/indian-express-malayalam/media/media_files/2025/10/08/kochi-theft-2025-10-08-19-20-07.jpg)
കൊച്ചിയിൽ തോക്ക് ചൂണ്ടിയുള്ള കവർച്ചയിൽ പ്രതികൾ അറസ്റ്റിൽ
കൊച്ചി: കുണ്ടന്നൂരിലെ സ്റ്റീൽ കമ്പനിയിൽ നിന്ന് തോക്ക് ചൂണ്ടി 80 ലക്ഷം കവർന്ന കേസിൽ മുഖ്യസൂത്രധാരനടക്കം ഏഴു പേർ അറസ്റ്റിൽ. കൊച്ചി സ്വദേശിയാ അഭിഭാഷകൻ അടക്കമുള്ളവരാണ് പിടിയിലായത്. ഇയാളാണ് മുഖ്യസൂത്രധാരനെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇയാളടക്കം അഞ്ചുപേരെ റിമാൻഡ് ചെയ്തു. അറസ്റ്റിലായവരിൽ ഒരു സ്ത്രീയമുണ്ട്. ഇതുവരെ പിടിയിലായവരെല്ലാം പണം ഇരട്ടിപ്പിക്കൽ സംഘത്തിൻറെ ഭാഗമാണെന്നാണ് പൊലീസ് പറയുന്നത്.
Also Read:ശബരിമലയിൽ ഞെട്ടിക്കുന്ന കൊള്ള; സ്വർണവും ചെമ്പ് പാളിയും മറിച്ചുവിറ്റെന്ന് വിജിലൻസ് റിപ്പോർട്ട്
പിടിയിലായവരിൽ ഒരാൾ മുഖം മൂടി ധരിച്ച് പണം തട്ടിയവരുടെ കൂട്ടത്തിലുള്ളയാലാണ്. മറ്റു ആറുപേർ കുറ്റകൃത്യം ആസൂത്രണം ചെയ്തവരാണ്. തൃശൂർ വലപ്പാട് നിന്നും എറണാകുളത്തുനിന്നുമാണ് പ്രതികൾ പിടിയിലായത്. മുഖം മൂടി ധരിച്ചെത്തിയ മറ്റു രണ്ടുപേരെ കൂടി പിടികൂടാനുണ്ട്. കവർച്ചയിൽ നേരിട്ട് പങ്കെടുത്ത ഒരാളുടെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മരട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
തട്ടിയെടുത്ത 80 ലക്ഷം രൂപയിൽ 20 ലക്ഷം രൂപയും പൊലീസ് വലപ്പാട് നിന്ന് കണ്ടെടുത്തതായി സൂചനയുണ്ട്. ഇക്കാര്യം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വലപ്പാട് സ്വദേശിയുടെ പക്കൽ നിന്ന് തോക്കും കണ്ടെടുത്തതായും വിവരമുണ്ട്. അതേസമയം, നോട്ട് ഇരട്ടിപ്പ് സംഘവുമായി ബന്ധമുള്ള സ്ത്രീയും അന്വേഷണ പരിധിയിലുണ്ടെന്നാണ് വിവരം. വിശദമായ അന്വേഷണത്തിനൊടുവിൽ വ്യക്തത വരുത്തുമെന്ന് പോലീസ് അറിയിച്ചു.
Also Read:ശബരിമല സ്വർണപ്പാളി വിവാദം; സമരം ശക്തമാക്കി കോൺഗ്രസും ബിജെപിയും
കഴിഞ്ഞ ബുധനാഴ്ച മൂന്നരയോടെയാണ് സംഭവം. കുണ്ടന്നൂർ സ്റ്റീൽ കമ്പനിയിലെ ജീവനക്കാരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പെപ്പർ സ്‌പ്രേ അടിച്ചായിരുന്നു മോഷണം നടത്തിയത്. മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘമാണ് മോഷണം നടത്തിയതെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. ഇതിനെചുറ്റി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
Read More:വയനാട് ധനസഹായം; പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രിയുടെ നിർണായക ചർച്ച ഇന്ന്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.