scorecardresearch

കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ മുഖ്യമന്ത്രിയുടെ മകന് ഇ.ഡി സമന്‍സ്; വിവരം പൂഴ്ത്തിവച്ചുവെന്ന് കോൺഗ്രസ്

കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഹാജരാകാൻ ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് ഇ.ഡി സമൻസ് അയച്ചത്

കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഹാജരാകാൻ ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് ഇ.ഡി സമൻസ് അയച്ചത്

author-image
WebDesk
New Update
pinarayi

പിണറായി വിജയൻ, കെ.സി.വേണുഗോപാൽ

തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമൻസ് അയച്ച വിവരം മറച്ചു വച്ചതിൽ ദുരൂഹതയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. 2023-ലാണ് ഇ.ഡി സമൻസ് നൽകിയത്, എന്നാൽ ആ വിവരം ഇപ്പോഴാണ് പുറത്തുവന്നത്. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾക്ക് നോട്ടീസ് നൽകുന്നതിനെ രാജ്യവ്യാപകമായി പ്രചരിപ്പിക്കുന്ന ഇ.ഡി, മുഖ്യമന്ത്രിയുടെ മകന്റെ കാര്യത്തിൽ അത്തരം പ്രചരണത്തിന് മുതിർന്നില്ല. ഇതിൽ ദുരൂഹതയുണ്ടെന്ന് വേണുഗോപാൽ പറഞ്ഞു.

Advertisment

Also Read: വിവാഹിതരായിട്ട് ഒന്നര വർഷം; മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം, ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്

ഇ.ഡിയുടേത് പോലെ സമൻസിന്റെ വിവരം രഹസ്യമാക്കി വയ്ക്കാൻ മുഖ്യമന്ത്രിക്കും സിപിഎമ്മിനും നിർബന്ധമുണ്ടായിരുന്നു. ഇങ്ങനെ ചെയ്തത് കൂടുതൽ സംശയങ്ങൾക്ക് ഇടയാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മകനെതിരായ തുടർനടപടി എന്തായിരുന്നു, കേസിന്റെ നിലവിലെ അവസ്ഥയെന്ത്, ചോദ്യം ചെയ്യൽ നടന്നോ തുടങ്ങിയ നിരവധി ചോദ്യങ്ങൾക്ക് ഇ.ഡി മറുപടി പറയണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.

Also Read: ശബരിമലയിൽനിന്ന് മോഷണം പോയ സ്വർണത്തിന്റെ അളവിൽ സംശയം; വ്യക്തത വരുത്താൻ വിജിലൻസ് നീക്കം

Advertisment

കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഹാജരാകാൻ ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് ഇ.ഡി സമൻസ് അയച്ചത്. ക്ലിഫ് ഹൗസ് വിലാസത്തിലാണ് സമൻസ് അയച്ചത്. 2023ൽ ഫെബ്രുവരി 14ന് രാവിലെ 10.30 ന് ഇ.ഡിയുടെ കൊച്ചിയിലെ ഓഫീസിൽ എത്തണമെന്നായിരുന്നു സമൻസിൽ ഉണ്ടായിരുന്നത്. എന്നാൽ വിവേക് അന്ന് ഹാജരായിരുന്നില്ല. പിന്നീട്, വിവേകിനെതിരെ ഇ.ഡി തുടർനടപടികളൊന്നും എടുത്തിരുന്നില്ല. 

Also Read: ഷാഫി പറമ്പിലിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി; ഇന്ന് സംസ്ഥാന വ്യാപക കോൺഗ്രസ് പ്രതിഷേധം

2018 ലെ പ്രളയബാധിതർക്കായി വടക്കാഞ്ചേരിയിൽ നിർമിക്കുന്ന ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയ പദ്ധതിയുടെ മറവിൽ കോടികളുടെ കൈക്കൂലി ഇടപാടു നടന്നെന്ന കേസാണ് ഇ.ഡി അന്വേഷിച്ചത്. പദ്ധതിയുടെ നിർമാണക്കരാർ ലഭിച്ചതിനുള്ള കൈക്കൂലിയായി യൂണിടാക് ബിൽഡേഴ്സ് മാനേജിങ് പാർട്നർ സന്തോഷ് ഈപ്പൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കും എം.ശിവശങ്കറിനുമായി 4.40 കോടി രൂപ നൽകിയെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടെ മകന് ഇ.ഡി സമൻസ് അയച്ചത്. 

Read More:കോഴിക്കോട് യുഡിഎഫ് - സിപിഎം പ്രകടനങ്ങൾക്കിടെ സംഘർഷം; ഷാഫി പറമ്പിൽ എംപിക്ക് പരിക്ക്

Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: