/indian-express-malayalam/media/media_files/2025/10/10/sabarimala-2025-10-10-19-48-55.jpg)
ശബരിമല (ഫൊട്ടൊ കടപ്പാട്: കേരള ടൂറിസം)
കൊച്ചി: ശബരിമല സ്വർണപാളി വിവാദത്തിൽ, ദേവസ്വം വിജിലന്‍സ് ഹാജരാക്കിയ രേഖകളും മൊഴികളും പരിശോധിച്ച് എത്ര അളവ് സ്വര്‍ണം മോഷണം പോയെന്ന് കണ്ടെത്തി ഹൈക്കോടതി. ദ്വാരപാകലക ശില്‍പത്തിനു പുറമേ വാതില്‍പ്പാളിയിലും സ്വര്‍ണം പൂശിയതില്‍ ക്രമക്കേട് നടന്നെന്ന് കോടതി കണ്ടെത്തി.
ഹൈക്കോടതി ഉത്തരവിൻ്റെ പകർപ്പ് പുറത്തുവന്നു. 14 ഇനങ്ങളില്‍ നിന്ന് 989 ഗ്രാം സ്വർണം വേര്‍തിരിച്ചു. ഇതില്‍ പൂശാന്‍ ഉപയോഗിച്ചത് 404.8 ഗ്രാം സ്വര്‍ണം മാത്രമാണ്. 474.9 ഗ്രാം സ്വര്‍ണം ബാക്കി വന്നു. ഈ സ്വര്‍ണം ദേവസ്വം ബോര്‍ഡിനെ തിരികെ ഏല്‍പിച്ചതായി കാണുന്നില്ലെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.
Also Read: ശബരിമലയിൽ കൊള്ള നടന്നെന്ന് ഹൈക്കോടതി; കേസെടുക്കാൻ നിർദേശം
സ്വര്‍ണം കല്‍പേഷ് എന്നയാളെ ഏല്‍പിച്ചെന്നും കല്‍പേഷ് ഉണ്ണികൃഷ്ണന്‍ പോറ്റി ചുമതലപ്പെടുത്തിയ ആളാണെന്നും കോടതി കണ്ടെത്തി. സ്വര്‍ണപ്പാളി ചെമ്പുപാളിയാണെന്ന് തെറ്റായി മഹസറില്‍ ചേര്‍ത്തതായി കോടതി കണ്ടെത്തി. ഇത് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണെന്നും കേസെടുക്കണമെന്നും കോടതി വ്യക്തമാക്കി.
Also Read: ശബരിമലയിൽ ഞെട്ടിക്കുന്ന കൊള്ള; സ്വർണവും ചെമ്പ് പാളിയും മറിച്ചുവിറ്റെന്ന് വിജിലൻസ് റിപ്പോർട്ട്
സ്വർണം തിരിമറിയിൽ മോഷണത്തിന് കേസെടുക്കാനാണ് ഹൈക്കോടതി നിർദേശം. വിശദമായ അന്വേഷണം നടത്തി ഒന്നരമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു കേസിൽ സംസ്ഥാന പൊലീസ് മേധാവിയെ കോടതി കക്ഷി ചേർത്തു. അന്വേഷണം ഉദ്യോഗസ്ഥരിൽ മാത്രം ഒതുങ്ങരുതെന്നും കോടതി നിർദേശിച്ചു.
Also Read:ശബരിമല സ്വർണപ്പാളി വിവാദം; നിയമസഭയിൽ ഏറ്റുമുട്ടി ഭരണ-പ്രതിപക്ഷ അംഗങ്ങൾ
സ്വർണക്രമക്കേടിൽ വെവ്വേറെ കേസെടുക്കണമോ എന്നത് ഡിജിപിയ്ക്ക് തീരുമാനിക്കാം. വെണമെങ്കിൽ അന്വേഷണ സംഘത്തെ വിപൂലികരിക്കാം. കുറ്റക്കാരെ നിയമത്തിൻറെ മുന്നിൽ കൊണ്ടുവരണമെന്നും അന്വേഷണസംഘം കോടതിയോട് മാത്രം മറുപടി നൽകിയാൽ മതിയെന്നും ഹൈക്കോടതി പറഞ്ഞു. അന്വേഷണം വിവാദമാക്കരുതെന്ന് മാധ്യമങ്ങൾക്ക് ഹൈക്കോടതി നിർദേശം നൽകി. തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിക്കരുതെന്നും നിർദേശമുണ്ട്.
Read More:ശബരിമല സ്വർണപ്പാളി വിവാദം; കൂടുതൽ നടപടികളിലേക്ക് ദേവസ്വം ബോർഡ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.