scorecardresearch

ആഗോള അയ്യപ്പ സംഗമത്തിന് സമാപനം; ശബരിമല വികസനത്തിന് പ്രത്യേക സമിതി

എൻ.എസ്.എസ്., എസ്.എൻ.ഡി.പി. ഉൾപ്പടെയുള്ള പ്രമുഖ ഹൈന്ദവ സംഘടന നേതാക്കൻമാരെ സംഗമത്തിൽ കൊണ്ടുവരാനായത് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ നേട്ടമായാണ് സർക്കാർ വിലയിരുത്തുന്നത്

എൻ.എസ്.എസ്., എസ്.എൻ.ഡി.പി. ഉൾപ്പടെയുള്ള പ്രമുഖ ഹൈന്ദവ സംഘടന നേതാക്കൻമാരെ സംഗമത്തിൽ കൊണ്ടുവരാനായത് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ നേട്ടമായാണ് സർക്കാർ വിലയിരുത്തുന്നത്

author-image
WebDesk
New Update
ayappa sangamam

ആഗോള അയ്യപ്പ സംഗമത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു

പമ്പ: ശബരിമലയുടെ വികസനത്തിനുള്ള പ്രഖ്യാപനങ്ങളുമായി ആഗോള അയ്യപ്പ സംഗമത്തിന് പമ്പയിൽ സമാപനം. ശബരിമല വികസനത്തിന് 18 അംഗ സമിതിയെ നിയോഗിച്ചതാണ് അയ്യപ്പ സംഗമത്തിലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്ന്. രാജ്യത്തിന്റെ തീർഥാടന ഭൂപടത്തിൽ ശബരിമലയുടെ സ്ഥാനം കൂടുതലായി അടയാളപ്പെടുത്താൻ സംഗമത്തിലൂടെ കഴിഞ്ഞുവെന്നാണ് ദേവസ്വം ബോർഡിന്റെ വാദം. 

Advertisment

മുഖ്യമന്ത്രി ഭക്തനെന്ന് വെള്ളാപ്പള്ളി

എൻ.എസ്.എസ്., എസ്.എൻ.ഡി.പി. ഉൾപ്പടെയുള്ള പ്രമുഖ ഹൈന്ദവ സംഘടന നേതാക്കൻമാരെ സംഗമത്തിൽ കൊണ്ടുവരാനായത് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ നേട്ടമായാണ് സർക്കാർ വിലയിരുത്തുന്നത്. കരുതുന്നത്. മുഖ്യമന്ത്രിയെ യഥാർഥ അയ്യപ്പ ഭക്തനായിട്ടാണ് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വിശേഷിപ്പിച്ചത്.

Also Read:ഭക്തി പരിവേഷമായി അണിയുന്നവർക്ക് പ്രത്യേക അജണ്ട; ശബരിമലയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി

സംഗമത്തിൽ അയ്യപ്പന്റെ പ്രതിമ ഉപഹാരമായി സ്വീകരിച്ചത് ചൂണ്ടിക്കാട്ടിയാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. യഥാർഥത്തിൽ പിണറായി വിജയൻ ഭക്തനല്ലായിരുന്നെങ്കിൽ തനിക്കിത് വേണ്ടെന്ന് അദ്ദേഹം പറയുമായിരുന്നു. ഇവർക്കെല്ലാം മനസ്സിൽ ഭക്തിയുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

Advertisment

എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ, പികെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ എന്നിവരടക്കം നിരവധി നേതാക്കൾ പങ്കെടുത്തു.ശബരിമലയുടെ വികസനത്തിന് ഈ സംഗമം പ്രയോജനപ്പെടുമെന്ന് എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ പറഞ്ഞു. പികെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാറും സംഗമത്തിന് ആശംസകൾ നേർന്നു. ശബരിമല തന്ത്രി ബ്രഹ്മശ്രീ കണ്ഠരര് മഹേശ്വരര് മോഹനര്, മല അരയ മഹാസഭ ജനറൽ സെക്രട്ടറി പികെ സജീവ്, കേരള ബ്രാഹ്മണ സഭയുടെ കരിമ്പുഴ രാമൻ തുടങ്ങിയവരും സംഗമത്തിൽ പങ്കെടുത്തു.

Also Read:ശബരിമലയുടെ ചരിത്രത്തിനും മുൻപേ ഒഴുകിയ പമ്പ; അഴിമുഖ നഗരം, ഭക്തി പ്രസ്ഥാനങ്ങൾ വേരുറപ്പിച്ച തീരം

അതേസമയം, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാരെ പരിപാടിയിൽ ക്ഷണിച്ചിരുന്നെങ്കിലും രണ്ട് പേർ മാത്രമാണ് എത്തിയത്. തമിഴ്‌നാട്ടിൽ നിന്ന് എത്തിയ ശേഖർ ബാബുവും പളനിവേൽ ത്യാഗരാജനും മാത്രമാണ് സംസ്ഥാനത്തിനു പുറത്തു നിന്ന് പരിപാടിക്കെത്തിയ മന്ത്രിമാർ. പ്രസംഗിക്കാൻ ക്ഷണിക്കാൻ വൈകിയെന്ന കാരണത്താൽ പളനിവേൽ ത്യാഗരാജൻ വേദിയിൽ നിന്ന് ഇറങ്ങി പോകാൻ ശ്രമിക്കുകയും ചെയ്തിരുന്നു. വിവാദങ്ങളെ തുടർന്ന് സന്നിധാനത്തു നിന്ന് മാറ്റി നിർത്തപ്പെട്ട കണ്ഠരര് മോഹനനും അയ്യപ്പ സംഗമ വേദിയിലെ അയ്യപ്പവിഗ്രഹത്തിന് മുന്നിലെ വിളക്ക് തെളിയിക്കാനുള്ളവരുടെ കൂട്ടത്തിലുണ്ടായിരുന്നു. 

യോഗിയുടെ ആംശസ ആയൂധമാക്കി സർക്കാർ

അയ്യപ്പ സംഗമത്തിൽ പങ്കെടുക്കില്ലെന്ന് നിലപാടാണ് ഹിന്ദുപരിവാർ സംഘടനകളും ബിജെപിയും ആദ്യമുതൽ സ്വീകരിക്കുന്നത്. എന്നാൽ അയ്യപ്പ സംഗമത്തിന് ആംശസ അറിയിച്ചുള്ള ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം ബിജെപിയെ പ്രതിരോധത്തിലാക്കി. ദേവസ്വം മന്ത്രി വിഎൻ വാസവൻ യോഗത്തിൽ, യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചു.

Also Read:ആഗോള അയ്യപ്പ സംഗമം; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

ആഗോള അയ്യപ്പ സംഗമത്തിന് ആശംസകൾ നേരുന്നതായി യോഗി സന്ദേശത്തിൽ പറയുന്നു. അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യം നിറവേറ്റാൻ കഴിയട്ടെയെന്ന്് ആശംസിച്ചാണ് യോഗി തന്റെ സന്ദേശം അവസാനിപ്പിക്കുന്നത്. മന്ത്രി വിഎൻ വാസവൻ അയച്ച ക്ഷണക്കത്തിന് മറുപടിയായാണ് ഉത്തർ പ്രദേശ് മുഖ്യമന്ത്രി അയ്യപ്പസംഗമത്തിന് ആശംസകൾ നേർന്നുള്ള സന്ദേശം അയ്ച്ചത്.

ഭക്തരെ മുഖവിലയ്‌ക്കെടുക്കാതെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നായിരുന്നു ബിജെപിയുടെ വാദം. അതിനിടയിൽ രാജ്യത്തെ തന്നെ പ്രമുഖ ബിജെപി നേതാക്കളിലൊരാൾ അയ്യപ്പ സംഗമത്തിന് ആശംസകളറിയിച്ച്് സന്ദേശം നൽകിയത് രാഷ്ട്രീയ നേട്ടമായാണ് സർക്കാർ കാണുന്നത്. 

Read More:നടന് വിസ്മയത്തിന് ആദരം; മോഹൻലാലിന് ദാദാ സാഹേബ് ഫാൽക്കെ അവാർഡ്

Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: