഗ് ബോസ്സിലേക്കോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.