/indian-express-malayalam/media/media_files/2024/11/22/jR4Nd884VOn93y7Qq1D4.jpg)
മുനമ്പം ഭൂമി പ്രശ്നനത്തിൽ ഹൈക്കോടതിയുടെ സുപ്രധാന വിധി
കൊച്ചി: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. സർക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ് ഉണ്ടായിരിക്കുന്നത്. ഭൂമി ഫറൂഖ് കോളജിന് ദാനമായി കിട്ടിയതാണെന്ന വാദം നിലനിൽക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
Also Read:ശബരിമലയിൽ കൊള്ള നടന്നെന്ന് ഹൈക്കോടതി; കേസെടുക്കാൻ നിർദേശം
1950 ലെ ആധാര പ്രകാരം ഇത് ഫറൂഖ് കോളജിന് നൽകിയ ദാനമാണെന്നും ഭുമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ ഭൂമി വഖഫ് അല്ലാതായെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഇടക്കാല ഉത്തരവിട്ടിരിക്കുന്നത്. 69 വർഷത്തിന് ശേഷം എന്തിനാണ് വഖഫ് ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ചുകൊണ്ട് മുന്നോട്ട് വന്നതെന്നും ഇത്രയുംനാൾ ഉറങ്ങുകയായിരുന്നോയെന്നും കോടതി ഹൈക്കോടതി വിമർശിച്ചു.
Also Read:ശബരിമലയിൽ ഞെട്ടിക്കുന്ന കൊള്ള; സ്വർണവും ചെമ്പ് പാളിയും മറിച്ചുവിറ്റെന്ന് വിജിലൻസ് റിപ്പോർട്ട്
നേരത്തെ മുനമ്പത്തേത് വഖഫ് ഭൂമി ആണെന്നായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് നിലപാട് എടുത്തത്. വഖഫ് നിയമം അനുസരിച്ചുള്ള നടപടികളേ പറ്റൂവെന്നും പറഞ്ഞിരുന്നു. ഈ നിലപാടിനെയാണ് ഡിവിഷൻ ബെഞ്ച് ഇപ്പോൾ തിരുത്തിയിരിക്കുന്നത്.
Also Read:വയനാട് ധനസഹായം; പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രിയുടെ നിർണായക ചർച്ച ഇന്ന്
അതേസമയം, സർക്കാർ നിയമിച്ച മുനമ്പം ജുഡീഷ്യൽ കമ്മീഷന് തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മുനമ്പം ജുഡീഷ്യൽ കമ്മീഷൻ നിയമനം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. സംസ്ഥാന സർക്കാരിന്റെ അപ്പീലിലാണ് കോടതിയുടെ നടപടി.
Read More: കൊച്ചിയിൽ തോക്ക് ചൂണ്ടിയുള്ള കവർച്ച; അഭിഭാഷകനടക്കം ഏഴുപേർ അറസ്റ്റിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.