/indian-express-malayalam/media/media_files/2025/10/09/haal-2025-10-09-15-29-21.jpg)
ചിത്രം: എക്സ്
കൊച്ചി: ഷെയ്ൻ നിഗം നായകനാകുന്ന 'ഹാല്‍' എന്ന ചിത്രത്തിലെ രംഗങ്ങൾ നീക്കം ചെയ്യണമെന്ന നിർദേശവുമായി സെൻസർ ബോർഡ് (സിബിഎഫ്‌സി). ചിത്രത്തിലെ ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കണമെന്നും 'ധ്വജപ്രണാമം, ഗണപതിവട്ടം, സംഘം കാവലുണ്ട്' തുടങ്ങിയ ഡയലോഗുകൾക്ക് കട്ട് വേണമെന്നുമാണ് സെൻസർ ബോർഡിന്റെ നിദേശം.
ചിത്രത്തിലെ പതിനഞ്ചോളം സീനുകൾ ഒഴിവാക്കണമെന്നാണ് സെൻസർ ബോർഡിന്റെ ആവശ്യം. ഈ രംഗങ്ങൾ ഒഴിവാക്കിയാൽ സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റു നല്‍കാമെന്നാണ് സിബിഎഫ്‌സിയുടെ നിലപാട്. അതേസമയം, സെൻസർ ബോർഡ് നടപടിക്കെതിരെ നിർമ്മാതാക്കളായ ജെവിജെ പ്രൊഡക്ഷൻസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
Also Read: കാൻസര്‍ രോഗികൾക്ക് മരുന്ന് മാറി നൽകിയിട്ടില്ല, ആശങ്ക വേണ്ടെന്ന് ആര്‍സിസി
ബോര്‍ഡിന്റെ നിലപാട് ആവിഷ്‌കാര സ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം. സമയബന്ധിതമായി സെന്‍സറിങ് പൂര്‍ത്തിയാക്കാന്‍ മാനദണ്ഡങ്ങള്‍ രൂപീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. കേസില്‍ കോടതി സെന്‍സര്‍ ബോര്‍ഡിന്റെ വിശദീകരണം തേടി. ന്യൂഡിറ്റിയോ, വയലന്‍സോ കാണിക്കാത്ത സിനിമയ്ക്ക് നിർദേശിച്ച രംഗങ്ങൾ ഒഴിവാക്കിയാൽ എ സര്‍ട്ടിഫിക്കറ്റ് നൽകാമെന്നാണ് സെൻസർ ബോർഡ് അറിയിച്ചിരിക്കുന്നതെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. സമൂഹത്തില്‍ നടക്കുന്ന ചില പ്രശ്നങ്ങള്‍ സിനിമയിലൂടെ പറയാന്‍ ശ്രമിക്കുന്നുണ്ടെന്നും അണിയറക്കാർ ന്യൂസ് ചാനലിനോട് പ്രതികരിച്ചു.
Also Read:വീട്ടമ്മയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ വീടിന് പിന്നിൽ; ദുരൂഹത
ഷെയ്ൻ നിഗത്തെ നായകനാക്കി വീര സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹാല്‍'. സാക്ഷി വൈദ്യയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ജോണി ആന്റണി, നിഷാന്ത് സാഗര്‍, മധുപാല്‍, ജോയ് മാത്യു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജെവിജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ഹാലിന്റെ രചന നിർവഹിചിരിക്കുന്നത് നിഷാദ് കോയയാണ്. ഓർഡിനറി, മധുര നാരങ്ങ, തോപ്പിൽ ജോപ്പൻ, ശിക്കാരി ശംഭു എന്നീ ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ രചന നിർവഹിക്കുന്ന സിനിമയാണ് 'ഹാൽ'. പ്രമുഖ ബോളിവുഡ് ഗായകന്‍ ആത്തിഫ് അസ്ലം ആദ്യമായി ഒരു മലയാള ചിത്രത്തിനായി പാടുന്നു എന്ന പ്രത്യേകത കൂടി ഹാലിനുണ്ട്.
Read More: നിയമസഭയിലെ പ്രതിഷേധം; ചീഫ് മാർഷ്യലിനെ മർദിച്ച മൂന്ന് എംഎൽഎമാർക്ക് സസ്പെൻഷൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.