scorecardresearch

Kerala Rain: സംസ്ഥാനത്ത് മഴ തുടരും; ശക്തമായ കാറ്റിനും സാധ്യത

Kerala Rain Updates: വടക്കൻ ജില്ലകളിൽ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

Kerala Rain Updates: വടക്കൻ ജില്ലകളിൽ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

author-image
WebDesk
New Update
Weather today

Kerala Rains Updates

Kerala Rains Updates:കൊച്ചി: സംസ്ഥാനത്ത് തിങ്കളാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.പശ്ചിമ ബംഗാളിലെ ഗംഗാതടത്തിന് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് വരുംദിവസങ്ങളിലും മഴ തുടരാൻ കാരണം. 

Advertisment

Also Read:നിപ; സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘം കേരളത്തിലേക്ക്

തെക്കൻ ഗുജറാത്ത് തീരം മുതൽ തെക്കൻ കർണാടക തീരം വരെ ന്യൂനമർദ്ദപാത്തിയും സ്ഥിതിചെയ്യുന്നുണ്ട്. ഇതും മഴയെ സ്വാധീനിക്കുന്നതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഗംഗാതടത്തിന് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദം അടുത്ത മൂന്ന ്ദിവസം കൊണ്ട് ജാർഖണ്ഡ്, ഛത്തീസ്ഗഡ് മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ന്യൂനമർദ്ദത്തിന്റെയും ന്യൂനമർദ്ദപാത്തിയുടെയും സ്വാധീനഫലമായി വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

Also Read: നിപ ബാധിച്ച യുവതിയുടെ ആരോ​ഗ്യനില ​ഗുരുതരം; പനി ബാധിച്ച് 12 വയസുകാരനായ മകനും ആശുപത്രിയിൽ

മഴയ്‌ക്കൊപ്പം സംസ്ഥാനത്ത ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Advertisment

വടക്കൻ ജില്ലകളിൽ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത രണ്ട് ദിവസം മഴയുടെ ശക്തി കുറയുമെങ്കിലും പിന്നീട് മഴ ശക്തി പ്രാപിക്കും. ബുധൻ, വ്യാഴം ദിവസങ്ങളിൽ കണ്ണൂരും കാസർകോടും യെല്ലോ മുന്നറിയിപ്പാണുള്ളത്.

Also Read:മെഡിക്കൽ കോളേജ് അപകടം; വീണാ ജോർജിന് പിന്തുണയുമായി പി.പി.ദിവ്യ

ഞായറാഴ്ച സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം ഉണ്ടായി. തൃശൂർ ചാലക്കുടി മേലൂരിൽ വൈകിട്ട് ആറുമണിയോടെ വീശിയടിച്ച കാറ്റിൽ വ്യാപക നാശനഷ്ടം ഉണ്ടായി. നിരവധി മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകി വീണു. 

മഴ ശക്തമായതോടെ കാസർകോട് ഉപ്പള നദിയിൽ പ്രളയസാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നദിയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല.അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും സംസ്ഥാന ദുരന്തനിവാരണ വിഭാഗം പുറപ്പെടുവിച്ച ജാഗ്രതാ നിർദേശത്തിൽ പറയുന്നു.

Read More

ആരോ​ഗ്യമന്ത്രി ബിന്ദുവിന്റെ വീട്ടിൽ; സർക്കാർ കുടുംബത്തിനൊപ്പം, വേണ്ടതെല്ലാം ചെയ്യുമെന്ന് വീണ ജോർജ്

kerala rains

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: