scorecardresearch

'ഇത് സൗഭാഗ്യത്തിന്റെ ദിനം'; വികസനവും രാഷ്ട്രീയവും പറഞ്ഞ് കൊച്ചിയിൽ കത്തിക്കയറി പ്രധാനമന്ത്രി

ഗുരുവായൂരിലും തൃപ്രയാറിലും ദർശനം നടത്തുന്നതിനൊപ്പം തന്നെ കേരളത്തിന്റെ വികസനോത്സവത്തിലും പങ്കാളിയാവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മോദി

ഗുരുവായൂരിലും തൃപ്രയാറിലും ദർശനം നടത്തുന്നതിനൊപ്പം തന്നെ കേരളത്തിന്റെ വികസനോത്സവത്തിലും പങ്കാളിയാവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മോദി

author-image
WebDesk
New Update
Narendra Modi

ഫൊട്ടോ: സ്ക്രീൻ ഗ്രാബ്

കൊച്ചി: ഗുരുവായൂരപ്പനെ ഒരു തവണ കൂടി ദർശിക്കാൻ കഴിഞ്ഞ സൗഭാഗ്യ ദിനമാണ് ഇന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒപ്പം ഭഗവാൻ ശ്രീരാമന്റെ പ്രതിഷ്ഠയുള്ള തൃപ്രയാറിൽ എത്താൻ സാധിച്ചതും ഈ ദിനത്തെ ധന്യമാക്കി മാറ്റുന്നു. രാമന്റെ ഐതിഹ്യത്തിന്റെ മഹത്വം വിളിച്ചോതുന്ന നാലമ്പല ദർശനത്തിന് പേരുകേട്ട തൃപ്രയാറിൽ സാധ്യമായ വികസനം എത്തിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഗുരുവായൂരിലും തൃപ്രയാറിലും ദർശനം നടത്തുന്നതിനൊപ്പം തന്നെ കേരളത്തിന്റെ വികസനോത്സവത്തിലും പങ്കാളിയാവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും കൊച്ചിൻ ഷിപ്പിയാർഡിൽ 4000 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി വ്യക്തമാക്കി.

Advertisment

അതിന് ശേഷം മറൈൻ ഡ്രൈവിൽ ബിജെപി ശക്തികേന്ദ്ര പ്രതിനിധികളുടെ സമ്മേളനത്തിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്. കേരളത്തിലെ പ്രവർത്തകരുടെ സ്നേഹം തനിക്ക് എപ്പോഴും ലഭിച്ചിട്ടുണ്ടെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് നരേന്ദ്ര മോദി പറഞ്ഞു. പ്രവർത്തകരാണ് പാർട്ടിയുടെ ജീവനാഡിയെന്ന് മലയാളത്തിൽ പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. കേരളത്തിലെ ബിജെപി പ്രവർത്തകരുടെ കഠിനാധ്വാനം എടുത്തുപറയേണ്ടതാണ്. ബിജെപി രാജ്യത്തെ എല്ലാ വിഭാഗങ്ങളുടേയും വികസനം ആഗ്രഹിക്കുന്ന പാർട്ടിയാണ്. സ്ത്രീകൾ, യുവാക്കൾ, കർഷകർ തുടങ്ങിയ സാധാരണക്കാരുടെ വികസനം യാഥാർത്ഥ്യമാക്കുന്ന പാർട്ടി ബിജെപി മാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 

കഴിഞ്ഞ 10 വർഷം കൊണ്ട് ഇന്ത്യയെ ശക്തമായ രാജ്യമാക്കി മാറ്റാൻ ബിജെപിക്ക് കഴിഞ്ഞു. ദാരിദ്ര്യ നിർമ്മാർജ്ജനവും സൗജന്യം ചികിത്സയും, മികച്ച പാർപ്പിട സൗകര്യവുമടക്കം സമസ്ത മേഖലകളിലും വികസനമെത്തിക്കാൻ കേന്ദ്ര സർക്കാരിന് സാധിച്ചു ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ ശക്തികേന്ദ്ര പ്രവർത്തകരെന്ന നിലയിൽ ജനങ്ങളിലക്ക് ഈ വികസനങ്ങളുടെ സന്ദേശമെത്തിക്കാൻ നിങ്ങൾക്ക് കഴിയണം. ബൂത്ത് തലത്തിൽ കഠിനപ്രയത്നം നടത്തിയാലേ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധിക്കൂ. കേരളത്തിലെ പ്രവകരിൽ തനിക്ക് വിശ്വാസമുണ്ടെന്നും നിങ്ങൾക്കതിന് കഴിയുമെന്നും മോദി പ്രവർത്തകരോട് പറഞ്ഞു.

ബൂത്തുകളിൽ വിജയിക്കാനായാൽ കേരളത്തിൽ നമുക്ക് വിജയമുണ്ടാവും. ജനങ്ങളുടെ സമ്പാദ്യവും വരുമാനവും വർദ്ധിപ്പിക്കാനുള്ള പദ്ധതികൾ വിജയകരമായി നടപ്പാക്കാൻ ബിജെപി സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഇത് ജനങ്ങളിലേക്ക് എത്തിക്കാനുള്ള മാർഗ്ഗമാണ് പ്രാവർത്തികമാക്കേണ്ടത്. സോഷ്യൽ മീഡിയയിലടക്കം വികസന പ്രവർത്തനങ്ങളുടെ സന്ദേശം കൃത്യമായി എത്തിക്കാൻ പ്രവർത്തകർക്ക് കഴിയണം. ഇതിനായി നമോ ആപ്പ് പോലെയുള്ളവ ഫലപ്രദമായി എല്ലാവരും ഉപയോഗിക്കണം. 

Advertisment

പതിറ്റാണ്ടുകളോളം രാജ്യം ഭരിച്ച കോൺഗ്രസിന് വാക്കുകളിൽ മാത്രമായിരുന്നു ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ഉണ്ടായിരുന്നത്. അത് പ്രാവർത്തികമാക്കി 25 കോടി വരുന്ന പാവപ്പെട്ടവർക്ക് കഴിഞ്ഞ 9 വർഷം കൊണ്ട് ദാരിദ്ര്യം മാറ്റാനുള്ള മാർഗ്ഗമെത്തിക്കാൻ ബിജെപി സർക്കാരിന് കഴിഞ്ഞൂവെന്നും കോൺഗ്രസിനെതിരെ വിമർശനമുയർത്തിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

അയോധ്യയിലെ പ്രതിഷ്ഠാ ദിനമായ ജനുവരി 22 വളരെ പ്രധാനപ്പെട്ട ദിവസമാണ്. അന്ന് കേരളത്തിലെ വീടുകളിലും ക്ഷേത്രങ്ങളിലും ശ്രീരാമ ജ്യോതി തെളിയിക്കണമെന്നും പ്രധാനമന്ത്രി പ്രവർത്തകരോട് ആഹ്വാനം ചെയ്തു. നൽകുന്ന വാഗ്ദാനങ്ങളെല്ലാം പൂർത്തീകരിക്കുമെന്ന ഗ്യാരന്റിയാണ് മോദിയുടെ ഗ്യാരന്റിയെന്നും ഇത് കൃത്യമായി വോട്ടർമാരിലേക്ക് എത്തിക്കാൻ കഴിയണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 

Read More Entertainment Stories Here

Narendra Modi Bjp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: