/indian-express-malayalam/media/media_files/2025/10/09/kannur-fire-accident-2025-10-09-19-51-27.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
കണ്ണൂർ: കണ്ണൂർ തളിപ്പറമ്പില്‍ വൻ തീപിടിത്തം. ബസ് സ്റ്റാൻഡിനു സമീപത്തെ ഷോപ്പിങ് കോംപ്ലക്സിലാണ് തീപടിത്തം ഉണ്ടായത്. ഇവിടെ പ്രവർത്തിച്ചിരുന്ന കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്നാണ് ആദ്യം തീ പടര്‍ന്നതെന്നാണ് വിവരം. വൈകിട്ട് അഞ്ചു മണിയോടെയാണ് തീപിടിത്തമുണ്ടായത്.
നിരവധി കടകൾ കത്തിനശിച്ചതായാണ് റിപ്പോർട്ട്. മണിക്കൂറുകൾ നീണ്ട തീവ്രശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാൻ ഫയർഫോഴ്സ് സംഘങ്ങൾക്കായത്. നിരവധി ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത് എത്തിച്ചാണ് തീ നിയന്തണ വിധേയമാക്കിയത്. തീ അണയ്ക്കാനായി സ്വകാര്യ വാട്ടർ ടാങ്കറുകളിലടക്കം വെള്ളം സ്ഥലത്ത് എത്തിച്ചിരുന്നു.
ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത് മറ്റു കടകളിലേക്കും അതിവേഗം തീ പടരാൻ കാരണമായെന്നാണ് വിവരം. തീപിടിത്തത്തില്‍ ഇതുവരെ ആളാപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചെരുപ്പ് കടകളും, തുണി കടകളും, മൊബൈൽ ഫോൺ കടകളും ഉൾപ്പെടെ അൻപതിലേറെ സ്ഥാപനങ്ങൾ വ്യാപാര കേന്ദ്രത്തിൽ പ്രവർത്തിക്കുന്നതായാണ് വിവരം.
Read More: 'ബീഫ് ബിരിയാണിയും ധ്വജപ്രണാമവും വേണ്ട'; ഷെയ്ൻ നിഗത്തിന്റെ 'ഹാലി'ന് സെൻസർ ബോർഡിന്റെ 'കട്ട്'
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.