scorecardresearch

Kottayam Medical College Accident: വീണാ ജോർജിന്റെ രാജി; കടുപ്പിച്ച് പ്രതിപക്ഷം, രാജിയില്ലെന്ന് സി.പി.എം

ശനിയാഴ്ച എല്ലാ ജില്ലകളിലും ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. ബി.ജെ.പി.യും പലയിടങ്ങളിലും ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്

ശനിയാഴ്ച എല്ലാ ജില്ലകളിലും ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. ബി.ജെ.പി.യും പലയിടങ്ങളിലും ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്

author-image
WebDesk
New Update
Protest against Veena George

വീണാ ജോർജിൻറെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം

Kottayam Medical College Accident: തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് ഒരാൾ മരിച്ച പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെങ്ങും പ്രതിഷേധം ശക്തം. പ്രതിപക്ഷ യുവജനസംഘടനകളാണ് ശനിയാഴ്ചയും പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. 

Advertisment

ശനിയാഴ്ച എല്ലാ ജില്ലകളിലും ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് ആരോഗ്യ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പോലീസ് സമരക്കാർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. 

Also Read: മെഡിക്കല്‍ കോളജ് അപകടം; അന്വേഷണം ശരിയായ ദിശയില്‍ നടക്കണമെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍

പാലക്കാടും വയനാടും യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പത്തനംതിട്ടയിൽ മന്ത്രി വീണാ ജോർജിന്റെ വീട്ടിലേക്ക് യുവമോർച്ച നടത്തിയ മാർച്ചും സംഘർഷത്തിൽ കലാശിച്ചു. പോലീസ് ബാരിക്കേടുകൾ ചാടിക്കടക്കാൻ പ്രവർത്തകർ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. 

Advertisment

Also Read:മെഡിക്കൽ കോളേജ് അപകടം; ആരോഗ്യ മന്ത്രി ഇന്ന് ബിന്ദുവിന്റെ വീട് സന്ദർശിക്കും

അപകടത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. രണ്ട് മന്ത്രിമാരാണ് രക്ഷാപ്രവർത്തനം നടത്തുന്നതിന് പകരം അത് അടച്ചിട്ട സ്ഥലമാണെന്നും ഒരു മനുഷ്യനും അതിനുള്ളിൽ ഇല്ല എന്ന് പ്രസംഗിച്ചതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. അവർ ഇത്തരത്തിൽ പറഞ്ഞതുകൊണ്ടാണ് രക്ഷാപ്രവർത്തനം നടക്കാതെ പോയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അപ്പോൾ ആരാണ് മരണത്തിന്റെ വ്യാപാരിയെന്നും അദ്ദേഹം ചോദിച്ചു. രക്ഷാപ്രവർത്തനം പിന്നീട് നടന്നത് ചാണ്ടി ഉമ്മൻ വന്നശേഷമാണെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യമന്ത്രി കുറ്റക്കാരിയായ നിൽക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും പറഞ്ഞു.ആരോഗ്യ വകുപ്പ് വെന്റിലേറ്ററിലാണ്. ആരോഗ്യ മന്ത്രി കുറ്റവാളിയായി നിൽക്കുകയാണ്. എന്നിട്ട് ഇതിനെയെല്ലാം ന്യായീകരിക്കുകയാണ്. ഇടതുപക്ഷ സഹയാത്രികരായ ഡോക്ടർമാരോട് ചോദിച്ചു നോക്കൂ. അവർ നിങ്ങളോട് സത്യം എന്താണെന്ന് പറഞ്ഞുതരും.-വിഡി സതീശൻ പറഞ്ഞു. 

Also Read:മെഡിക്കൽ കോളേജ് അപകടം; ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം

അതേസമയം, വീണാ ജോർജ് തത്കാലം രാജിവെയ്‌ക്കേണ്ടെന്ന് നിലപാടിലാണ് സി.പി.എം. വീണാ ജോർജിന് പിന്തുണയുമായി മുൻ ആരോഗ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ പി.കെ.ശ്രീമതി രംഗത്തെത്തി. വീണ ജോർജ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ശ്രീമതി കൂട്ടിച്ചേർത്തു. ആരോഗ്യ വകുപ്പിൽ എഞ്ചിനിയറിങ് വിഭാഗം കൂടി വേണം. ശത്രുക്കൾക്ക് പോലും ആരോഗ്യരംഗം മോശമാണെന്നു പറയാൻ കഴിയില്ലെന്നും പികെ ശ്രീമതി പറഞ്ഞു. 

അതേസമയം, മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് വീണ് മരിച്ച ബിന്ദുവിന്റെ  വീട് ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്ന് സന്ദർശിക്കും. നേരത്തെ ബിന്ദുവിൻറെ മരണം  ഏറെ വേദനിപ്പിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി സാമൂഹിക മാധ്യമത്തിൽ കുറിച്ചിരുന്നു. കുടുംബത്തിന്റെ ദുഖത്തിൽ പങ്ക് ചേരുന്നതായും സർക്കാർ  ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകുമെന്നും കുറിപ്പിൽ പറയുന്നു.

Read More

മെഡിക്കൽ കോളേജ് അപകടം; ബിന്ദുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകും: വി.എൻ.വാസവൻ

Kottayam Medical College

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: