/indian-express-malayalam/media/media_files/2025/07/03/nipah-virus-2025-07-03-18-21-20.jpg)
Nipah Virus in Kerala Updates
Nipah Virus in Kerala Updates: പാലക്കാട്: നിപ സ്ഥിരീകരിച്ച പെരിന്തൽമണ്ണയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയ തച്ചനാട്ടുകര സ്വദേശിനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. രോഗിക്ക് രണ്ടാമത്തെ ഡോസ് ആൻറി ബോഡി നൽകിയിരിക്കുകയാണ്. 12 മണിവരെ ആൻറി ബോഡി മെഡിസിൻ നൽകും. അണുബാധ നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുണ്ട്. അവലോകന യോഗത്തിന് ശേഷം ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്.
Also Read:നിപ; സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘം കേരളത്തിലേക്ക്
സമ്പർക്ക പട്ടികയിൽ 173 പേരാണ് ഉള്ളത്. ഇതിൽ നൂറു പേർ പ്രാഥമിക പട്ടികയിൽ ഉൾപ്പെടുന്നവരാണ്. ഹൈറിസ്‌ക് കൊണ്ടാക്റ്റുകളിൽ ഉള്ളത് 52 പേരാണ്. പാലക്കാട് മാത്രമായി ഏഴ് പേർ ചകിത്സയിൽ കഴിയുകയാണ്. നാല് സാമ്പിളുകളുടെ പരിശോധന ഫലം ഇന്ന് വരും. നിപ ബാധിത മേഖലയിലെ അസ്വാഭാവിക മരണങ്ങൾ കൂടി പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. ഇതിനായി ഹൗസ് സർവേ നടത്താനാണ് തീരുമാനം.
Also Read:കനത്ത മഴ; ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ സന്ദർശനം മുടങ്ങി
രോഗിയുടെ മൊബൈൽ ടവർ ലൊക്കേഷൻ പൊലീസ് പരിശോധിച്ചപ്പോൾ യുവതിയുമായി സമ്പർക്ക പട്ടികയിലുള്ള ഒരു വ്യക്തിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാളുടെ അവസാന ടവർ ലൊക്കേഷൻ മലപ്പുറം ജില്ലയാണെന്നാണ് മനസിലാക്കാൻ സാധിച്ചത്. ഇയാൾ മണ്ണാർക്കാട് ക്ലിനിക്കിലേക്ക് വന്ന ഇതര സംസ്ഥാനക്കാരനാണെന്നാണ് നിഗമനം.
സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾകൂടി പരിശോധിച്ച് പൊലീസിന്റെ നേത്യത്വത്തിൽ അയാളെ കണ്ടെത്താനാണ് തീരുമാനം. പ്രതിരോധ പ്രവർത്തനങ്ങൾക്കായി 26 കമ്മിറ്റികൾ രൂപീകരിച്ചു. സംശയ നിവാരണത്തിന് കോൾ സെന്റർ സജ്ജമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ആശങ്ക വേണ്ട
പ്രദേശത്ത് മൃഗസംരക്ഷണ വകുപ്പും അവരവരുടേതായ പരിശോധനകൾ നടത്തുന്നുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മൃഗങ്ങളുടെ അസ്വാഭാവികമായ മരണം പ്രദേശത്ത് ഉണ്ടായിട്ടുണ്ടോയിയെന്ന് പരിശോധിക്കുകയാണ്. വവ്വാലുകളുടെ സാമ്പിളുകൾ എടുക്കുന്നതിൽ സംസ്ഥാനത്തിന് അധികാരമില്ലാത്തതിനാൽ മൃഗസംരക്ഷണ വകുപ്പ് കേന്ദ്രത്തോട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.
നിപയുമായി ബന്ധപ്പെട്ട് ആശങ്കകൾ വേണ്ട. ക്വാറന്റൈൻ കണ്ടെയ്ൻമെൻറ്റ് സോണുകളിൽ ഉള്ളവർക്ക് ആവശ്യമായ സാധനങ്ങൾ എത്തിച്ചുകൊടുക്കാൻ പകരം സംവിധാനങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ പ്രതിരോധപ്രവർത്തനങ്ങൾ വളരെ മികവോടെയാണ് മുന്നോട്ട് പോകുന്നതെന്നും നിപ അവലോകന യോഗത്തിന് ശേഷം ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു.
Also Read:സംസ്ഥാനത്ത് മഴ തുടരും; ശക്തമായ കാറ്റിനും സാധ്യത
ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്സോ വൈറിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു ആർ.എൻ.എ. വൈറസ് ആണ്. മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്.
വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രകടമാകുന്ന കാലയളവ് (ഇൻക്യുബേഷൻ പിരീഡ്) നാല് മുതൽ 14 ദിവസം വരെയാണ്. ഇത് ചിലപ്പോൾ 21 ദിവസം വരെയാകാം. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങൾ വ്യക്തമാകാൻ ഇത്രയും ദിവസങ്ങൾ വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപിരട്ടൽ, ചർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാം.
Read More
ആരോഗ്യമന്ത്രിയുടെ രാജി; പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം; പ്രതിരോധവുമായി സിപിഎം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.