scorecardresearch

കോട്ടയം മെഡിക്കൽ കോളേജ് അപകടം; ദൗത്യം വൈകിപ്പിച്ച് മന്ത്രിമാരുടെ പ്രസ്താവന

രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. തകർന്ന കെട്ടിടത്തിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂറാണ്. രക്ഷാപ്രവർത്തനം വൈകിപ്പിച്ചത് ആളൊഴിഞ്ഞ കെട്ടിടമെന്ന മന്ത്രിമാരുടെ വാദമാണെന്ന ആക്ഷേപവുമുയരുന്നുണ്ട്

രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. തകർന്ന കെട്ടിടത്തിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂറാണ്. രക്ഷാപ്രവർത്തനം വൈകിപ്പിച്ചത് ആളൊഴിഞ്ഞ കെട്ടിടമെന്ന മന്ത്രിമാരുടെ വാദമാണെന്ന ആക്ഷേപവുമുയരുന്നുണ്ട്

author-image
WebDesk
New Update
Kottayam Medical College Building Collapse

കോട്ടയം മെഡിക്കൽ കോളേജിലെ തകർന്നുവീണ കെട്ടിടം (ഫൊട്ടൊ-ചിത്രം: ജോമോൻ ജോർജ്)

Kottayam Medical College Accident Updates: കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ രക്ഷാദൗത്യം വൈകിപ്പിക്കുന്നതിന് മന്ത്രിമാരുടെ പ്രസ്താവനയും കാരണമായെന്ന് ആക്ഷേപം ശക്തമാകുന്നു. ആളൊഴിഞ്ഞ കെട്ടിടം തകർന്നുവീണെന്നാണ് മന്ത്രിമാരായ വീണാ ജോർജും വി.എൻ.വാസവനും പറഞ്ഞിരുന്നത്. എന്നാൽ കൊല്ലപ്പെട്ട ബിന്ദുവിനെ കാണാനില്ലെന്ന് പറഞ്ഞ് ഭർത്താവ് രംഗത്തെത്തിയപ്പോഴാണ് കെട്ടിടത്തിനുള്ളിൽ ആളുകൾ കുടുങ്ങിയിട്ടുണ്ടെന്ന് പുറംലോകമറിയുന്നത്. 

Advertisment

Also Read:കോട്ടയം മെഡിക്കൽ കോളേജ് അപകടം; രക്ഷാപ്രവർത്തനം വൈകിയെന്ന് ആരോപണം

ഉപയോഗശൂന്യമെന്ന് ആരോഗ്യമന്ത്രി പറഞ്ഞ കെട്ടിടം ഉപയോഗിച്ചിരുന്നു എന്ന് രോഗികൾ സാക്ഷ്യപ്പെടുത്തുന്നു. അപകടത്തെ ലഘൂകരിച്ചുകൊണ്ടായിരുന്നു മന്ത്രിമാരുടെ പ്രതികരണം. രക്ഷാപ്രവർത്തനം വൈകിപ്പിച്ചത് ആളൊഴിഞ്ഞ കെട്ടിടമെന്ന മന്ത്രിമാരുടെ വാദമാണെന്ന ആക്ഷേപവുമുയരുന്നുണ്ട്. 

Also Read:കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം പൊളിഞ്ഞു വീണ് അപകടം; ഒരു സ്ത്രീ മരിച്ചു

Advertisment

അപകടസമയത്ത് കെട്ടിടത്തിൽ നിന്ന് രോഗികൾ പരിഭ്രാന്തരായി ഓടിയെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിനാണ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്. ചികിത്സയിൽ കഴിയുന്ന മകൾക്കൊപ്പം കൂട്ടിരിപ്പുകാരിയായി എത്തിയതായിരുന്നു ബിന്ദു. തകർന്ന കെട്ടിടത്തിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂറാണ്. 

Also Read: വി.എസ്. അച്യുതാനന്ദന്റെ നില അതീവ ഗുരുതരമായി തുടരുന്നു

ബിന്ദുവിനെ കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കെട്ടിടത്തിൻറെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ നിലയിൽ ബിന്ദുവിനെ കണ്ടെത്തുകയായിരുന്നു. കുളിക്കാൻ പോയ സമയത്താണ് അപകടമുണ്ടായത്. രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. രണ്ട് പേർക്ക് പരിക്കേറ്റു എന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരം. 

മെഡിക്കൽ കോളേജിലുണ്ടായ അപകടം ജില്ലാ കളക്ടർ അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. അതേസമയം, അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. 

Read More

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

Kottayam Medical College

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: