തെന്നിന്ത്യൻ പ്രേക്ഷകർ ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ദളപതി വിജയ്‌യെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന 'ജനനായകൻ.' രാഷ്ട്രീയത്തിൽ സജീവമാകുന്നതിന് മുന്നോടിയായി വിജയ് അവസാനമായി അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ജനനായകനുണ്ട്. അതുകൊണ്ടു തന്നെ ജനനായകന്റെ ഒരോ അപ്ഡേറ്റുകളും ആഘോഷമാക്കുകയാണ് ദളപതി ആരാധകർ.
Also Read: ജോർജുകുട്ടിയുടെ മൂന്നാം വരവ്; 'ദൃശ്യം 3' അപ്‌ഡേറ്റുമായി മോഹൻലാൽ
ആരോധകരെ ആവേശത്തിലാക്കി വിജയ്‌യുടെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയിരിക്കുകയാണ്. 1.05 മിനിറ്റു ദൈർഘ്യമുള്ള ടീസറാണ് പുറത്തുവിട്ടത്. പൊലീസ് വേഷത്തിലാണ് ടീസറിൽ വിജയ് പ്രത്യക്ഷപ്പെടുന്നത്. 'എൻ നെഞ്ചിൽ കുടിയിരിക്കും' എന്ന വിജയ്‌യുടെ ഹിറ്റു ഡയലോഗോടെയാണ് ടീസർ ആരംഭിക്കുന്നത്.
Also Read:മാത്യുവിന്റെ നായികയായി ഈച്ച; ലൗലി ഒടിടിയിൽ കാണാം
സതുരംഗ വേട്ടൈ (2014), തീരൻ അധികാരം ഒണ്ട്രു (2017), നേർകൊണ്ട പാർവൈ (2019), വാലിമൈ (2022) , തുനിവ് (2023) എന്നീ ചിത്രങ്ങൾക്ക് ശേഷം എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രമാണ് ജനനായകൻ. അനിരുദ്ധ് രവിചന്ദർ സംഗാതം നിർവ്വഹിക്കുന്ന ചിത്രത്തിനായി വരികൾ ഒരുക്കിയിരിക്കുന്നത് അറിവ് ആണ്. കെവിഎൻ പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ നിർമ്മാണം. ഛായാഗ്രഹണം സത്യൻ സൂര്യൻ നിർവ്വഹിക്കുന്നു. ജനനായകൻ 2026 ജനുവരി 9ന് പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തും. ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിൽ എത്തുന്നത്.
Read More:സുരേഷ് ഗോപിയെ കാണാൻ 'ഹരിഹർ നഗറി'ലെത്തിയ ഈ പയ്യനെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.