scorecardresearch

ശബരിമലയിൽനിന്ന് കടത്തിയ സ്വർണം എസ്ഐടി സംഘം കണ്ടെത്തി

ബെംഗളൂരുവിലെ ബെല്ലാരിയിലുള്ള സ്വർണ വ്യാപാരിയായ ഗോവർധന് വിറ്റ സ്വർണക്കട്ടികളാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്

ബെംഗളൂരുവിലെ ബെല്ലാരിയിലുള്ള സ്വർണ വ്യാപാരിയായ ഗോവർധന് വിറ്റ സ്വർണക്കട്ടികളാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്

author-image
WebDesk
New Update
unnikrishnan potti

ഉണ്ണിക്കൃഷ്ണൻ പോറ്റി

തിരുവനന്തപുരം: ശബരിമലയിൽനിന്ന് കടത്തിയ സ്വർണം കണ്ടെത്തി. ഉണ്ണിക്കൃഷ്ണൻ പോറ്റി ബെംഗളൂരുവിലെ ബെല്ലാരിയിലുള്ള സ്വർണ വ്യാപാരിയായ ഗോവർധന് വിറ്റ സ്വർണക്കട്ടികളാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. സ്മാർട്ട് ക്രിയേഷനിൽ നിന്ന് ലഭിച്ച സ്വർണം സുഹൃത്ത് ഗോവർധനന് കൈമാറി എന്നായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി എസ്ഐടിക്ക് നൽകിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്ഐടി സംഘം ബെംഗളൂരുവിൽ എത്തിയത്.

Advertisment

400 ഗ്രാമിന് മുകളിലുള്ള സ്വർണ കട്ടികളാണ്  എസ്‌പി ശശിധരന്റെ നേതൃത്വത്തിലുള്ള പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ പുളിമാത്ത് വീട്ടിൽ നിന്ന് സ്വർണ നാണയങ്ങളും കണ്ടെത്തിയിട്ടുണ്ട്. രണ്ട് ലക്ഷത്തോളം രൂപയും കണ്ടെത്തിയിട്ടുണ്ട്.

Also Read: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചത് മുന്നണി മര്യാദ ലംഘനം; സിപിഐയെ ഇരുട്ടിലാക്കിയെന്ന് ബിനോയ് വിശ്വം

അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും. ബെംഗളൂരുവിലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്, ദ്വാരപാലക പാളികൾ അറ്റകുറ്റപ്പണി നടത്തിയ ഹൈദരാബാദിലെ സ്ഥാപനം, ചെന്നൈ സ്മാർട്ട് ക്രിയേഷൻ എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്തും. നിലവിൽ എസ്ഐടി കസ്റ്റഡിയിലാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയുള്ളത്. ഈ മാസം 30ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി അവസാനിക്കും.

Advertisment

Also Read: പാഠ്യപദ്ധതിയിൽ മാറ്റമുണ്ടാകില്ല; പിഎം ശ്രീയില്‍ ചേർന്നത് അർഹതപ്പെട്ട ഫണ്ടിനായുള്ള തന്ത്രപരമായ തീരുമാനം: വി. ശിവൻകുട്ടി

ഗോവര്‍ധനുമായി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് മറ്റ് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നും എസ്‌ഐടി കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വേണ്ടി കല്‍പേഷ് എന്നയാളാണ് സ്വര്‍ണം വാങ്ങിയതെന്ന് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ അറിയിച്ചിരുന്നു. ഇയാളെക്കുറിച്ചും എസ്‌ഐടിക്ക് വ്യക്തമായ സൂചന ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. മഹാരാഷ്ട്രയില്‍നിന്നു വിദഗ്ധനെ എത്തിച്ച് സ്വര്‍ണം വേര്‍തിരിച്ചുവെന്നും പൂശലിനു ശേഷം ബാക്കിവന്ന സ്വർണം ഉണ്ണികൃഷ്ണന്‍ പോറ്റിക്കു നല്‍കിയെന്നും സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ മൊഴി നല്‍കിയിരുന്നു.

Also Read: പിഎം ശ്രീ പദ്ധതി; എൽഡിഎഫിൽ ഭിന്നത രൂക്ഷം, പിന്നോട്ടില്ലെന്ന് സിപിഎം

ശബരിമലയില്‍ വിജയ് മല്യ 24 കാരറ്റ് സ്വര്‍ണമാണ് പൊതിഞ്ഞത്. 2019 ല്‍ ഇതാണ് ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ വെച്ച് വേര്‍തിരിച്ചെടുത്തത്. 989 ഗ്രാം സ്വര്‍ണമാണ് വേര്‍തിരിച്ചെടുത്തത്. അതില്‍ നിന്നും 109 ഗ്രാം ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് പണിക്കൂലിയായി വാങ്ങിയിരുന്നു.

Read More: ശബരിമല മോഷണം; ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം വിറ്റെന്ന് നിർണായക മൊഴി, എസ്ഐടി സംഘം കർണാടകയിലേക്ക്

Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: