scorecardresearch

Unni Mukundan: മാനേജരെ മർദിച്ചെന്ന കേസ്; നടൻ ഉണ്ണി മുകുന്ദന് മൂൻകൂർ ജാമ്യം

ഉണ്ണി മുകുന്ദനെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണെന്ന് വിലയിരുത്തിയാണ് കോടതി ജാമ്യം അനുവദിച്ചത്

ഉണ്ണി മുകുന്ദനെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണെന്ന് വിലയിരുത്തിയാണ് കോടതി ജാമ്യം അനുവദിച്ചത്

author-image
WebDesk
New Update
Unni Mukundan, Manager

ചിത്രം: സ്ക്രീൻഗ്രാബ്

കൊച്ചി: മാനേജരെ മര്‍ദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് മുന്‍കൂര്‍ ജാമ്യാം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉണ്ണി മുകുന്ദനെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണെന്ന് വിലയിരുത്തിയാണ് കോടതി ജാമ്യം അനുവദിച്ചത്. സ്റ്റേഷനിൽ ഹാജരായി നടന് ജാമ്യമെടുക്കാം.

Advertisment

മുൻ മാനേജരായ കോട്ടയം ചങ്ങനാശ്ശേരി സ്വദേശി വിപിൻ കുമാറിന്റെ പരാതിയിലായിരുന്നു നടനെതിരെ പൊലീസ് കേസെടുത്തത്. ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതിയാണ് തനിക്കെതിരെ എന്നാണ് ഉണ്ണി മുകുന്ദൻ ജാമ്യ ഹർജിയിൽ ആരോപിച്ചത്. 

Also Read'നരിവേട്ടയെ പ്രശംസിച്ചതിന് ഉണ്ണി മുകുന്ദൻ മർദിച്ചു;' പരാതിയുമായി മാനേജർ

കൊച്ചിയിലെ തന്‍റെ ഫ്ലാറ്റിലെത്തി ഉണ്ണി മുകുന്ദൻ മർദിച്ചെന്നായിരുന്നു വിപിൻ കുമാറിന്റെ പരാതി. 'മാർക്കോ'യ്ക്ക് ശേഷം ഉണ്ണി മുകുന്ദന് പുതിയ സിനിമകളൊന്നും കിട്ടിയിട്ടില്ലെന്നും 'ഗെറ്റ് സെറ്റ് ബേബി' പരാജയപ്പെട്ടെന്നും അതിന്റെ നിരാശയാണ് നടൻ കൂടെയുള്ളവരോട് തീർക്കുന്നതെന്നും വിപിൻ മാധ്യമങ്ങളോട് പറഞ്ഞു. താൻ ആറു വർഷമായി ഉണ്ണി മുകുന്ദനൊപ്പം ജോലി ചെയ്യുന്നയാളാണെന്നും ടൊവിനോ തോമസ് നായകനായ 'നരിവേട്ട'യെ പ്രശംസിച്ചത് നടന് ഇഷ്ടപ്പെട്ടില്ലെന്നും വിപിൻ ആരോപിച്ചിരുന്നു.

Advertisment

Also Read: ഇവിടെ നരിവേട്ട നടക്കുമ്പോൾ അവിടെ തത്തയുമായി കളിച്ചിരിക്കുന്നോ?; ശ്രദ്ധേയമായി ടൊവിനോയുടെ വീഡിയോ

അതേസമയം, തനിക്ക് വധഭീഷണിയുണ്ടെന്ന് അവകാശപ്പെട്ട് ഉണ്ണി മുകുന്ദൻ ഡിജിപിയ്ക്ക് പരാതി നൽകിയിട്ടുണ്ട്. ജീവനും കരിയറിനും ഭീഷണിയുണ്ടെന്നും രണ്ടാഴ്ച മുൻപ് മുന്നറിയിപ്പ് കോൾ വന്നുവെന്നും  ഡിജിപിക്ക് നൽകിയ പരാതിയിൽ നടൻ പറഞ്ഞതായാണ് റിപ്പോർട്ട്.  പരാതി നല്‍കിയതായി ഉണ്ണി മുകുന്ദന്‍ ഫേസ്ബുക് കുറിപ്പിൽ ആരാധകരെ അറിയിച്ചിരുന്നു.

Read More: രേണു സുധി  ബിഗ് ബോസ്സിലേക്കോ?

Unni Mukundan Bail

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: