/indian-express-malayalam/media/media_files/2025/07/07/vic-pre-guruvayoor-visit-2025-07-07-13-09-06.jpg)
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും ഭാര്യയും ഗുരുവായൂരിലേക്ക് പുറപ്പെടുന്നതിൻറെ ദൃശ്യം (ഫൊട്ടൊ-പിആർഡി)
തൃശൂർ : കനത്ത മഴയെത്തുടർന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുടെ ഗുരുവായൂർ യാത്ര മുടങ്ങി. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ഹെലികോപ്റ്റർ ഇറക്കാൻ സാധിക്കാതിരുന്നതാണ് യാത്ര മുടങ്ങാൻ കാരണം. ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്റർ ഇറക്കാൻ നിശ്ചയിച്ചിരുന്നത്. ഹെലികോപ്റ്റർ ഇറക്കാൻ സാധിക്കാതിരുന്നതിനെത്തുടർന്ന് ഉപരാഷ്ട്രപതി കൊച്ചിയിലേക്ക് തിരിച്ചു പോയി.അതേസമയം, കാലാവസ്ഥ അനുകൂലമായാൽ ഗുരുവായൂരിലേക്ക് പോകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
Also Read:ഉപരാഷ്ടപതിയുടെ സന്ദർശനം, കൊച്ചിയിൽ ഇന്ന് ഗതാഗത നിയന്ത്രണം
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ഭാര്യ ഡോ. സുദേഷ് ധൻകർ, കുടുംബാംഗങ്ങൾ എന്നിവരാണ് ഗുരുവായൂർ സന്ദർശനത്തിന് പോയത്. ഇന്നലെയാണ് രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ കൊച്ചിയിലെത്തിയത്. കൊച്ചി കളമശ്ശേരിയിൽ ഉപരാഷ്ട്രപതിക്ക് രാവിലെ പൊതുപരിപാടിയുണ്ട്.
നാഷനൽ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ രാവിലെ 10.40 ന് വിദ്യാർഥികളും അധ്യാപകരുമായി ഉപരാഷ്ട്രപതി സംവാദം നടത്തും.
Also Read: സംസ്ഥാനത്ത് മഴ തുടരും; ശക്തമായ കാറ്റിനും സാധ്യത
ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് കൊച്ചിയിൽ ഇന്നും ഗതാഗത നിയന്ത്രണമുണ്ട്. രാവിലെ ഒമ്പതുമുതൽ പകൽ ഒന്നുവരെ ദേശീയപാത 544, കളമശേരി എസ്സിഎംഎസ് മുതൽ കളമശേരി എച്ച്എംടി, സീപോർട്ട്-എയർപോർട്ട് റോഡ് തോഷിബ ജങ്ഷൻ, മെഡിക്കൽ കോളേജ് റോഡ്,കളമശേരി നുവാൽസ് വരെ കർശന ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും.
Also Read:ആരോഗ്യമന്ത്രിയുടെ രാജി; പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം; പ്രതിരോധവുമായി സിപിഎം
ഞായറാഴ്ച ഉച്ചയ്ക്കുശേഷമാണ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി കേരളത്തിലെത്തിയത്. കൊച്ചിയിലെ നാവിക സേനാ വിമാനത്താവളത്തിൽ എത്തിയ ഉപരാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മന്ത്രി പി.രാജീവ് എന്നിവർ ചേർന്നുസ്വീകരിച്ചു.
Read More
മെഡിക്കൽ കോളേജ് അപകടം; വീണാ ജോർജിന് പിന്തുണയുമായി പി.പി.ദിവ്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.