/indian-express-malayalam/media/media_files/A45aeQcP156Sy0hmasj2.jpg)
നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണമണ്ഡപത്തിലായിരുന്നു ഭാഗ്യ സുരേഷിന്റെ വിവാഹ ചടങ്ങ്. കല്യാണമണ്ഡപത്തിലേക്ക് എത്തിയ മോദി, അതിഥികളായി എത്തിയ മോഹൻലാൽ, മമ്മൂട്ടി, ജയറാം, ഷാജി കൈലാസ് എന്നിവരോടെല്ലാം കുശലം പറഞ്ഞു. മണ്ഡപത്തിലെത്തി വധൂവരന്മാരെ ആശിർവദിച്ചു.
ഭാഗ്യ സുരേഷിന്റെ താലികെട്ടു ചടങ്ങില്‍ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി, തൊട്ടടുത്ത് വിവാഹം നടന്ന 10 വധുവരന്മാർക്കും ആശംസ അറിയിച്ചു. വധുവരന്മാർക്ക് അക്ഷതം നൽകി പ്രധാനമന്ത്രി അനുഗ്രഹിച്ചു.
രാവിലെ ശ്രീകൃഷ്ണ കോളേജിൽ ഹെലിക്കോപ്റ്ററിലെത്തിയ പ്രധാനമന്ത്രിഎട്ട് മണിക്ക് ശേഷമാണ് ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിച്ചത്. ശ്രീവത്സം ഗസ്റ്റ് ഹൗസിൽ നിന്നും ഇലക്ട്രിക് കാറിലാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. എട്ടേ മുക്കാലോട് കൂടി ക്ഷേത്ര ദർശനം പൂർത്തിയാക്കിയ പ്രധാനമന്ത്രി ഗുരുവായൂരപ്പന്റെ ദാരുശിൽപ്പവും ക്ഷേത്രത്തിൽ സമർപ്പിച്ചു. തുടർന്ന് കണ്ണന് മുന്നിൽ താമരപൂവ് കൊണ്ട് തുലാഭാരവും നടത്തി.
തുടർന്ന് വേഷം മാറിയ ശേഷമാണ് പ്രധാനമന്ത്രി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ ഒന്നാമത്തെ വിവാഹ മണ്ഡപത്തിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിലേക്ക് എത്തിയത്. മണ്ഡപത്തിലെത്തിയ പ്രധാനമന്ത്രിയാണ് വധൂവരന്മാർക്ക് വരണമാല്യം കൈമാറിയത്. വിവാഹ ശേഷം വധൂ വരൻമാരെ ആശംസകളറിയിച്ച മോദി തൊട്ടടുത്ത മണ്ഡപങ്ങളിൽ വിവാഹിതരായവരേയും അനുഗ്രഹിക്കാൻ മറന്നില്ല.
സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ നടിയും ബിജെപി നേതാവുമായ ഖുശ്ബുവുമൊത്താണ് മോഹൻലാൽ ഗുരുവായൂരിലെത്തിയത്. മമ്മൂട്ടിയും ദിലീപും നേരത്തേ തന്നെ വിവാഹ വേദിയിൽ എത്തിച്ചേർന്നു. സംവിധായകൻ ഷാജി കൈലാസ്, നിർമ്മാതാവ് സുരേഷ് കുമാർ, മേനകാ സുരേഷ് തുടങ്ങിയ വൻ താരനിരയാണ് വിവാഹത്തിന് എത്തിച്ചേർന്നത്. താരങ്ങളുമായി കുശലാന്വേഷണം നടത്തിയ ശേഷമാണ് പ്രധാനമന്ത്രി വിവാഹ വേദിയിൽ നിന്നും പോയത്. ഗുരുവായൂരിൽ നിന്നും മടങ്ങിയ പ്രധാനമന്ത്രി ഹെലിക്കോപ്റ്റർ മാർഗ്ഗം തൃപ്രയാറിലേക്ക് തിരിച്ചു.
Read More Entertainment Stories Here
- കല്യാണത്തലേന്ന് ഭാഗ്യയ്ക്ക് ആശംസകളുമായി മമ്മൂട്ടിയും മോഹൻലാലും
- മകളുടെ ഹൽദി ചടങ്ങ് ആഘോഷമാക്കി സുരേഷ് ഗോപി; ചിത്രങ്ങൾ
- മമ്മൂട്ടിയുടെ ഡാർലിംഗ്; ഈ നടിയെ മനസ്സിലായോ?
- സുരേഷ് ഗോപിയുടെ മകളുടെ വിവാഹം കൂടാൻ സുകന്യയും വിന്ദുജയുമെത്തി; വീഡിയോ
- കല്യാണത്തലേന്ന് മകൾക്കൊപ്പം ഗുരുവായൂരപ്പനെ തൊഴുത് സുരേഷ് ഗോപി; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.