scorecardresearch

പ്രതിഭയുടെ പ്രതീകം; മോഹൻലാലിനെ അഭിനന്ദിച്ച് മോദി, നാടിന് അഭിമാനമെന്ന് പിണറായി

നടൻ, നിർമാതാവ്, സംവിധായകൻ എന്നി നിലകളിൽ ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് 2023-ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം മോഹൻലാലിന് ലഭിച്ചത്.

നടൻ, നിർമാതാവ്, സംവിധായകൻ എന്നി നിലകളിൽ ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് 2023-ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം മോഹൻലാലിന് ലഭിച്ചത്.

author-image
WebDesk
New Update
modi and mohanlal

മോഹൻലാലിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി എക്‌സിൽ പങ്കുവെച്ച ചിത്രം

കൊച്ചി: ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 

Advertisment

Also Read:നടന് വിസ്മയത്തിന് ആദരം; മോഹൻലാലിന് ദാദാ സാഹേബ് ഫാൽക്കെ അവാർഡ്

'മോഹൻലാൽ പ്രതിഭയുടെ പ്രതീകമാണെന്ന് മോദി എക്‌സിൽ കുറിച്ചു. മോഹൻലാൽ പ്രതിഭയുടെയും അഭിനയ വൈവിധ്യത്തിന്റെയും പ്രതീകമാണ്. പതിറ്റാണ്ടുകൾ നീണ്ട സവിശേഷമായ കലാസപര്യയിലൂടെ, മലയാള സിനിമയിലും നാടകത്തിലും പ്രമുഖ വ്യക്തിത്വമായി നിലകൊള്ളുന്ന അദ്ദേഹത്തിന്, കേരള സംസ്‌കാരത്തിൽ തീവ്രമായ അഭിനിവേശമുണ്ട്. ചലച്ചിത്ര- നാടകമാധ്യമങ്ങളിലുടനീളമുള്ള അദ്ദേഹത്തിന്റെ വൈഭവം യഥാർത്ഥ പ്രചോദനമാണ്. ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ച അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ നേട്ടങ്ങൾ വരും തലമുറകൾക്ക് പ്രചോദനമേകട്ടെ.' - മോദി എക്‌സിൽ കുറിച്ചു.

കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവും മോഹൻലാലിന് ആശംസകൾ നേർന്നു. ലാലേട്ടന് അഭിനന്ദനങ്ങൾ എന്ന് കുറിച്ചുകൊണ്ടാണ് കേന്ദ്ര മന്ത്രി അഭിനന്ദനം അറിയിച്ചത്. കേരളത്തിൽ നിന്ന് ലോകത്താകമാനമുള്ള പ്രേക്ഷകരിലേക്ക് എത്തിയ നടനാണ് മോഹൻലാലെന്ന് അശ്വിനി വൈഷ്ണവ് കുറിച്ചു. നമ്മുടെ സംസ്‌കാരവും ആഗ്രഹങ്ങളുമെല്ലാം മോഹൻലാൽ തൻറെ സിനിമകളിലൂടെ ആഘോഷിച്ചുവെന്നും ഇന്ത്യയുടെ സർഗശേഷിയെ മോഹൻലാലിൻറെ അഭിനയം തലമുറകളോളം പ്രചോദിപ്പിച്ചുകൊണ്ടിരിക്കുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.

Advertisment

Also Read:ആഗോള അയ്യപ്പ സംഗമത്തിന് സമാപനം; ശബരിമല വികസനത്തിന് പ്രത്യേക സമിതി

മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലിന് ആശംസകൾ നേർന്നു. മോഹൻലാലിന്റെ നേട്ടം നാടിനാകെ അഭിമാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'മലയാള ചലച്ചിത്ര മേഖലയ്ക്ക് മാത്രമല്ല, നാടിനാകെ അഭിമാനം പകരുന്ന നേട്ടമാണിത്. അനുപമമായ ആ കലാ ജീവിതത്തിന് അർഹിക്കുന്ന അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്'. - മുഖ്യമന്ത്രി ഫെയ്‌സ് ബുക്കിൽ കുറിച്ചു. 

ലോകത്തെ വിസ്മയിപ്പിച്ച നടനാണ് മോഹൻലാലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആശംസിച്ചു. 'സ്വഭാവികവും സവിശേഷവുമായ അഭിനയ ശൈലി കൊണ്ട് നാലര പതിറ്റാണ്ടിലധികം മലയാളികളെയും ലോകത്തെ തന്നെയും വിസ്മയിപ്പിച്ച നടനാണ് മോഹൻലാൽ.തലമുറകളെ പ്രചോദിപ്പിച്ച താരം. ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം മോഹൻലാലിന് ലഭിക്കുമ്പോൾ അത് ഓരോ മലയാളിക്കുമുള്ള അംഗീകാരമാണ്.'- വിഡി സതീശൻ ഫെയ്‌സ് ബുക്കിൽ കുറിച്ചു.

Also Read:ശബരിമലയുടെ ചരിത്രത്തിനും മുൻപേ ഒഴുകിയ പമ്പ; അഴിമുഖ നഗരം, ഭക്തി പ്രസ്ഥാനങ്ങൾ വേരുറപ്പിച്ച തീരം

നടൻ, നിർമാതാവ്, സംവിധായകൻ എന്നി നിലകളിൽ ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് 2023-ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം മോഹൻലാലിന് ലഭിച്ചത്. ചൊവ്വാഴ്ച ദേശീയ പുരസ്‌കാരങ്ങൾ നൽകുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്‌കാരം സമർപ്പിക്കും. സ്വർണകമലവും പത്ത് ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം.

വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് ശേഷം ഇതാദ്യമായാണ് മറ്റൊരു മലയാളിയ്ക്ക് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം ലഭിക്കുന്നത്. തനിക്ക ലഭിച്ച പുരസ്‌കാരം മലയാള സിനിമയ്ക്ക് ലഭിച്ച അംഗീകാരമാണെന്നും പുരസ്‌കാര നേട്ടത്തിൽ ഏറെ സന്തോഷമുണ്ടെന്നും മോഹൻലാൽ പ്രതികരിച്ചു.

Read More:സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം; നിലവിൽ ചികിത്സയിലുള്ളത് 71 പേർ

Mohanlal Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: