scorecardresearch

Private Bus Strike: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം

Private Bus Strike: സ്വകാര്യ ബസുടമകളുമായി ട്രാൻസ്‌പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുമായി മുന്നോട്ട് പോകുന്നത്

Private Bus Strike: സ്വകാര്യ ബസുടമകളുമായി ട്രാൻസ്‌പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുമായി മുന്നോട്ട് പോകുന്നത്

author-image
WebDesk
New Update
Private Bus

സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം

Private Bus Strike: കൊച്ചി: സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വകാര്യ ബസുകൾ സൂചനാ പണിമുടക്ക് നടത്തും. സ്വകാര്യ ബസുടമകളുമായി ട്രാൻസ്‌പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുമായി മുന്നോട്ട് പോകുന്നത്. തിങ്കളാഴ്ചയായിരുന്നു ട്രാൻസ്‌പോർട്ട് കമ്മീഷണർ സ്വകാര്യ ബസ് ഉടമകളുടെ സംഘടനകളുമായി ചർച്ച നടത്തിയത്. 

Advertisment

Also Read: നിപ; പാലക്കാട് സ്വദേശിനിയുടെ നില ഗുരുതരം, സമ്പർക്ക പട്ടികയിലെ ഒരാൾ ഇതര സംസ്ഥാനക്കാരൻ

വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തടയുക, 140 കിലോ മീറ്ററിൽ അധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരപ്രഖ്യാപനം. 

Also Read:പുതിയ ന്യൂനമർദം രൂപപ്പെട്ടു; കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

Advertisment

ആവശ്യങ്ങളിൽ ഒരാഴ്ചയ്ക്കുള്ളിൽ പരിഹാരം ഉണ്ടായില്ലെങ്കിൽ അനിശ്ചിത കാല പണിമുടക്കിലേക്ക് നീങ്ങാനാണ് സ്വകാര്യ ബസ് ഉടമകളുടെ നീക്കം. ജൂലൈ 22 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് നിലവിൽ സ്വകാര്യ ബസുടമകളുടെ തീരുമാനം. 

Also Read:ആരോഗ്യമന്ത്രിയുടെ രാജി; പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം; പ്രതിരോധവുമായി സിപിഎം

നേരത്തെ, ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനമാണ് ബസുടമകൾ ഉന്നയിച്ചത്.ആവശ്യങ്ങൾ കേൾക്കാൻ പോലും മന്ത്രി തയ്യാറാവാത്തത് എന്തുകൊണ്ടാണെന്ന് ബസുടമകൾ വാർത്താസമ്മേളനത്തിൽ ചോദിച്ചു. സ്വകാര്യബസ് വ്യവസായത്തെ തകർക്കാനാണ് മന്ത്രി ശ്രമിക്കുന്നത്. പെർമിറ്റ് പോലും പുതുക്കി നൽകാൻ തയ്യാറാകുന്നില്ലെന്നും സ്വകാര്യ ബസ് ഉടമകൾ ആരോപിച്ചു.

അതേസമയം, ട്രാൻസ്‌പോർട്ട് കമ്മീഷണറുമായുള്ള ചർച്ച പരാജയപ്പെട്ടാൽ മന്ത്രിതലത്തിലുള്ള ചർച്ച നടത്തുമെന്ന് കെ.ബി.ഗണേഷ് കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

Read More

കനത്ത മഴ; ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ സന്ദർശനം മുടങ്ങി

Strike Private Bus

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: