/indian-express-malayalam/media/media_files/2025/03/10/BgAmfRvcirNQggmHUg9f.jpg)
Lovely OTT Release
Lovely OTT Release Date and Platform: മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ലൗലി.' ത്രീഡിയിൽ ഒരുക്കിയ ചിത്രത്തിൽ ഈച്ചയാണ് നായികയായി എത്തുന്നത്. കുട്ടികളെയും ഫാമിലി പ്രേക്ഷകരെയും ലക്ഷ്യംവച്ച് ഒരുക്കിയ ചിത്രം ഇപ്പോൾ ഒടിടിയിൽ എത്തിയിരിക്കുകയാണ്.
ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രമാണ് ലൗലി. 'ടമാര്‍ പഠാര്‍' എന്ന ചിത്രത്തിന് ശേഷം ദിലീഷ് കരുണാകരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സെമി ഫാന്‍റസി ജോണറിലെത്തുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് വെസ്റ്റേണ്‍ ഗട്ട്സ് പ്രൊഡക്ഷന്‍സിന്‍റെയും നേനി എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും ബാനറില്‍ ശരണ്യ സി. നായരും ഡോ. അമര്‍ രാമചന്ദ്രനും ചേര്‍ന്നാണ്.
Also Read:സുരേഷ് ഗോപിയെ കാണാൻ 'ഹരിഹർ നഗറി'ലെത്തിയ ഈ പയ്യനെ മനസ്സിലായോ?
കെ.ജയന്‍, കെ.പി.എ.സി ലീല, ജോമോൻ ജ്യോതിർ തുടങ്ങി നിരവധി അഭിനേതാക്കളും ചിത്രത്തിലുണ്ട്. സംവിധായകൻ ആഷിഖ് അബുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. വിഷ്ണു വിജയ് സംഗീതം, എഡിറ്റിങ് കിരൺ ദാസ് എന്നിവ നിർവഹിക്കുന്നു.
Also Read:'പ്രായം കുറയ്ക്കുന്ന മെഷീൻ കൈയ്യിലുണ്ടോ'; നവ്യയുടെ ലണ്ടൻ ചിത്രങ്ങൾക്ക് കമൻ്റുമായി ആരാധിക
Lovely OTT: ലൗലി ഒടിടി
ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ലൗലി ഒടിടിയിലെത്തുന്നത്. ചിത്രം സ്ട്രീമിങ് ആരംഭിച്ചു.
Read More:പപ്പുവിന്റെ കൂടെ നിൽക്കുന്ന സ്പൈഡർമാൻ ടീഷർട്ടുകാരൻ , ഇന്ന് മലയാളത്തിന്റെ പ്രിയ നടൻ; ആളെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.