/indian-express-malayalam/media/media_files/2025/10/10/sabarimala-1-2025-10-10-12-35-26.jpg)
ശബരിമല (ഫൊട്ടൊ കടപ്പാട്: കേരള ടൂറിസം)
കൊച്ചി: ശബരിമല സ്വർണപാളി വിവാദത്തിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. ശബരിമലയിലെ സ്വർണത്തിൽ തിരിമറി നടന്നെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്താനും ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം കാണാതായ സംഭവത്തിൽ ദേവസ്വം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഹൈക്കോടതി നടപടി.
Also Read:ശബരിമലയിൽ ഞെട്ടിക്കുന്ന കൊള്ള; സ്വർണവും ചെമ്പ് പാളിയും മറിച്ചുവിറ്റെന്ന് വിജിലൻസ് റിപ്പോർട്ട്
സ്വർണം തിരിമറിയിൽ മോഷണത്തിന് കേസെടുക്കാനാണ് ഹൈക്കോടതി നിർദേശം. വിശദമായ അന്വേഷണം നടത്തി ഒന്നരമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിർദേശം നൽകി. കേസിൽ സംസ്ഥാന പോലീസ് മേധാവിയെ കോടതി കക്ഷി ചേർത്തു. അന്വേഷണം ഉദ്യോഗസ്ഥരിൽ മാത്രം ഒതുങ്ങരുതെന്നും കോടതി നിർദേശി.
Also Read:ശബരിമല സ്വർണപ്പാളി വിവാദം; നിയമസഭയിൽ ഏറ്റുമുട്ടി ഭരണ-പ്രതിപക്ഷ അംഗങ്ങൾ
സ്വർണക്രമക്കേടിൽ വെവ്വേറെ കേസെടുക്കണമോ എന്നത് ഡിജിപിയ്ക്ക് തീരുമാനിക്കാം. വെണമെങ്കിൽ അന്വേഷണ സംഘത്തെ വിപൂലികരിക്കാം. കുറ്റക്കാരെ നിയമത്തിൻറെ മുന്നിൽ കൊണ്ടുവരണമെന്നും അന്വേഷണസംഘം കോടതിയോട് മാത്രം മറുപടി നൽകിയാൽ മതിയെന്നും ഹൈക്കോടതി പറഞ്ഞു. അന്വേഷണം വിവാദമാക്കരുതെന്ന് മാധ്യമങ്ങൾക്ക് ഹൈക്കോടതി നിർദേശം നൽകി.തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിക്കരുതെന്നും നിർദേശമുണ്ട്.
മഹസറിൽ ദുരൂഹത
മഹസറിൽ രേഖപ്പെടുത്തുന്നതിൽ ദുരൂഹതയുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സ്വർണപാളിയെന്നത് മഹസറിൽ രേഖപ്പെടുത്തിയപ്പോൾ ചെമ്പുപാളിയായി. ഇതിന്റെ മഹസറിൽ തന്ത്രിയും ദേവസ്വം ഉദ്യോഗസ്ഥരും ഒപ്പിട്ടുണ്ട്. ഉണ്ണികൃഷ്ൺ പോറ്റിയുടെ പങ്ക് സംശയാസ്പദമാണ്. ശബരിമല വിഷയത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി മാധ്യമങ്ങളോട് സംസാരിക്കുന്നതും ഹൈക്കോടതി വിലക്കിയിട്ടുണ്ട്.
Also Read:ശബരിമല സ്വർണപ്പാളി വിവാദം; കൂടുതൽ നടപടികളിലേക്ക് ദേവസ്വം ബോർഡ്
ദേവസ്വം വിജിലന്‍സ് എസ്പി നേരിട്ട് ഹാജരായാണ് രാവിലെ അന്തിമ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറിയത്. തുടര്‍ന്ന് റിപ്പോര്‍ട്ട് പരിശോധിച്ച ജസ്റ്റിസുമാരായ രാജ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച്, പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായ എസ്പി എസ് ശശിധരനുമായി പ്രത്യേകം ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
ശബരിമലയിലെ സ്വർണ്ണവും ചെമ്പ് പാളിയും മറിച്ചു വിറ്റുവെന്നാണ് ദേവസ്വം വിജിലൻസ് റിപ്പോർട്ടിൽ പറയുന്നത്. വിൽപ്പന നടത്തിയത് ബാംഗ്ലൂരിലെന്നും ഉണ്ണികൃഷ്ണൻ പോറ്റി ഇടനിലക്കാരനെന്നും റിപ്പോർട്ടിൽ പറയുന്നു. 2016 മുതൽ നടത്തിയ ഗൂഢാലോചനയുടെ പരിണിത ഫലമാണ് 2019ൽ നടന്നത് എന്നത് വ്യക്തമാക്കുന്നുണ്ട്. പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും വ്യക്തമാകുന്നു. സ്വർണവും ചെമ്പുപാളികളും ബാംഗ്ലൂരിൽ എത്തിച്ച് വിൽപ്പന നടത്തിയതിന്റെ നിർണായക വിവരങ്ങൾ ദേവസ്വം വിജിലൻസിന് ലഭിച്ചു എന്നുള്ള കാര്യങ്ങളും റിപ്പോർട്ടിൽ പറയുന്നു.
Read More:വയനാട് ധനസഹായം; പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രിയുടെ നിർണായക ചർച്ച ഇന്ന്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.