/indian-express-malayalam/media/media_files/wCLcIfJwZ6heEwhe78np.jpg)
Kerala 12th Result 2025 Out
Kerala 12th Result 2025 Out: തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാഫലം പുറത്തുവന്നപ്പോൾ എല്ലാ വിഭാഗങ്ങളിലും ഇക്കുറി വിജയശതമാനത്തിൽ കുറവ്. 77.81 ശതമാനമാണ് ഇക്കുറി വിജയശതമാനം. കഴിഞ്ഞവർഷത്തേക്കാൾ വിജയശതമാനം കുറവാണ് ഇക്കുറി. കഴിഞ്ഞവർഷം ഹയർസെക്കണ്ടറി പരീക്ഷയിൽ 78.69 ശതമാനമായിരുന്നു വിജയശതമാനം. വിജയത്തിൽ 0.88ശതമാനത്തിന്റെ കുറവാണ് ഇക്കുറി ഉണ്ടായത്. 30145 വിദ്യാർഥികളാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. എന്നാൽ എ പ്ലസ് നേടിയവരുടെ എണ്ണത്തിലും ഇക്കുറി കുറവുണ്ടായി.
70.06 ശതമാനമാണ് വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിലെ വിജയശതമാനം. വൊക്കേഷണൽ വിഭാഗത്തിലും ഇക്കുറി വിജയശതമാനത്തിൽ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞതവണ 71.42 ആയിരുന്നു വി.എച്ച്.എസ്.ഇ. വിഭാഗത്തിലെ വിജയശതമാനം. 57 സ്‌കൂളുകൾക്കാണ് ഇക്കുറി നൂറു മേനി വിജയം നേടാൻ കഴിഞ്ഞത്.
പരീക്ഷയെഴുതിയത് 370642 കുട്ടികൾ
3,70,642 കുട്ടികളാണ് ഇക്കുറി പരീക്ഷയെഴുതിയത്. ഇതിൽ 2,88,394 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. എറണാകുളം ജില്ലയിലാണ് ഏറ്റവും ഉയർന്ന വിജയ ശതമാനം രേഖപ്പെടുത്തിയത്. 83.09 ശതമാനം കുട്ടികളാണ് എറണാകുളത്ത് വിജയം നേടിയത്. കുറവ് വിജയശതമാനം കാസർഗോഡ് ജില്ലയിലാണ്. 71.09 ശതമാനം കുട്ടികളാണ് വിജയം നേടിയത്.
26178 കുട്ടികളാണ് വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. ഇതിൽ 18340 കുട്ടികൾ ഉപരി പഠനത്തിന് യോഗ്യത നേടി.വിജയശതമാനത്തിൽ വയനാട് ജില്ലയാണ് മുമ്പിലുള്ളത്. 84.46-ആണ് വിജയശതമാനം. കാസർകോട് ജില്ലയാണ് ഏറ്റവും പിന്നിൽ. 61.70-ആണ് ജില്ലയിലെ വിജയശതമാനം.
സേ പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു
പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചതിന് പിന്നാലെ, സേ, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ തീയതിയും പ്രഖ്യാപിച്ചു. ജൂൺ 23 മുതൽ 27വരെയുള്ള തീയതികളിലാണ് സേ, ഇംപ്രൂവ്മെന്റ് പരീക്ഷകൾ നടക്കുന്നത്. പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയത്തിന് മേയ് 27 വരെ അപേക്ഷിക്കാമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
ഉത്തരക്കടലാസ്സുകളുടെ പുനർമൂല്യനിർണയവും സൂക്ഷമപരിശോധനയും നടത്തുന്നതിന് www.vhsems.kerala.gov.in എന്ന പോർട്ടലിൽ ലഭ്യമാക്കിയിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് ഫീസ് സഹിതം പഠനം പൂർത്തിയാക്കിയ സ്കൂളിൽ സമർപ്പിക്കണം. 27/05/2025 വൈകുന്നേരം 4 മണിക്കുള്ളിൽ അപേക്ഷകൾ സമർപ്പിക്കണം.
ഉത്തരക്കടലാസ്സുകൾ പുനർമൂല്യനിർണ്ണയം ചെയ്യുന്നതിന് പേപ്പറൊന്നിന് 500 രൂപയും സൂക്ഷപരിശേധനയ്ക്ക് പേപ്പറൊന്നിന് 100 രൂപാ ക്രമത്തിലും ഫാസ് പരീക്ഷ കേന്ദ്രത്തിൽ ഒടുക്കേണ്ടതാണ്.
ഉത്തരക്കടലാസ്സിൻ്റെ പർകപ്പ് ലഭിക്കാൻ പേപ്പർ ഒന്നിന് 300 രൂപ ഫീസടച്ച് നിശ്ചിത അപേക്ഷയിൽ പരീക്ഷാ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
Read More
- പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 77.81 ശതമാനം
- പ്ലസ് ടു പരീക്ഷാഫലം; ഈ 7 വെബ്സൈറ്റുകളിൽ അറിയാം
- മരണത്തിന് തലേദിവസവും മൂന്നുവയസുകാരി നേരിട്ടത് ക്രൂരപീഡനം; അബദ്ധം പറ്റിപോയെന്ന് പൊലീസിനോട് പ്രതി
- മൂന്നു വയസുകാരിയെ അമ്മ കൊന്ന കേസ്; കുട്ടി പീഡനത്തിനിരയായി, അടുത്ത ബന്ധു അറസ്റ്റിൽ
- സംശയം; ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us