/indian-express-malayalam/media/media_files/2025/07/07/court-2025-07-07-18-00-56.jpg)
ചിത്രീകരണം: മിഥുൻ ചക്രവർത്തി
കൊച്ചി: രാജ്യത്തെ കോടതികളിൽ കെട്ടിക്കിടക്കുന്ന സിവിൽ കേസുകൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതിനായി ദേശീയതലത്തിൽ ആരംഭിച്ച 'Mediation - For the Nation' എന്ന 90 ദിവസത്തെ പ്രത്യേക മധ്യസ്ഥതാ കാമ്പയിൻ കേരളത്തിൽ വിജയകരമായി മുന്നേറുന്നു. നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയും മീഡിയേഷൻ ആൻഡ് കൺസിലിയേഷൻ പ്രോജക്റ്റ് കമ്മിറ്റിയും സംയുക്തമായി ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെ നടത്തുന്ന ഈ യജ്ഞത്തിൽ കേരളത്തിൽ ഊർജിതമായ പ്രവർത്തനങ്ങളാണ് നടക്കുന്നത്.
കുടുംബ തർക്കങ്ങൾ, ബാങ്ക് കടങ്ങൾ, വാഹന അപകട കേസുകൾ, ചെക്ക് മടങ്ങിയ കേസുകൾ, സർവീസ് സംബന്ധമായ തർക്കങ്ങൾ, ഗാർഹീക പീഡന കേസുകൾ, മദ്യസ്ഥതയിലൂടെ തീർപ്പാക്കാൻ കഴിയുന്ന ക്രിമിനൽ കേസുകൾ, വാണിജ്യ തർക്ക കേസുകൾ, വസ്തു സംബന്ധമായ കേസുകൾ, വസ്തു ഒഴിപ്പിക്കൽ കേസുകൾ, വസ്തു ഏറ്റെടുക്കൽ കേസുകൾ, ഉപഭോക്തൃ പരാതികൾ, അനുയോജ്യമായ മറ്റു സിവിൽ കേസുകൾ തുടങ്ങിയ വിവിധ വിഷയങ്ങളിലെ കേസുകൾ കോടതിക്ക് പുറത്ത് കക്ഷികൾ തമ്മിലുള്ള സൗഹൃദപരമായ ചർച്ചകളിലൂടെ പരിഹരിക്കാനാണ് പുതിയ മധ്യസ്ഥതാ യജ്ഞം ഊന്നൽ നൽകുന്നത്.
Also Read: ഹിറ്റാച്ചിക്കു മുകളിൽ പാറ ഇടിഞ്ഞുവീണ് അപകടം; ജീവനക്കാർ കുടുങ്ങി; രക്ഷാപ്രവർത്തനം ദുഷ്കരം
സൗജന്യമായി ലഭിക്കുന്ന മധ്യസ്ഥതയും, കോടതി ഫീസ് തിരികെ ലഭിക്കുമെന്നതും മധ്യസ്ഥതയുടെ പ്രധാന സവിശേഷതകളാണ്. കക്ഷികൾക്ക് ഓൺലൈൻ മധ്യസ്ഥതാ സൗകര്യവും ലഭ്യമാണ്. കേരളത്തിൽ 700-ലധികം പരിശീലനം ലഭിച്ച അഭിഭാഷകരും ജുഡീഷ്യൽ ഓഫീസർമാരുമാണ് മധ്യസ്ഥതാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
കേരള ഹൈക്കോടതിയിലെയും ജില്ലാ, സബ് ഡിവിഷൻ തലങ്ങളിലെയും എഡിആർ സെന്ററുകൾ യജ്ഞത്തിന് പ്രവർത്തനപരമായ പിന്തുണ നൽകുന്നു. കെഎസ്എംസിസിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 78 എഡിആർ സെന്ററുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്.
Also Read:ഭാരതാംബ ചിത്ര വിവാദം; സ്ഥാനത്തു നിന്ന് നീക്കിയതിനെതിരെ സമർപ്പിച്ച ഹർജി പിൻവലിച്ച് രജിസ്ട്രാർ
കേരളത്തിൽ കഴിഞ്ഞ ജനുവരി മുതൽ നടത്തി വന്നിരുന്ന സമാനമായ കാമ്പയിന്റെ ഭാഗമായി, കേരളത്തിൽ ഇതുവരെ 11,200 ദീർഘകാല കേസുകൾ കോടതിയുമായി ബന്ധപ്പെട്ട തർക്കപരിഹാര കേന്ദ്രങ്ങളിലേക്ക് റഫർ ചെയ്യുകയും, അതിൽ 2,113 കേസുകൾ മധ്യസ്ഥതയിലൂടെ വിജയകരമായി തീർപ്പാക്കുകയും ചെയ്തു. കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കും 0484-2562969, 2394554, kmckerala@gmail.com, https://ksmcc.keralacourts.in.
Read More:സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.