scorecardresearch

'പോരാളി ഷാജി'ക്ക് പിടിവീഴും; 'കാഫിര്‍' സ്‌ക്രീന്‍ ഷോട്ട് പ്രചരിചരിപ്പിച്ച ലീഗ് നേതാവിന് ക്ലീൻ ചിറ്റ്

ലോക്സഭാ തിരഞ്ഞെടുപ്പിനിടെ വടകര മണ്ഡലത്തിൽ 'കാഫിര്‍' സ്‌ക്രീന്‍ ഷോട്ട് പ്രചരിചരിപ്പിച്ച കേസിൽ യൂത്ത് ലീഗ് നേതാവ് പി.കെ. മുഹമ്മദ് ഖാസിം കുറ്റക്കാരനല്ലെന്ന് പൊലീസ്. 'പോരാളി ഷാജി' എന്ന പേജിന് പിന്നിൽ ആരാണെന്നും ഫേസ്ബുക്കിനോട് റിപ്പോർട്ട് തേടി.

ലോക്സഭാ തിരഞ്ഞെടുപ്പിനിടെ വടകര മണ്ഡലത്തിൽ 'കാഫിര്‍' സ്‌ക്രീന്‍ ഷോട്ട് പ്രചരിചരിപ്പിച്ച കേസിൽ യൂത്ത് ലീഗ് നേതാവ് പി.കെ. മുഹമ്മദ് ഖാസിം കുറ്റക്കാരനല്ലെന്ന് പൊലീസ്. 'പോരാളി ഷാജി' എന്ന പേജിന് പിന്നിൽ ആരാണെന്നും ഫേസ്ബുക്കിനോട് റിപ്പോർട്ട് തേടി.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
High court | Porali Shaji

'പോരാളി ഷാജി' എന്ന പേജിന് പിന്നിൽ ആരാണെന്നും ഫേസ്ബുക്കിനോട് റിപ്പോർട്ട് തേടി (ഫൊട്ടോ: സ്ക്രീൻഗ്രാബ്)

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിനിടെ വടകര മണ്ഡലത്തിൽ 'കാഫിര്‍' സ്‌ക്രീന്‍ ഷോട്ട് പ്രചരിചരിപ്പിച്ച കേസിൽ യൂത്ത് ലീഗ് നേതാവ് പി.കെ. മുഹമ്മദ് ഖാസിം കുറ്റക്കാരനല്ലെന്ന് പൊലീസ്. ഖാസിമിൻ്റെ ഫോൺ പരിശോധിച്ചെന്നും പ്രഥമദൃഷ്‌ട്യാ കുറ്റം കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.

Advertisment

മുൻ എംഎൽഎ കെ.കെ. ലതികയുടെയും ഫോൺ പരിശോധിച്ചു. കാഫിർ പോസ്റ്റ് നീക്കം ചെയ്യാത്തതിന് ഫേസ്ബുക്ക് നോഡൽ ഓഫീസറെ പ്രതി ചേർത്തിട്ടുണ്ട്. ഫേസ്ബുക്ക് നൽകുന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പി.കെ. ഖാസിം നല്‍കിയ ഹര്‍ജിയിൽ കോടതി പൊലീസിൻ്റെ റിപ്പോർട്ട് തേടിയിരുന്നു.

തിരഞ്ഞെടുപ്പ് കൊട്ടിക്കലാശ ദിവസമായ ഏപ്രിൽ 24നാണ് സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചത്. യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് ഖാസിമിൻ്റ പേരിലായിരുന്നു സ്ക്രീൻ ഷോട്ട്. തൻ്റെ പേരിൽ വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചതിൽ നടപടി ആവശ്യപ്പെട്ട് ഖാസിം വടകര പൊലീസിൽ പരാതി നൽകിയെങ്കിലും ഖാസിമിനെ പ്രതി ചേർത്ത് കേസെടുക്കുകയായിരുന്നു. ഖാസിമിൻ്റെ ഫോൺ പൊലീസ് പരിശോധിച്ചെങ്കിലും തുടർ അന്വേഷണം ഉണ്ടായില്ല. അന്വേഷണ പുരോഗതി റിപ്പോർട്ട് ഹാജരാക്കണം എന്നാവശ്യപ്പെട്ടാണ് ഖാസിം കോടതിയെ സമീപിച്ചത്.

ഇടതു പ്രൊഫൈലുകളിലെ ഇടതു വിരുദ്ധരെ പൂട്ടും

അതേസമയം, അമ്പാടി മുക്ക് സഖാക്കൾ എന്ന പേജ് ആരാണ് കൈകാര്യം ചെയ്യുന്നതെന്ന് സൈബർ സെൽ വിഭാഗം അന്വേഷണം തുടങ്ങിയെന്നും ഫേസ്ബുക്കിനോട് റിപ്പോർട്ട് തേടിയെന്നും പൊലീസ് അറിയിച്ചു. 'പോരാളി ഷാജി' എന്ന പേജിന് പിന്നിൽ ആരാണെന്നും ഫേസ്ബുക്കിനോട് റിപ്പോർട്ട് തേടി.

Advertisment

കഴിഞ്ഞ ദിവസം പോരാളി ഷാജി അടക്കമുള്ള ഗ്രൂപ്പുകളെ തള്ളി പറഞ്ഞ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഇ.പി. ജയരാജന്‍ രംഗത്തെത്തിയിരുന്നു. യുവാക്കള്‍ സമൂഹമാധ്യമങ്ങള്‍ മാത്രം നോക്കിയതിന്റെ ദുരന്തം തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ടെന്നായിരുന്നു വിമര്‍ശനം. പിന്നാലെ പോരാളി ഷാജി, റെഡ് ആര്‍മി അടക്കം എല്ലാ ഗ്രൂപ്പുകളുടെയും അഡ്മിന്‍മാര്‍ പുറത്തുവരണമെന്നും എം.വി. ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു. ഇടതുപക്ഷ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതാണ് പോരാളി ഷാജിയുടെ ലക്ഷ്യമെങ്കില്‍ അഡ്മിന്‍ പുറത്തുവരണം എന്നായിരുന്നു വെല്ലുവിളി.

Read More

Abuse Social Media Kk Shailaja

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: