/indian-express-malayalam/media/media_files/2025/10/25/shivankutty-binoy-2025-10-25-12-02-04.jpg)
ബിനോയ് വിശ്വം, വി.ശിവൻകുട്ടി
തിരുവനന്തപുരം: പിഎം ശ്രീ വിവാദവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി സിപിഐ നേതൃത്വവുമായി ചർച്ച നടത്തി. സിപിഐ ആസ്ഥാനത്ത് എത്തിയ ശിവൻകുട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായാണ് ചർച്ച നടത്തിയത്. എല്ലാ പ്രശ്നങ്ങളും ഉടൻ തീരുമെന്നും ചർച്ചയുടെ വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും ശിവൻകുട്ടി കൂടിക്കാഴ്ചയ്ക്കുശേഷം പറഞ്ഞു.
Also Read: ശബരിമലയിൽനിന്ന് കടത്തിയ സ്വർണം എസ്ഐടി സംഘം കണ്ടെത്തി
പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ച തീരുമാനത്തിൽനിന്ന് സംസ്ഥാന സർക്കാർ പിന്മാറണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് സിപിഐ. അതേസമയം, പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സിപിഎം തീരുമാനം. ഈ സാഹചര്യത്തിലാണ് അനുനയ നീക്കങ്ങൾ നടക്കുന്നത്. വിവാദത്തിൽ സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടുമെന്ന് സൂചനയുണ്ട്.
പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവച്ചത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇന്നലെ പറഞ്ഞിരുന്നു. ആരോടും ചർച്ച ചെയ്യാതെയാണ് ധാരണാപത്രത്തിൽ സർക്കാർ ഒപ്പുവച്ചതെന്നും പിഎം ശ്രീയെക്കുറിച്ച് സിപിഐയും മറ്റു ഘടകക്ഷികളും ഇരുട്ടിലാണെന്നും ബിനോയ് വിശ്വം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിഷയത്തിൽ എൽഡിഎഫ് കൺവീനർക്ക് കത്തു നൽകിയിട്ടുണ്ടെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
Also Read: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചത് മുന്നണി മര്യാദ ലംഘനം; സിപിഐയെ ഇരുട്ടിലാക്കിയെന്ന് ബിനോയ് വിശ്വം
മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളെടുക്കണമെന്ന ആവശ്യം സിപിഐയിൽ ശക്തമായിട്ടുണ്ട്. വിഷയം എൽഡിഎഫ് ചർച്ച ചെയ്യുമെന്ന സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിയുടെ ഉറപ്പ് പോലും പരിഗണിക്കാതെ ഏകപക്ഷീയമായി ധാരണാ പത്രത്തിൽ ഒപ്പിട്ടത് അംഗീകരിക്കാനാകില്ലെന്നാണ് സിപിഐയിലെ പൊതുവികാരം.
പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതു കൊണ്ടു തന്നെ സർക്കാരിന് പിന്മാറാൻ കഴിയില്ല. ഇതിനെ ഒരു നയം മാറ്റം എന്ന നിലയിൽ വ്യാഖ്യാനിക്കേണ്ടതില്ലെന്നാണ് സിപിഎം നേതൃത്വം പറയുന്നത്.
Read More: പിഎം ശ്രീ പദ്ധതി; എൽഡിഎഫിൽ ഭിന്നത രൂക്ഷം, പിന്നോട്ടില്ലെന്ന് സിപിഎം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us