/indian-express-malayalam/media/media_files/2025/06/25/vs-achutanathan-2025-06-25-10-29-30.jpg)
ഫയൽ ഫൊട്ടോ
VS Achuthanandan Health Condition: തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. സർക്കാർ നിയോഗിച്ച ഏഴംഗ വിദഗ്ധ സംഘത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ ചികിത്സ തുടരുന്നത്. നിലവിൽ ഡയാലിസിസ് തുടരുകയാണ്. രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിൽ എത്തിക്കാനുള്ള ശ്രമവും തുടരുന്നു.
ഈ മാസം 23ന് രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അടക്കമുള്ളവർ ആശുപത്രിയിലെത്തി അദ്ദേഹത്തിനെ സന്ദർശിച്ചിരുന്നു.
Also Read: ഭാരതാംബ ചിത്ര വിവാദം; കേരള സർവകലാശാലാ രജിസ്ട്രാർക്ക് സസ്പെൻഷൻ
2006-2011 കാലത്ത് കേരളത്തിൻറെ മുഖ്യമന്ത്രിയായിരുന്ന വി എസ്, 1992-1996, 2001-2006, 2011-2016 വർഷങ്ങളിൽ പ്രതിപക്ഷനേതാവ് ആയിരുന്നു. സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ് അദ്ദേഹം നിലവിൽ ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ഏറ്റവും മുതിർന്ന നേതാവാണ്.
Also Read: ആലപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ
പ്രതിപക്ഷ നേതാവ് ആയിരിക്കുന്ന കാലഘട്ടത്തിലാണ് വി.എസ് ജനപ്രിയ നേതാവായി വളർന്നത്. നിയമസഭക്ക് അകത്തും പുറത്തും ജനകീയപ്രശ്‌നങ്ങൾ അദ്ദേഹം നടത്തിയ പോരാട്ടങ്ങളാണ് വി.എസിനെ ശ്രദ്ധേയനാക്കിയത്.
Also Read: ജെഎസ്കെ വിവാദം: ശനിയാഴ്ച്ച സിനിമ കാണുമെന്ന് ഹൈക്കോടതി
വനം കയ്യേറ്റം, മണൽ മാഫിയ, അഴിമതി എന്നിവയ്‌ക്കെതിരെ ശക്തമായ നിലപാടുകൾ വി.എസ് കൈക്കൊണ്ടു. ആരോഗ്യ പ്രശ്നങ്ങൾമൂലം തിരുവനന്തപുരം ബാർട്ടൺഹില്ലിൽ മകൻ അരുൺകുമാറിന്റെ വീട്ടിൽ പൂർണ വിശ്രമത്തിലായിരുന്നു വി.എസ്.
Read More: ഡാര്‍ക്ക് വെബ് വഴി ലഹരി കച്ചവടം: രാജ്യത്തെ ഏറ്റവും വലിയ ശൃംഖല തകര്‍ത്ത് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.