/indian-express-malayalam/media/media_files/TXiY15VOkGCxuDOqh1kF.jpg)
മുഖ്യമന്ത്രിയുടെ വിശ്വാസ്യത നഷ്ടമായെന്ന് ഗവർണ്ണർ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി സ്വർണക്കള്ളക്കടത്ത് വിഷയം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്ന് ഗവർണർ കുറ്റപ്പെടുത്തി. സ്വർണകള്ളക്കടത്ത് രാജ്യത്തിന് എതിരായ കുറ്റമാണ്. ഇതറിഞ്ഞിട്ടും എന്തു കൊണ്ട് റിപ്പോർട്ട് ചെയ്തില്ല. കാര്യങ്ങൾ തന്നെ ധരിപ്പിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്ന് ഗവർണർ പറഞ്ഞു.
വലിയ തോതിൽ സ്വർണക്കള്ളക്കടത്ത് നടക്കുന്നതായി മുഖ്യമന്ത്രി തന്നെയാണ് പറയുന്നത്. സ്വർണ കള്ളക്കടത്ത് രാജ്യത്തിനെതിരായ കുറ്റമാണ്, കേരളത്തെ മാത്രം ബാധിക്കുന്നതല്ല. അതുകൊണ്ടു തന്നെ രാഷ്ട്രപതിയെ വിവരം അറിയിക്കേണ്ട വിഷയമാണ്. ഇതുമായി ബന്ധപ്പെട്ട വിവരം മുഖ്യമന്ത്രി തന്നെ അറിയിച്ചില്ല. രാജ്ഭവനെ ഇരുട്ടിൽ നിർത്തുകയാണ് മുഖ്യമന്ത്രി ചെയ്തത്. കസ്റ്റംസ് നടപടികളിൽ പോരായ്മകളുണ്ടെങ്കിൽ എന്തുകൊണ്ട് അക്കാര്യം അറിയിച്ചില്ല?.
മലപ്പുറം പരാമർശത്തിൽ താൻ നൽകിയ കത്തിന് മുഖ്യമന്ത്രി മറുപടി വൈകിച്ചു. 20 ദിവസത്തിന് ശേഷമാണ് വിശദീകരണം നൽകിയത്. സ്വർണ കള്ളക്കടത്ത് ഗുരുതരമായ കുറ്റകൃത്യമാണ്. ദേശദ്രോഹ കുറ്റം നടന്നാൽ അതു തന്നെ അറിയിക്കേണ്ടതാണ്. സാധാരണ ഭരണപരമായ നടപടികളെക്കുറിച്ചല്ല താൻ ചോദിച്ചത്. മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച രാഷ്ട്രപതിയെ അറിയിക്കേണ്ടതാണ്. ഗവർണർ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖം വന്ന ഹിന്ദു പത്രം പറയുന്നത്, മുഖ്യമന്ത്രിയുടെ അഭിമുഖ സമയത്ത് രണ്ട് പി ആർ ഏജൻസി പ്രതിനിധികൾ ഉണ്ടായിരുന്നുവെന്നാണ്. എന്നാൽ മുഖ്യമന്ത്രി പറയുന്നത് ഒരു പി ആർ ഏജൻസിയുമായും ബന്ധമില്ലെന്നാണ്. അങ്ങനെയെങ്കിൽ തെറ്റായ വിവരം നൽകിയ ഹിന്ദു പത്രത്തിനെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്നും ഗവർണർ ചോദിച്ചു. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ വിശ്വാസ്യത നഷ്ടമായെന്നും ഗവർണർ പറഞ്ഞു.
Read More
- സംസ്ഥാനത്ത് നാളെ പൊതുഅവധി
- തിരുവനന്തപുരത്ത് വിദ്യാർഥിനിയെ അപ്പാർട്ടുമെന്റിൽ കയറി ബലാത്സംഗം ചെയ്തു
- നിരത്തുകളിൽ ഇനി കെഎസ്ആർടിസിയുടെ എസി സൂപ്പർഫാസ്റ്റ് പ്രീമിയം ബസുകൾ
- Kerala Onam Bumper Winner 2024: അതിർത്തി കടന്ന് ഭാഗ്യം; ഓണം ബമ്പർ അടിച്ചത് കർണാടക സ്വദേശിക്ക്
- Kerala Onam Bumper Winner 2024:നാഗരാജിന്റെ കൈകളിലൂടെ ഭാഗ്യദേവത സഞ്ചരിക്കുന്നത് ഇത് രണ്ടാം തവണ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.