scorecardresearch

മീനൂട്ട് നടത്തിയും വേദാർച്ചനയിൽ പങ്കെടുത്തും മോദിയുടെ തൃപ്രയാർ ദർശനം

തൃപ്രയാർ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ ബിജെപി പ്രവർത്തകരും ജനങ്ങളും പ്രധാനമന്ത്രിയെ പുഷ്പങ്ങൾ വിതറിയാണ് തൃപ്രയാറിലേക്ക് വരവേറ്റത്

തൃപ്രയാർ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ ബിജെപി പ്രവർത്തകരും ജനങ്ങളും പ്രധാനമന്ത്രിയെ പുഷ്പങ്ങൾ വിതറിയാണ് തൃപ്രയാറിലേക്ക് വരവേറ്റത്

author-image
WebDesk
New Update
Narendra Modi

ഫൊട്ടോ: സ്ക്രീൻ ഗ്രാബ്

തൃശ്ശൂർ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ദക്ഷിണേന്ത്യയിലെ പ്രധാന ശ്രീരാമസ്വാമി ക്ഷേത്രമായ തൃപ്രയാറിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുരുവായൂരിൽ ദർശനം നടത്തിയ ശേഷം സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിലും പങ്കെടുത്താണ് മോദി തൃപ്രയാറിലേക്ക് എത്തിയത്. തൃപ്രയാർ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ ബിജെപി പ്രവർത്തകരും ജനങ്ങളും പ്രധാനമന്ത്രിയെ പുഷ്പങ്ങൾ വിതറിയാണ് തൃപ്രയാറിലേക്ക് വരവേറ്റത്.

Advertisment

തുടർന്ന് ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി ദർശനം നടത്തുകയും വിവിധ വഴിപാടുകളും നടത്തി. ഇതിന് ശേഷമാണ് തൃപ്രയാറിലെ പ്രധാന വഴിപാടായ മീനൂട്ട് വഴിപാടും നരേന്ദ്ര മോദി നടത്തുകയുണ്ടായി. ദുരിതങ്ങളൊഴിയാനും സർവ്വ ഐശ്വര്യങ്ങൾക്കും കാരണമാകുന്ന വഴിപാടാണ് തൃപ്രയാറിലെ മീനൂട്ടെന്നാണ് വിശ്വാസം. മഹാവിഷ്ണുവിന്റെ അവതാരമായ മത്സ്യവുമായി ബന്ധപ്പെട്ടുള്ളതാണ് ഈ വഴിപാട്.

ക്ഷേത്രം തന്ത്രിയുടെ പ്രത്യേക ക്ഷണ പ്രകാരമാണ് നരേന്ദ്ര മോദി തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലേക്ക് എത്തിയതെന്നാണ് വിവരം. ഇതാദ്യമായാണ് രാജ്യത്തെ ഒരു പ്രധാനമന്ത്രി തൃപ്രയാർ ക്ഷേത്രത്തിലേക്കെത്തുന്നത്. ദർശനത്തിനും മീനൂട്ട് വഴിപാടിനും ശേഷം ക്ഷേത്രത്തിൽ നടന്ന വേദാർച്ചനയിലും കുട്ടികളുടെ ഭജനയിലും  പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിന്നും കൊച്ചിയിലേക്ക് മടങ്ങിയത്. ഏതാണ്ട് ഒരു മണിക്കൂറിലധികം അദ്ദേഹം ക്ഷേത്രത്തിൽ ചിലവഴിച്ചു. 

Advertisment

Read More Entertainment Stories Here

Narendra Modi Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: