പാലക്കാട്: ഒറ്റപ്പാലം വാണിയംകുളത്ത് ഫേസ്ബുക്ക് പോസ്റ്റിലെ കമന്റിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ മുൻ ഡിവൈഎഫ്ഐ നേതാവിന് ക്രൂര മർദനം. പനയൂര്‍ തോട്ടപ്പളളിയാലില്‍ വിനേഷിനാണ് മര്‍ദനമേറ്റത്. ഡിവൈഎഫ്‌ഐ ഷൊര്‍ണൂര്‍ ബ്ലോക്ക് ഭാരവാഹികളുടെ നേതൃത്വത്തിലായിരുന്നു മർദനമെന്നാണ് വിവരം.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിനേഷ് സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിലെ കമന്റുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ഡിവൈഎഫ്‌ഐ മേഖല മുന്‍ ജോയിന്റ് സെക്രട്ടറിയായിരുന്നു പരിക്കേറ്റ വിനേഷ്.
Also Read: 'ബീഫ് ബിരിയാണിയും ധ്വജപ്രണാമവും വേണ്ട'; ഷെയ്ൻ നിഗത്തിന്റെ 'ഹാലി'ന് സെൻസർ ബോർഡിന്റെ 'കട്ട്'
സംഭവത്തിൽ മൂന്നു പേരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. സുർജിത്, ഹാരിസ്, കിരൺ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കോയമ്പത്തൂർ-മംഗലാപുരം ട്രെയിനിൽ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ സിറ്റി ക്രൈം സ്ക്വാഡും ആർപിഎഫും ചേർന്ന് ഇവരെ പിടികൂടികയായിരുന്നു എന്നാണ് റിപ്പോർട്ട്.
Also Read: കാൻസര്‍ രോഗികൾക്ക് മരുന്ന് മാറി നൽകിയിട്ടില്ല, ആശങ്ക വേണ്ടെന്ന് ആര്‍സിസി
ഇന്നലെ രാത്രി വാണിയംകുളത്തുവച്ചാണ് വിനേഷിന് മർദനമേറ്റത്. മുഖത്തും കണ്ണിനും പരിക്കേറ്റിട്ടുണ്ട്. ആറ് അംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. മർദനമേറ്റ് അവശനായ വിനേഷിനെ അജ്ഞാതർ ഓട്ടോയിൽ വീട്ടിൽ എത്തിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഫേസ്ബുക്കിൽ കമന്റിട്ടതിനു മർദനം; ഡിവൈഎഫ്ഐ മുൻ നേതാവ് വെന്റിലേറ്ററിൽ; ബ്ലോക്ക് ഭാരവാഹികള്‍ കസ്റ്റഡിയിൽ
ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിലെ കമന്റുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്

ഫയൽ ഫൊട്ടോ
പാലക്കാട്: ഒറ്റപ്പാലം വാണിയംകുളത്ത് ഫേസ്ബുക്ക് പോസ്റ്റിലെ കമന്റിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ മുൻ ഡിവൈഎഫ്ഐ നേതാവിന് ക്രൂര മർദനം. പനയൂര്‍ തോട്ടപ്പളളിയാലില്‍ വിനേഷിനാണ് മര്‍ദനമേറ്റത്. ഡിവൈഎഫ്‌ഐ ഷൊര്‍ണൂര്‍ ബ്ലോക്ക് ഭാരവാഹികളുടെ നേതൃത്വത്തിലായിരുന്നു മർദനമെന്നാണ് വിവരം.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിനേഷ് സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിലെ കമന്റുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ഡിവൈഎഫ്‌ഐ മേഖല മുന്‍ ജോയിന്റ് സെക്രട്ടറിയായിരുന്നു പരിക്കേറ്റ വിനേഷ്.
Also Read: 'ബീഫ് ബിരിയാണിയും ധ്വജപ്രണാമവും വേണ്ട'; ഷെയ്ൻ നിഗത്തിന്റെ 'ഹാലി'ന് സെൻസർ ബോർഡിന്റെ 'കട്ട്'
സംഭവത്തിൽ മൂന്നു പേരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. സുർജിത്, ഹാരിസ്, കിരൺ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കോയമ്പത്തൂർ-മംഗലാപുരം ട്രെയിനിൽ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ സിറ്റി ക്രൈം സ്ക്വാഡും ആർപിഎഫും ചേർന്ന് ഇവരെ പിടികൂടികയായിരുന്നു എന്നാണ് റിപ്പോർട്ട്.
Also Read: കാൻസര്‍ രോഗികൾക്ക് മരുന്ന് മാറി നൽകിയിട്ടില്ല, ആശങ്ക വേണ്ടെന്ന് ആര്‍സിസി
ഇന്നലെ രാത്രി വാണിയംകുളത്തുവച്ചാണ് വിനേഷിന് മർദനമേറ്റത്. മുഖത്തും കണ്ണിനും പരിക്കേറ്റിട്ടുണ്ട്. ആറ് അംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. മർദനമേറ്റ് അവശനായ വിനേഷിനെ അജ്ഞാതർ ഓട്ടോയിൽ വീട്ടിൽ എത്തിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Read More: വീട്ടമ്മയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ വീടിന് പിന്നിൽ; ദുരൂഹത
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.