/indian-express-malayalam/media/media_files/2025/06/25/jsk-suresh-gopi-2025-06-25-16-54-15.jpg)
ചിത്രത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ട ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും
കൊച്ചി: 'ജാനകി' എന്ന പേരിന് എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി. സുരേഷ് ഗോപി നായകനായ 'ജെ എസ് കെ - ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ ചോദ്യം. ജാനകി എന്ന പേര് സാധാരണ ഉപയോഗിക്കുന്നതാണല്ലോ എന്ന് കോടതി വാദത്തിനിടെ അഭിപ്രായപ്പെട്ടു.
ജാനകി, സീത എന്ന പേരുകളിലൊക്കെ സിനിമകള്‍ ഉണ്ടായിട്ടുണ്ടെന്നും അന്നൊന്നും ഇല്ലാത്ത പ്രശ്നം ഇപ്പോള്‍ എന്താണെന്നും കോടതി ചോദിച്ചു. സെന്‍സര്‍ ബോര്‍ഡും റിവൈസിങ് കമ്മിറ്റിയും സിനിമയക്ക് അനുമതി നിഷേധിച്ച സാഹചര്യത്തില്‍ നിര്‍മാതാവ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് എതിരാണെന്ന വാദമാണ് സെന്‍സര്‍ബോര്‍ഡ് ഉയര്‍ത്തിയത്. ഇത്തരം പേരുകള്‍ ഉപയോഗിക്കരുതെന്ന് നിയമപ്രകാരം വ്യവസ്ഥകളുണ്ടെന്നും അത് മതവികാരത്തെ അടക്കം വൃണപ്പെടുത്തുമെന്നും സെന്‍സര്‍ ബോര്‍ഡ് ചൂണ്ടിക്കാട്ടി. ആരോപണം ശരിയല്ലെന്നും നിയമവിരുദ്ധമായതൊന്നും സിനിമയിലോ പേരിലോ ഇല്ലന്നും ഹര്‍ജിഭാഗം ചൂണ്ടിക്കാട്ടി.
Also Read: 'ഇനി ക്യൂട്ട്‌നസ് ഇല്ല, കട്ട കലിപ്പ്'; ഭീകര ലുക്കില്‍ രശ്‌മിക മന്ദാന
റിവൈസിങ് കമ്മിറ്റിയും സെന്‍സര്‍ ബോര്‍ഡും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് നിര്‍മാതാക്കള്‍ എന്തുകൊണ്ട് മറുപടി നല്‍കിയില്ലെന്ന് കോടതി ആരാഞ്ഞു. സെന്‍സര്‍ബോര്‍ഡ് തീരുമാനത്തിന്റെ പകര്‍പ്പ് തിങ്കളാഴ്ചക്കകം ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
Read More: അഭിനയിച്ച സീനുകൾ ഞാൻ മോണിറ്ററിൽ കാണാറില്ല, അതിനൊരു കാരണമുണ്ട്: ദിലീഷ് പോത്തൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.