/indian-express-malayalam/media/media_files/2025/10/11/shafi-2025-10-11-07-45-14.jpg)
ഷാഫി പറമ്പിൽ
കോഴിക്കോട്: പൊലീസ് ലാത്തിച്ചാർജിൽ ഗുരുതര പരുക്കേറ്റ ഷാഫി പറമ്പിൽ എംപിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഷാഫിയുടെ മൂക്കിലെ എല്ലിന് പൊട്ടലുണ്ടെന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. ടി.സിദ്ദിഖ് എംഎൽഎ ആണ് ഇക്കാര്യം അറിയിച്ചത്. ഷാഫിക്ക് 5 ദിവസത്തെ വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.
Also Read: കോഴിക്കോട് യുഡിഎഫ് - സിപിഎം പ്രകടനങ്ങൾക്കിടെ സംഘർഷം; ഷാഫി പറമ്പിൽ എംപിക്ക് പരിക്ക്
ഒരു ജനപ്രതിനിധിക്ക് പോലും പൊലീസ് നരനായാട്ടിന് മുന്നിൽ രക്ഷയില്ലെന്നും പൊലീസിനെ എല്ലാ കാലത്തും നിയന്ത്രിക്കുന്നത് പിണറായി ആയിരിക്കില്ലെന്നും ഓർമ്മ വേണമെന്ന് ടി.സിദ്ദിഖ് എംഎൽഎ പറഞ്ഞു. അതേസമയം, ഷാഫിക്ക് പരുക്കേറ്റത് ലാത്തി ചാര്‍ജിൽ അല്ലെന്ന് കോഴിക്കോട് റൂറല്‍ എസ്‌പി വ്യക്തമാക്കി. പ്രതിഷേധ പ്രകടനത്തിന് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തിയിട്ടില്ല. ഉണ്ടെങ്കില്‍ വീഡിയോ കാണിക്കട്ടെയെന്ന് എസ്‌പി ആവശ്യപ്പെട്ടു.
Also Read: സ്വർണപ്പാളി വിവാദം: പൂശിയത് പകുതി സ്വർണം; വാതില്‍പ്പാളിയിലും ക്രമക്കേടെന്ന് ഹൈക്കോടതി
ഇന്നലെ പേരാമ്പ്ര സികെജി കോളജിലെ യൂണിയൻ തിരഞ്ഞെടുപ്പു തർക്കവുമായി ബന്ധപ്പെട്ടു നടത്തിയ റാലികൾക്കിടെയാണ് യുഡിഎഫ് - സിപിഎം സംഘർഷം ഉണ്ടായത്. സംഘർഷത്തിലാണ് ഷാഫി പറമ്പിലിന് പരുക്കേറ്റത്. ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറിനും മറ്റു കോൺഗ്രസ് പ്രവർത്തകർക്കും പരുക്കേറ്റിരുന്നു.
ഷാഫി പറമ്പിൽ എംപിയെ പൊലീസ് മർദിച്ചതിൽ കോൺഗ്രസ് ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം നടത്തും. വൈകിട്ട് മൂന്നുമണിക്ക് പേരാമ്പ്രയിൽ യുഡിഎഫ് പ്രതിഷേധസംഗമം നടത്തും. കെ.സി.വേണുഗോപാൽ എംപി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യും.
അതിനിടെ, പേരാമ്പ്രയിൽ നടന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഷാഫി പറമ്പിൽ എംപി ഉൾപ്പെടെ ഉള്ളവർക്കെതിരെ പൊലീസ് കേസെടുത്തു. ഷാഫി പറമ്പിൽ, കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ തുടങ്ങിയ നേതാക്കൾ ഉൾപ്പെടെ 692 പേർക്കെതിരെയാണ് കേസ്. പൊലീസിനെ ആക്രമിച്ചെന്നാണ് എഫ്ഐആറിലുള്ളത്.
Read More: മുനമ്പം വഖ്ഫ് ഭൂമിയല്ല; സുപ്രധാന ഉത്തരവുമായി ഹൈക്കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.